റീഫണ്ട് കിട്ടിയില്ല; ബൈജൂസ് ഓഫീസിലെ ടിവി രക്ഷിതാക്കള്‍ കൊണ്ടുപോയി
- Published by:Anuraj GR
- trending desk
Last Updated:
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മാതാവ് സമീപത്ത് നിൽക്കുന്നതും പിതാവും മകനും ചേർന്ന് ഓഫീസിനുള്ളിൽ കയറി ടിവി ഇളക്കിയെടുക്കുന്നതും കാണാം
ഉപയോഗിക്കാത്ത കോഴ്സിനും ടാബിനും നിരവധി തവണ റീഫണ്ട് ആവശ്യപ്പെട്ടിട്ടും തിരികെ കിട്ടാത്തതിനെ തുടർന്ന് മാതാപിതാക്കള്‍ ബൈജൂസ് ഓഫീസില്‍ എത്തി ടിവി എടുത്തുകൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മാതാവ് സമീപത്ത് നിൽക്കുന്നതും പിതാവും മകനും ചേർന്ന് ഓഫീസിനുള്ളിൽ കയറി ടിവി ഇളക്കിയെടുക്കുന്നതും കാണാം. ആഴ്ചകളായി റീഫണ്ടിന്റെ കാര്യത്തിൽ പരിഹാരം ഉണ്ടാകാത്തതിനെത്തുടർന്ന് ക്ഷുഭിതരായ മാതാപിതാക്കൾ ഓഫീസിൽ കയറി ടിവി എടുത്തുകൊണ്ടു പോവുകയായിരുന്നു.
നിങ്ങൾ റീഫണ്ട് നൽകുമ്പോൾ ഈ ടിവി തിരിച്ചു തരാമെന്നും കുടുംബം ജീവനക്കാരോട് പറയുന്നതായും വീഡിയോയിൽ കാണാം. പങ്കുവെച്ച് നിമിഷനേരങ്ങൾ കൊണ്ട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനോടകം ഏകദേശം രണ്ട് ദശലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു. നിരവധി പ്രതികരണങ്ങളും ഈ വീഡിയോയ്ക്ക് താഴെ ആളുകൾ പങ്കുവെച്ചിട്ടുണ്ട്.
ചിലർ ബൈജൂസിന്റെ നിലവിലെ സാമ്പത്തിക തകർച്ചയെയാണ് കമന്റിലൂടെ ചൂണ്ടിക്കാണിച്ചത്. ഈ സാമ്പത്തിക പ്രതിസന്ധിക്കിടെ ടിവിയുടെ 45,000 രൂപ കൂടി ബൈജൂസിന് നഷ്ടമായി എന്ന് മറ്റൊരാൾ പറഞ്ഞു.
advertisement
advertisement
ബൈജൂസ് നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ബ്ലാക്ക്‌റോക്ക് ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ചതും വാർത്തയായിരുന്നു. ബൈജുവിന്റെ മൂല്യം 2022 ന്റെ തുടക്കത്തിൽ 22 ബില്യണ്‍ ഡോളറില്‍ നിന്ന് 1 ബില്യണ്‍ ഡോളറായാണ് കുറച്ചത്.
കൂടാതെ ടെക് നിക്ഷേപകരായ പ്രോസസ് എൻവിയും നവംബറിൽ ബൈജൂസിൻ്റെ മൂല്യം 3 ബില്യണിൽ താഴെയായി കണക്കാക്കിയിരുന്നു. വിദേശനാണ്യ നിയമങ്ങളുടെ ലംഘനം ആരോപിച്ച് നവംബറിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 22, 2024 4:55 PM IST