advertisement

കീഴ്ശ്വാസവും, ഏമ്പക്കവും ഇത്ര ദോഷമോ? ഇതു കാരണം ഭൂമി രണ്ട് നൂറ്റാണ്ടിനുള്ളിൽ വാസയോഗ്യമല്ലാതായിത്തീരുമെന്ന് പഠനം

Last Updated:

200 വർഷത്തിനുള്ളിൽ ഭൂമിയിൽ വലിയ ദുർഗന്ധം വമിക്കുമെന്നും ശ്വസിക്കാൻ പോവും ബുദ്ധിമുട്ടാകുന്ന തരത്തിലായിരിക്കും അന്തരീക്ഷമെന്നും വിദഗ്ധർ പ്രവചിക്കുന്നു.

ലോകാവസാനം സംബന്ധിച്ച് പല സിദ്ധാന്തങ്ങളും (Doomsday theories) സോഷ്യൽ മീഡിയയിൽ പ്രചരിച്ച് നാം കണ്ടിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങൾ, ഉൽക്കാശിലകളുടെ കൂട്ടിയിടികൾ, ആണവയുദ്ധം പോലെയുള്ള മനുഷ്യനിർമിത ദുരന്തങ്ങൾ തുടങ്ങിയ പല കാരണങ്ങളും ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും അന്ത്യം കുറിച്ചേക്കാം എന്നാണ് അവയിൽ ഭൂരിഭാ​ഗവും പറയുന്നത്. എന്നാൽ ഇതു സംബന്ധിച്ച് വിചിത്രമായ ഒരു വാദവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പുതിയൊരു പഠനം.
200 വർഷത്തിനുള്ളിൽ ഭൂമിയിൽ വലിയ ദുർഗന്ധം വമിക്കുമെന്നും ശ്വസിക്കാൻ പോവും ബുദ്ധിമുട്ടാകുന്ന തരത്തിലായിരിക്കും അന്തരീക്ഷമെന്നും വിദഗ്ധർ പ്രവചിക്കുന്നു. മനുഷ്യരുടെ കീഴ്ശ്വാസം, ഏമ്പക്കം വിടൽ തുടങ്ങിയവയിലൂടെയാകും ഇത്രയധികം ദുർ​ഗന്ധം വമിക്കുകയെന്നും നൈട്രസ് ഓക്സൈഡും മീഥേനും ഭൂമി മുഴുവൻ നിറയുന്നതിനാൽ ആഗോളതാപനവും വർധിക്കുമെന്നും വിദ​ഗ്ധർ പറയുന്നു.
അടുത്ത 200 വർഷത്തിനുള്ളിൽ ആഗോളതാപം കൂടുതൽ വഷളാകുമെന്നും വിദഗ്ധർ പ്രവചിക്കുന്നു. കടലിൽ നിന്ന് കൂടുതൽ നീരാവി ഉയർന്നു പൊങ്ങാൻ തുടങ്ങും. ഭൂമിയുടെ താപനിലയും ഗണ്യമായി ഉയരും. ചൂട് കാരണം മനുഷ്യർക്ക് ഈ ലോകത്ത് ജീവിക്കാൻ തന്നെ പ്രയാസമാകും. ഭൂമിയുടെ അവസ്ഥ ശുക്രന്റെ അവസ്ഥയോട് സാമ്യമുള്ളതായിത്തീരുമെന്നും തന്മൂലം ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ് തന്നെ അസാധ്യമാകും എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
advertisement
പശുക്കളുടെ ഏമ്പക്കം ആഗോളതാപനം വർധിക്കാൻ കാരണമാകുമെന്ന് മുൻപു തന്നെ ചില പഠനങ്ങൾ പറഞ്ഞിട്ടുണ്ട്. യുഎൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം, ഒരു വർഷം പുറന്തള്ളുന്ന ഹരിതഗൃഹ വാതകത്തിന്റെ 15 ശതമാനവും പശുക്കളുടെ കീഴ്ശ്വാസത്തിൽ നിന്നും ഏമ്പക്കത്തിൽ നിന്നും ഉണ്ടാകുന്നതാണ്.
പശുക്കളുടെയും മറ്റും ഭക്ഷണം ദഹിക്കുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന മീഥേൻ, കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 80 മടങ്ങ് കൂടുതൽ ചൂട് കൂടാൻ കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കീഴ്ശ്വാസവും, ഏമ്പക്കവും ഇത്ര ദോഷമോ? ഇതു കാരണം ഭൂമി രണ്ട് നൂറ്റാണ്ടിനുള്ളിൽ വാസയോഗ്യമല്ലാതായിത്തീരുമെന്ന് പഠനം
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement