'ബിച്ച്' എന്ന പേരിലുള്ള ഫ്രഞ്ച് പട്ടണത്തിന്റെ പേജ് നീക്കം ചെയ്ത് ഫേസ്ബുക്ക്; ആശയക്കുഴപ്പം ബോധ്യമായപ്പോൾ പുനസ്ഥാപിച്ചു
Last Updated:
വടക്കു കിഴക്കൻ ഫ്രാൻസിലെ മോസെല്ല എന്ന പ്രദേശത്തെ ചെറുപട്ടണത്തിന്റെ പേരാണ് ഫേസ്ബുക്ക് അൽഗോരിതം ഇംഗ്ലീഷിലെ അവഹേളനപരമായ ഒരു പദമായിതെറ്റിദ്ധരിച്ചത്.
'ഒരു പേരിലെന്തിരിക്കുന്നു' എന്ന് വിഖ്യാതനായ സാഹിത്യകാരൻ വില്യം ഷേക്‌സ്‌പിയർ ചോദിച്ചിട്ടുണ്ട്. മിക്കവാറും ആളുകൾ അതിനോട് യോജിക്കുമെങ്കിലും ഫ്രാൻസിലെ ഒരു ചെറുപട്ടണത്തിൽ ജീവിക്കുന്നവരെസംബന്ധിച്ച് ആ ചോദ്യം അത്ര നിസാരമല്ല, പ്രത്യേകിച്ച് ആ പട്ടണത്തിന്റെ പേരിലുള്ള പേജ് ഫേസ്ബുക്ക് നീക്കം ചെയ്തതിന് ശേഷം. പേരിലെആശയക്കുഴപ്പത്തെ തുടർന്ന് അടുത്തിടെയാണ് ഫേസ്ബുക്ക് 'ബിച്ച്' എന്ന ഫ്രഞ്ച് പട്ടണത്തിന്റെ പേരിലുള്ള ഔദ്യോഗിക പേജ് ഫേസ്ബുക്ക് നീക്കം ചെയ്തത്. ഫേസ്ബുക്ക് നീക്കത്തിനെതിരെ നിരവധി പ്രദേശവാസികളാണ് രംഗത്തെത്തിയിരിക്കുന്നത്.
വടക്കു കിഴക്കൻ ഫ്രാൻസിലെ മോസെല്ല എന്ന പ്രദേശത്തെ ചെറുപട്ടണത്തിന്റെ പേരാണ് ഫേസ്ബുക്ക് അൽഗോരിതം ഇംഗ്ലീഷിലെ അവഹേളനപരമായ ഒരു പദമായിതെറ്റിദ്ധരിച്ചത്. തുടർന്ന് ആ പട്ടണത്തിന്റെ പേരിലുള്ള ഔദ്യോഗിക പേജ് ഫേസ്ബുക്ക് നീക്കം ചെയ്യുകയായിരുന്നു. ഈ ആശയക്കുഴപ്പത്തെക്കുറിച്ച് ഫേസ്ബുക്കിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ഒരു മാസത്തിന്ശേഷം കഴിഞ്ഞ ചൊവ്വാഴ്ച ആ പേജ് വീണ്ടും ലഭ്യമായി.
ഫേസ്ബുക്കിന്റെ നിയമം അനുസരിച്ച് പേജുകളുടെ പേരുകൾ കൃത്യമായിരിക്കണം, ഒപ്പം അധിക്ഷേപകരമായ വാക്കുകൾ ഉൾക്കൊള്ളാനും പാടില്ല. പേരിന് പിന്നിലെ ആശയക്കുഴപ്പത്തെ തുടർന്ന് മാർച്ച് 19-നാണ് അയ്യായിരത്തോളം ജനങ്ങൾ വസിക്കുന്ന ആ പട്ടണത്തിന്റെ പേജ് ഫേസ്ബുക്ക് നീക്കം ചെയ്തതെന്ന് ബി ബി സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പിശക് ബോധ്യപ്പെട്ട ശേഷം ഏപ്രിൽ 13-ന് ആ പേജ് വീണ്ടും ലഭ്യമാക്കുകയായിരുന്നു.
advertisement
"മാർച്ച് 19-ന് ഫെയ്‌സ്ബുക്ക് പേജുകൾക്ക് ബാധകമായ വ്യവസ്ഥകൾ ലംഘിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി 'വില്ലെഡി ബിച്ച്' (സിറ്റി ഓഫ് ബിച്ച്) എന്ന ഞങ്ങളുടെ പേജ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്യുകയായിരുന്നു. ഞങ്ങളുടെ പട്ടണത്തിന്റെ പേര് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു", പ്രസ്തുത പട്ടണത്തിന്റെ മേയർ ബെനോയ്റ്റ് കീഫർ ഫ്രഞ്ച് ഭാഷയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. " ഫേസ്ബുക്കിന്റെ ഭാഗത്തു നിന്നുണ്ടായ ഈ നടപടി മോഡറേഷൻ ടൂളുകളുടെ അപര്യാപ്തതയുംപരിമിതികളും ചൂണ്ടിക്കാട്ടുന്ന ഒന്നാണ്. ഈ തെറ്റ് തിരുത്താൻ ഫേസ്ബുക്ക് ഒരുപാട് സമയമെടുത്തു എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം", മേയർ കൂട്ടിച്ചേർത്തു. പേജ് പുനഃസ്ഥാപിച്ചുഎന്നറിയിക്കുന്നതിനും അസൗകര്യംനേരിട്ടതിൽ ക്ഷമ ചോദിക്കുന്നതിനും ഫേസ്ക്കിന്റെ ഫ്രഞ്ച് പ്രസിഡന്റ് തന്നെ ബന്ധപ്പെട്ടുഎന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
advertisement
വ്യക്തമായ മുന്നറിയിപ്പ് നൽകാതെയും കാരണം കാണിക്കാതെയുമാണ് മാർച്ച് 19-ന് പ്രസ്തുത ഫേസ്ബുക്ക് പേജ് നീക്കം ചെയ്തതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. പേജ് നീക്കം ചെയ്തതിനുശേഷം ടൗൺ ഹാൾ ഉദ്യോഗസ്ഥർ ആ പട്ടണത്തിന്റെ പോസ്റ്റൽ കോഡ് ഉൾപ്പെടുത്തിക്കൊണ്ട് 'മെയ്‌റി57230' എന്ന പുതിയൊരു പേജ് സൃഷ്ടിക്കുകയായിരുന്നു. പ്രദേശവാസികളിൽ പ്രാദേശിക വാർത്തകളും പ്രധാനപ്പെട്ട വിവരങ്ങളും എത്തിക്കാനായിരുന്നു പുതിയ പേജ് സൃഷ്ടിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 15, 2021 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ബിച്ച്' എന്ന പേരിലുള്ള ഫ്രഞ്ച് പട്ടണത്തിന്റെ പേജ് നീക്കം ചെയ്ത് ഫേസ്ബുക്ക്; ആശയക്കുഴപ്പം ബോധ്യമായപ്പോൾ പുനസ്ഥാപിച്ചു







