ലോകത്തിലെ ഏറ്റവും സമ്പന്നരായ വളർത്തു മൃ​ഗങ്ങൾ; ടെയ്‌ലർ സ്വിഫ്റ്റിന്റെ പൂച്ച മുതൽ ഓപ്ര വിൻഫ്രിയുടെ വളർത്തു നായ്ക്കൾ വരെ

Last Updated:

ലോകത്തിലെ ഏറ്റവും സമ്പന്നരായ വളർത്തു മൃ​ഗങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ക്യാറ്റ് ഫ്രണ്ട്ലി കമ്യൂണിറ്റിയായ 'ഓൾ എബൗട്ട് ക്യാറ്റ്സ്'

ലോകത്തിലെ ഏറ്റവും സമ്പന്നരായ വളർത്തു മൃ​ഗങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ക്യാറ്റ് ഫ്രണ്ട്ലി കമ്യൂണിറ്റിയായ ‘ഓൾ എബൗട്ട് ക്യാറ്റ്സ്’. വലിയ ആഡംബരവും സുഖസൗകര്യങ്ങളും ആസ്വദിക്കുന്നവയാണ് ഇവ. ഇവയിൽ പലതിന്റെയും ഉടമകൾ പ്രശസ്തരാണ്. ചിലതിന്റെ ഉടമകൾ വലിയ വ്യവസായികളും. ലോകത്തിലെ ഏറ്റവും സമ്പന്നരായ  വളർത്തുമൃഗങ്ങൾ ഏതാണെന്ന് അറിയാം.
1. ഗുന്തർ ആറാമൻ (Gunther VI)
ഏറെക്കാലമായി ലോകത്തിലെ ഏറ്റവും ധനികനായ വളർത്തു മൃഗമാണ് ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട ഈ നായ. ഓൾ എബൗട്ട് ക്യാറ്റ്സിന്റെ ലിസ്റ്റ് അനുസരിച്ച്, ഈ പട്ടികയിലെ രണ്ടാമനേക്കാൾ അഞ്ചിരട്ടി സമ്പന്നനാണ് ഗുന്തർ ആറാമൻ. 500 മില്യൺ ഡോളറിന്റെ മൂല്യമാണ് ഈ നായക്കുള്ളത്.
അന്തരിച്ച ജർമ്മൻ പ്രഭ്വി കാർലോട്ട ലീബൻസ്റ്റീന്റെ പ്രിയപ്പെട്ട വളർത്തുമൃഗമായിരുന്നു ഗുന്തർ ആറാമന്റെ മുത്തച്ഛൻ ​ഗുന്തർ മൂന്നാമൻ. 1992-ൽ പ്രഭ്വി മരിച്ചപ്പോൾ, ഗുന്തർ മൂന്നാമന്റെ പേരിൽ 80 മില്യൺ ഡോളറിന്റെ സമ്പത്ത് ഉണ്ടായിരുന്നു. പിന്നീട് പല നിക്ഷേപങ്ങളിലൂടെയും മറ്റും ആ സമ്പത്ത് വളർന്നു.
advertisement
2. നള (Nala)
ഒരു ഇൻസ്റ്റാഗ്രാം സ്റ്റാർ ആണ് നള എന്ന പൂച്ച. 100 മില്യൺ ഡോളറാണ് ഇവളുടെ സമ്പത്ത്. പ്രീമിയം ക്യാറ്റ് ഫുഡാണ് നള കഴിക്കുന്നത്. 4.4 ദശലക്ഷം ഫോളോവേഴ്‌സുള്ള നള ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന പൂച്ച എന്ന ഗിന്നസ് റെക്കോർഡിന്റെ ഉടമ കൂടിയാണ്. സയാമീസ്- പേർഷ്യൻ സങ്കരയിനമാണ് നള.
3. ഒലിവിയ ബെൻസൺ (Olivia Benson)
​ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ പ്രിയപ്പെട്ട വളർത്തുമൃ​ഗമാണ് ഒലിവിയ ബെൻസൺ എന്ന പൂച്ച. മ്യൂസിക് വീഡിയോകളിലും ബിഗ് ബജറ്റ് പരസ്യങ്ങളിലും ടെയ്‌ലർ സ്വിഫ്റ്റിനോടൊപ്പം ഈ പൂച്ചയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 97 മില്യൺ ഡോളറാണ് ഒലിവിയ ബെൻസന്റെ ആകെ സമ്പത്ത്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും സമ്പന്നയായ പൂച്ചയാണ് ഒലിവിയ.
advertisement
4. സാഡി, സണ്ണി, ലോറൻ, ലൈല, ലൂക്ക് (Sadie, Sunny, Lauren, Layla, and Luke)
പ്രശസ്ത അമേരിക്കൻ ടി.വി അവതാരകയും നിർമാതാവും അഭിനേത്രിയുമായ ഓപ്ര വിൻഫ്രിയുടെ വളർത്തു നായ്ക്കളാണ് സാഡി, സണ്ണി, ലോറൻ, ലൈല, ലൂക്ക് എന്നിവർ. ഇവയോരോന്നിന്റെ പേരിലും 30 മില്യൺ ഡോളറിന്റെ സമ്പത്തുണ്ട്.
5. ജിഫ്പോം (Jiffpom)
ലോകത്തിലെ ഏറ്റവും സമ്പന്നരായ വളർത്തുമൃഗങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ജിഫ്‌പോം എന്ന പോമറേനിയൻ നായ. ഇന്റർനെറ്റ് താരമായ ജിഫ്പോമിനെ 9.5 ദശലക്ഷം ആളുകളാണ് ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. ജിഫ്‌പോമിന്റെ പേരിൽ ആകെ 25 മില്യൺ ഡോളറിന്റെ സമ്പത്തുണ്ട്. ഓരോ ഇൻസ്റ്റാഗ്രാം പോസ്റ്റിനും 32,906 ഡോളറാണ് ഈ പൂച്ച വാങ്ങുന്നത്.
advertisement
6. ചൗപത്തെ (Choupette)
പ്രശസ്ത ഫാഷൻ ഡിസൈനറായ കാൾ ലാഗർഫെൽഡിന്റെ വ‍ളർത്തുപൂച്ചയായിരുന്നു ചൗപത്തെ. അദ്ദേഹത്തിന്റെ മരണശേഷം ചൗപ്പെത്ത് പൂച്ചയ്ക്ക് ദശലക്ഷക്കണക്കിന് സ്വത്ത് പൈതൃകസ്വത്തായി ലഭിച്ചു. ഇതു കൂടാതെ മോഡലിങ്ങിൽ നിന്നും മറ്റുമായി 4.5 മില്യൺ ഡോളർ ചൗപത്തെ സമ്പാദിച്ചു. ഇന്ന് ഏകേദശം 13 മില്യൺ ഡോളറിന്റെ സമ്പത്ത് ചൗപത്തെക്ക് ഉണ്ട്.
7. പോന്റിയാക് (Pontiac)
അമേരിക്കൻ നടിയായ ബെറ്റി വൈറ്റിന്റെ പ്രിയപ്പെട്ട ഗോൾഡൻ റിട്രീവർ നായയാണ് പോണ്ടിയാക്. 2017-ൽ ഈ നായ ചത്തു. ഓൾ എബൗട്ട് ക്യാറ്റ്‌സ് പറയുന്നതു പ്രകാരം, പോണ്ടിയാകിന് ബെറ്റി വൈറ്റിൽ നിന്ന് 5 മില്യൺ ഡോളറിന്റെ പൈതൃകസ്വത്ത് ലഭിക്കുമായിരുന്നു.
advertisement
8. ഡൗഗ് ദ പഗ് (Doug the Pug)
മറ്റൊരു ഇൻസ്റ്റാം താരമാണ് ഡൗഗ് ദ പഗ്. ഇൻസ്റ്റാഗ്രാം ഡീലുകൾ, സ്പോൺസേർഡ് പോസ്റ്റുകൾ, മറ്റ് പുരസ്കാരങ്ങൾ എന്നിവയിലൂടെ ലെസ്ലി മോസിയർ എന്ന ​ഗ്രാഫിക് ഡിസൈനറുടെ ഈ പൂച്ച 1.5 മില്യൻ ഡോളറാണ് സമ്പാദിച്ചത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലോകത്തിലെ ഏറ്റവും സമ്പന്നരായ വളർത്തു മൃ​ഗങ്ങൾ; ടെയ്‌ലർ സ്വിഫ്റ്റിന്റെ പൂച്ച മുതൽ ഓപ്ര വിൻഫ്രിയുടെ വളർത്തു നായ്ക്കൾ വരെ
Next Article
advertisement
'ഞാൻ 8 വർഷം ഓഫീസായി ഉപയോഗിച്ചത് എംഎല്‍എ ക്വാർട്ടേഴ്സിലെ മുറി, ഒരു അസൗകര്യവും ആർക്കും ഉണ്ടായില്ല': കെ മുരളീധരൻ
'ഞാൻ 8 വർഷം ഓഫീസായി ഉപയോഗിച്ചത് എംഎല്‍എ ക്വാർട്ടേഴ്സിലെ മുറി, ഒരു അസൗകര്യവും ആർക്കും ഉണ്ടായില്ല': കെ മുരളീധരൻ
  • കെ മുരളീധരൻ എംഎൽഎ ആയിരിക്കുമ്പോൾ ക്വാർട്ടേഴ്സിലെ മുറി ഓഫീസ് ആയി ഉപയോഗിച്ചതിൽ പ്രശ്നമില്ല.

  • മണ്ഡലവാസികൾക്ക് ക്വാർട്ടേഴ്സിലേക്ക് പ്രവേശന തടസ്സമില്ലെന്നും മറ്റിടം ഓഫീസ് ആക്കിയിട്ടില്ലെന്നും മുരളീധരൻ.

  • കെട്ടിട മുറി ഒഴിയണമോ വേണ്ടയോ എന്നത് പ്രശാന്തിന്റെ തീരുമാനമാണെന്നും തത്കാലം വിവാദത്തിൽ തലയിടില്ലെന്നും മുരളീധരൻ.

View All
advertisement