Vignesh Shivan: വിഘ്‌നേശ് ശിവൻ ട്വിറ്റർ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തു
- Published by:Sarika N
- news18-malayalam
Last Updated:
സംവിധായകന്റെ മുൻപോസ്റ്റുകളും കമന്റുകളും ഇപ്പോൾ ബ്ലാങ്ക് ബോക്‌സായാണ് കാണിക്കുന്നത്
തമിഴിലെ പ്രിയങ്കരനായ സംവിധായകനാണ് വിഘ്‌നേശ് ശിവൻ. വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിൽ പോലും ചെയ്ത സിനിമകൾ ഒകെ തന്നെ ജനശ്രദ്ധ നേടിയവയാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബർ ഇടം നിറഞ്ഞ് നിൽക്കുന്നത് വിഘ്‌നേശ് ശിവന്റെയും ഭാര്യ നയൻതാരയുടെയും പേരുകളാണ്.പുറത്തുവരുന്ന വാർത്തകളെ അർത്ഥവത്താകുന്ന തരത്തിൽ ഇപ്പോൾ ഇതാ താരത്തിന്റെ
ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമായിരിക്കുകയാണ്. സംവിധായകൻ തന്റെ ട്വിറ്റർ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തോ അതോ മറ്റേതെങ്കിലും സാങ്കേതിക തകരാറാണോ എന്ന ചർച്ചയിലാണ് സൈബർ ലോകം.
Acct deactivated why bro 🤔🤔 #VigneshShivan pic.twitter.com/HOkHvrj0ZI
— Tharani K (@CinemaAngle) November 30, 2024
സമൂഹമാധ്യമങ്ങളിൽ ആക്ടിവായിട്ടുള്ള വ്യക്തിയാണ് വിഘ്‌നേശ് ശിവൻ.താരത്തിന്റെ സജീവമായിരുന്ന അക്കൗണ്ടിൻ ഇത് എന്ത് പറ്റിയെന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഒപ്പം സംവിധായകന്റെ മുൻപോസ്റ്റുകളും കമന്റുകളും ഇപ്പോൾ ബ്ലാങ്ക് ബോക്‌സായാണ് കാണിക്കുന്നത്.മുൻപ് ധനുഷുമായുള്ള വിവാദത്തെ തുടർന്ന് വിഘ്‌നേശിനും ഭാര്യ നയൻതാരയ്ക്കും വലിയ രീതിയിലുള്ള സൈബർ അതിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം നടന്ന ഗലാട്ട പ്ലസ് നടത്തിയ റൗണ്ട് ടേബിൾ പരിപാടിയിലെ വിഘ്‌നേശിന്റെ വാക്കുകൾക്കും നേരെ ട്രോളുകൾ വന്നിരുന്നു. ഈ കാരണത്താലാണോ സംവിധായകൻ ട്വിറ്റർ ഉപേക്ഷിച്ചത് എന്നാണ് പലരും ചോദിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 01, 2024 9:38 AM IST


