അച്ഛനും മുൻ കാമുകനും ഒരു കുഞ്ഞ് വേണം; അണ്ഡം നൽകാൻ തയ്യാറായി മകൾ

Last Updated:

ബൈസെക്ഷ്വൽ ആയ സ്കോട്ടുമായി സാഫ്രോൺ അൽപ്പ നാൾ പ്രണയത്തിലായിരുന്നു. എന്നാൽ സാഫ്രോണിന്റെ അച്ഛനുമായി സ്കോട്ട് പിന്നീട് പ്രണയത്തിലാകുകയായിരുന്നു.

അച്ഛനും മുൻ കാമുകനും ഒരു കുഞ്ഞിക്കാൽ കാണാൻ സ്വന്തം അണ്ഡം നൽകാൻ തയ്യാറായി യുവതി. സാഫ്രോൺ എന്ന യുവതിയാണ് അസാധാരണ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. സാഫ്രോണിന്റെ മുൻ കാമുകനും അച്ഛനും ഇപ്പോൾ പ്രണയത്തിലാണ്. ഇവർക്ക് കുഞ്ഞ് ജനിക്കാനാണ് യുവതി അണ്ഡം നൽകുന്നത്.
ബാരി ഡ്രെവിറ്റ് ആണ് സാഫ്രോണിന്റെ പിതാവ്. അമ്പത് വയസ്സുള്ള ഡ്രെവിറ്റ് മകളുടെ മുൻ കാമുകനായ 25 കാരൻ സ്കോട്ട് ഹച്ചിൻസണിനൊപ്പമാണ് ഇപ്പോൾ കഴിയുന്നത്. ഫ്ളോറിയഡയിൽ കഴിയുന്ന ബാരിയും സ്കോട്ടും നേരത്തേ വാടക ഗർഭപാത്രത്തിലൂടെ ഒരു പെൺകുഞ്ഞിന്റെ രക്ഷിതാക്കളായിരുന്നു. വാലന്റീന എന്നാണ് മകളുടെ പേര്. ഒരു കുഞ്ഞ് കൂടി വേണമെന്ന ആഗ്രഹമാണ് മകളെ സഹായത്തിന് പ്രേരിപ്പിച്ചത്.
ബാരിയുടെ ആദ്യ ബന്ധത്തിലെ മകളാണ് സാഫ്രോൺ. 1999 ലാണ് ബാരി ആദ്യമായി വാർത്തകളിൽ ഇടംപിടിക്കുന്നത്. ബ്രിട്ടനിലെ ആദ്യ സ്വവർഗ വിവാഹമായിരുന്നു ബാരിയും ബാർലോയും തമ്മിൽ നടന്നത്. വാടക ഗർഭപാത്രത്തിലൂടെ ഇവർക്ക് ഇരട്ടകുഞ്ഞുങ്ങൾ ജനിച്ചതും വാർത്തയായിരുന്നു. എന്നാൽ പിന്നീട് വേർപിരിഞ്ഞു.
advertisement
You may also like:'മറുപടി എഴുതാൻ മറക്കരുത്'; നൂറ് വർഷം മുമ്പത്തെ കത്ത് കണ്ട് അന്തംവിട്ട് യുവതി
ബൈസെക്ഷ്വൽ ആയ സ്കോട്ടുമായി സാഫ്രോൺ അൽപ്പ നാൾ പ്രണയത്തിലായിരുന്നു. എന്നാൽ സാഫ്രോണിന്റെ അച്ഛനുമായി സ്കോട്ട് പിന്നീട് പ്രണയത്തിലാകുകയായിരുന്നു.
മുൻ കാമുകനും അച്ഛനും കുഞ്ഞ് ജനിക്കാനായി സ്വന്തം അണ്ഡം നൽകുന്നതിനെ കുറിച്ച് സാഫ്രോൺ പറയുന്നതിങ്ങനെ, "വാലന്റീനയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അച്ഛനും സ്കോട്ടിനും കൂടുതൽ കുഞ്ഞുങ്ങളെ നൽകാൻ ഞാൻ ഒരുക്കമാണ്".
advertisement
You may also like:വിവാഹ ദിവസം വധുവിന് കോവിഡ് പോസിറ്റീവ്; പിപിഇ കിറ്റ് ധരിച്ച് വിവാഹം ചെയ്ത് യുവാവ്
എന്നാൽ തന്റെ ഐഡിയ അച്ഛന് അത്ര ഇഷ്ടമായിട്ടില്ലെന്നും സാഫ്രോൺ പറയുന്നു. കാരണം കുഞ്ഞിന്റെ ബയോളജിക്കൽ മുത്തശ്ശനായിരിക്കും ബാരി. സ്കോട്ട് അച്ഛനും. പക്ഷേ തനിക്ക് ശരിക്കും അവരെ സഹായിക്കണമെന്നുണ്ട്.
ഇരുവർക്കും വേണ്ടി അണ്ഡം ശീതീകരിച്ച് സൂക്ഷിച്ച് വെച്ചിരിക്കുകയാണ് യുവതി. ഇനി അച്ഛനും സ്കോട്ടും സമ്മതം മൂളിയാൽ മാത്രം മതി.
advertisement
സ്കോട്ടിനെ കുറിച്ച് നല്ലത് മാത്രമാണ് സാഫ്രോണിന് പറയാനുള്ളത്. വളരെ നല്ല വ്യക്തിയാണ് സ്കോട്ട്. തന്റെ സുഹൃത്തുക്കളെല്ലാം അദ്ദേഹത്തിന്റെ ആരാധകരായിരുന്നു. പക്ഷേ, സുഹൃത്തുക്കളായിരിക്കുമ്പോഴാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മനോഹരമായത്.
ആദ്യ കുഞ്ഞ് ജനിച്ചതിന്റെ വിശേഷങ്ങളെല്ലാം ബാരി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. നാൽപ്പതിനായിരം ഫോളോവേഴ്സാണ് ബാരിക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അച്ഛനും മുൻ കാമുകനും ഒരു കുഞ്ഞ് വേണം; അണ്ഡം നൽകാൻ തയ്യാറായി മകൾ
Next Article
advertisement
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
  • മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.

  • 2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.

  • മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.

View All
advertisement