നാല് മാസം ഗർഭിണിയായ യുവതി കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
- Published by:user_49
Last Updated:
മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു
ഉത്തർപ്രദേശിലെ ചിത്രകൂട്ട് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് 28 വയസുള്ള ഗർഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.
നാലുമാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം വീടിന്റെ ഒരു മുറിയിൽ കട്ടിലിലാണ് കണ്ടെത്തിയത്. ഖജുരിഹ കലാ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് റായ്പുര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ സുശിൽചന്ദ്ര ശർമ പറഞ്ഞു.
യുവതിയുടെ ഭർത്താവ് അതേ ഗ്രാമത്തിലെ ഒരു സ്ത്രീക്കും യുവാവിനുമെതിരെ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കൊലപാതകത്തിന് കാരണം വ്യക്തമായിട്ടില്ല. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയച്ചതായും ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Location :
First Published :
November 29, 2020 4:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നാല് മാസം ഗർഭിണിയായ യുവതി കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്