Soumya Sarin: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജിക്ക് ശേഷം ഒരു ചോദ്യവ്യുമായി ഡോ. സൗമ്യ സരിൻ
- Published by:ASHLI
- news18-malayalam
Last Updated:
പോസ്റ്റിന് താഴെ നിരവധി പേരാണ് കമ്മന്റുകളുമായി എത്തുന്നത്
കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതിനു പിന്നാലെ പോസ്റ്റുമായി ഡോ. സൗമ്യ സരിൻ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുലിന്റെ എതിർ സ്ഥാനാർത്ഥിയായിരുന്നു ഡോ. സരിൻ. ഒരു ചോദ്യവുമായാണ് സൗമ്യ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മനസ്സ് തുറന്നു ചിരിക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാണ്... അല്ലേ? എന്നാണ് സൗമ്യയുടെ ചോദ്യം.
പോസ്റ്റിന് താഴെ നിരവധി പേരാണ് കമ്മന്റുകളുമായി എത്തുന്നത്. തീർച്ചയായിട്ടും ഈ ദിവസം ഈ ചിരി ചിരിച്ചില്ലെങ്കിൽ പിന്നെ എന്ന് ചിരിക്കാനാണ്, രാഹുൽ ഒരു വ്യക്തിയാണ് പുണ്യാളൻ അല്ല പിന്നെ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ കടുത്ത ശിക്ഷ തന്നെ കൊടുക്കണം തരം താഴ്ത്തണം അതിൽ സംശയമില്ല പാലക്കാടിന് തെറ്റൊന്നും പറ്റിയിട്ടില്ല അതാലോചിച്ചു നിങ്ങൾ സന്തോഷിക്കേണ്ട,
അതെ.. കോഴിക്കൂട്ടങ്ങൾക്കിടയിൽ നിന്നും മനുഷ്യക്കൂട്ടത്തിലെത്തിയതിന്റെ നിറഞ്ഞ ചിരി, സരിൻ , നിങ്ങളായിരുന്നു ഏറ്റവും നല്ല ശരി എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെയുള്ള കമ്മന്റുകൾ. ആദ്യം കോൺഗരസിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന സരിൻ പാർട്ടി മാറി എൽഡിഎഫിനെ പിന്തുണച്ചിരുന്നു.
advertisement

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. രാജിക്കത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറി എന്നാണ് വിവരം. രാജിക്കാര്യം കെപിസിസി അധ്യക്ഷനെ ഫോണിൽ അറിയിച്ചെന്നും സൂചന.
സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്നിന്നു മാറ്റിയേക്കുമെന്ന് നേരത്തെ വാർത്തകൾ എത്തിയിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 21, 2025 5:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Soumya Sarin: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജിക്ക് ശേഷം ഒരു ചോദ്യവ്യുമായി ഡോ. സൗമ്യ സരിൻ