ഖത്തറിലാണ് ലോകകപ്പ് ഫൈനൽ നടക്കുന്നതെങ്കിലും കേരളത്തിൽ ചില്ലറ ആവേശമല്ല ഉണ്ടായിട്ടുള്ളത്. അർജന്റീന തോറ്റാലും ജയിച്ചാലും വരെ പന്തായങ്ങളാൽ നിറഞ്ഞിരിക്കുകയാണ് കേരളത്തിൽ. സൗജന്യ ബിരിയാണി മതൽ മൊട്ടയടി വരെ പന്തായത്തിൽ എത്തി.
മെസിപ്പട കപ്പുയർത്തിയാൽ സൗജന്യബിരിയാണി വാഗ്ദാനം ചെയ്തിരിക്കുകയാണ് കോഴിക്കോട് സ്വദേശി സഹദ്. പന്തായത്തിൽ അർജന്റീനൻ ആരാധകരാണ് മുൻപന്തിയിലുള്ളത്. അർജന്റീന കപ്പടിച്ചാൽ തൃശൂരിൽ ഹോട്ടലുടമ ആയിരം പേർക്കാണ് ബിരിയാണി വാഗ്ദാനം ചെയ്തിരിക്കുന്നത്.
Also Read-അർജന്റീനയിൻ വിജയങ്ങൾക്ക് പിന്നിലെ സ്കലോണിയൻ തന്ത്രം
മാത്രമല്ല മറ്റൊരു ഹോട്ടലിലെ മുഴുവൻ ഭക്ഷണവും കഴിക്കാനെത്തുന്നവർക്ക് പ്രത്യേകിച്ച് ഫുട്ബോൾ ആരാധകർക്ക് സൗജന്യമായി നൽകുമെന്ന് വരെ പന്തായം ഉയർന്നു. അർജന്റീന ജയിച്ചില്ലെങ്കിൽ തലമൊട്ടയടിക്കാൻ വരെ തയ്യാറായിക്കുകയാണ് ആരാധകർ.
വിജയത്തിൽ കുറഞ്ഞൊന്നും അർജന്റീനിയൻ ആരാധകർ പ്രതീക്ഷിക്കുന്നില്ല എന്നുതന്നെയാണ് ഈ പന്തായങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്. ഖത്തറിലെ ലൂസൈൽ സ്റ്റേഡിയത്തിൽ രാത്രി 8.30നാണ് ഫ്രാൻസ് അർജന്റീന പോരാട്ടം നടക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.