ഒറ്റരാത്രികൊണ്ട് താരമായി മാറിയിരിക്കുകായണ് ഒരു ഈച്ച. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ അപ്രതീക്ഷിതമായി എത്തിയ ഈച്ചയാണ് ലോകശ്രദ്ധയാകർഷിച്ചത്. വൈസ് പ്രസിഡന്‍റ് സ്ഥാനാർഥികളായ കമല ഹാരിസും മൈക്ക് പെൻസും തമ്മിലുള്ള സംവാദ പരിപാടിയിലാണ് ഈച്ചയെത്തിയത്. പരിപാടിക്കിടെ ഈച്ച മൈക്ക് പെൻസിന്‍റെ തലയിൽ ഇരുപ്പുറപ്പിക്കുകയായിരുന്നു.
സംവാദവേളയിലാകെ ഈച്ച പെൻസിനൊപ്പമുണ്ടായിരുന്നു. പെൻസിന്‍റെ വെളുത്തു നരച്ച തലമുടിയിൽ ഈച്ച ഇരുന്നത് വളരെ വേഗം തന്നെ ക്യാമറകളുടെയും മറ്റും ശ്രദ്ധയിൽപ്പെട്ടു. പൊതുവെ മികച്ച സൌമ്യനും വാഗ്മിയുമായി അറിയപ്പെടുന്നയാളാണ് മൈക്ക് പെൻസ്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായാണ് പെൻസ് വൈസ് പ്രസിഡന്‍റ് സഥാനത്തേക്ക് മത്സരിക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഉറ്റ അനുയായി കൂടിയാണ് അദ്ദേഹം.
That was awful.
— Mike Pence's Fly 🏳️🌈 (@MikePenceFly___) October 8, 2020
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കീഴിലുള്ള അമേരിക്കയിലെ കോവിഡ് -19 പ്രതിരോധപ്രവർത്തനം അമേരിക്കൻ ഭരണകൂടങ്ങളിലെ എക്കാലത്തെയും വലിയ പരാജയമാണെന്ന് കമല ഹാരിസ് ആഞ്ഞടിച്ചിരുന്നു. ട്രംപിനെതിരെ ആഞ്ഞടിച്ച കമല ഹാരിസ്, ഭാവിയിലെ കൊറോണ വൈറസ് വാക്സിൻ സംബന്ധിച്ച പൊതുജനവിശ്വാസം ദുർബലപ്പെടുത്തിയെന്നും ആരോപിച്ചു.
സംവാദം ഇങ്ങന കൊടുമ്പിരികൊണ്ടു മുന്നേറവെയാണ് മൈക്ക് പെൻസിന്‍റെ തലയിലേക്ക് അതിഥിയായി ഈച്ചയെത്തിയത്. ആദ്യമൊക്കെ അതിനെ സാധാരമായ കാര്യമായി കണ്ടെങ്കിലും പിന്നീട് അത് കാര്യമായി. ഈ ഈച്ച ട്വിറ്ററിൽ വളരെ വേഗം താരമായി മാറി. ഈച്ചയ്ക്കെതിരെ നിരവധിയാളുകൾ രംഗത്തുവരുന്നതിനിടെയാണ് ഒരാൾ "മൈക്ക് പെൻസിന്റെ ഫ്ലൈ" എന്ന് പേരുള്ള ഒരു ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചത്. ചുരുങ്ങിയ സമയംകൊണ്ട് ആ ട്വിറ്റർ അക്കൌണ്ട് വളരെ വേഗം ശ്രദ്ധയാർകർഷിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fly That Sat on Mike Pence Head, Kamala Harris, Mike Pence, Mike Pence fly, Overnight Stardom, Twitter Account