ജോലിക്കിടയിൽ ഉറങ്ങിപ്പോയി; ചുമട്ടുതൊഴിലാളി ചെന്നിറങ്ങിയത് അബുദാബിയിൽ

Last Updated:

അബുദാബി അധികൃതരുടെ പരിശോധനയ്ക്കുശേഷം അതേ വിമാനത്തിൽ തന്നെ ഇയാളെ യാത്രക്കാരനായി മുംബൈയിലേക്ക് തിരികെ അയക്കുകയും ചെയ്തു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ജോലിക്കിടയിൽ വിമാനത്തിലെ കാർഗോ കംപാർട്മെന്റിൽ ഉറങ്ങിപ്പോയ ചുമട്ടുതൊഴിലാളി ചെന്നിറങ്ങിയത് അബുദാബിയിൽ. ഇൻഡിഗോ എയർലൈൻസിന്റെ (Indigo Airlines) കാർഗോ വിഭാഗത്തിലെ ചുമട്ടു തൊഴിലാളിയാണ് ഉറങ്ങിപ്പോയത് മൂലം അബുദാബിയിൽ എത്തിപ്പെട്ടത്. മുംബൈ-അബുദാബി (Mumbai - Abu Dhabi) ഫ്ലൈറ്റിലെ ജീവനക്കാരനാണ് കാർഗോ കംപാർട്മെന്റിൽ അറിയാതെ ഉറങ്ങിപ്പോയത്.
ഞായറാഴ്ച്ച അബുദാബിയിലേക്ക് തിരിച്ച ഫ്ളൈറ്റിലാണ് സംഭവം. ബാഗേജ് ലോഡ് ചെയ്തശേഷം ഇയാൾ അതിന് സമീപം ഇരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു. കാർഗോയുടെ വാതിൽ അടഞ്ഞുപോയെന്നും വിമാനം ടേക്ക് ഓഫ് ചെയ്തതിന് ശേഷമാണ് ഇയാൾ എഴുന്നേറ്റതെന്നും ഏവിയേഷൻ റെഗുലേറ്റർ ഡി ജി സി എയിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
അബുദാബിയിൽ ലാൻഡ് ചെയ്തതിന് ശേഷം അധികൃതർ ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും അബുദാബി അധികൃതരുടെ പരിശോധനയ്ക്കുശേഷം അതേ വിമാനത്തിൽ തന്നെ ഇയാളെ യാത്രക്കാരനായി മുംബൈയിലേക്ക് തിരികെ അയക്കുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഡി ജി സി എ ഉദ്യോഗസ്ഥരും ഇൻഡിഗോ എയർലൈൻസ് അധികൃതരും അറിയിച്ചു.
advertisement
ദിവസേന 150 വിമാന സർവീസുകളുമായി നെടുമ്പാശ്ശേരി വിമാനത്താവളം സാധാരണ നിലയിലേക്ക്
നിലവിൽ പ്രതിദിനം 150ലേറെ സർവിസുകളുമായി   കോവിഡ്  പൂർവ കാലഘട്ടത്തിലെ വളർച്ചയിലേക്ക്‌ അടുക്കുകയാണ് സിയാൽ. എയർപോർട്ട് സ്ഥിതി വിവര കണക്ക്‌ അനുസരിച്ച്, 2021 സെപ്റ്റംബർ-നവംബർ കാലയളവിൽ സിയാൽ 11,891 വിമാന സർവീസുകളാണ് കൈകാര്യം ചെയ്തത്. ഇത് മുൻ കാലയളവിനേക്കാൾ 62% കൂടുതലാണ്. യാത്രക്കാരുടെ എണ്ണത്തിൽ 2020 ലെ കാലയളവിനെ അപേക്ഷിച്ച് 2021 സെപ്റ്റംബർ-നവംബർ കാലയളവിൽ വിമാനത്താവളം 110% വളർച്ച രേഖപ്പെടുത്തി.
advertisement
മൂന്നു മാസത്തിനിടെ 6,73,238 രാജ്യാന്തര യാത്രക്കാർക്ക്‌ സൗകര്യമൊരുക്കാൻ സിയാലിനു സാധിച്ചു. ആഭ്യന്തര മേഖലയിലും യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.  6,85,817 ആഭ്യന്തര യാത്രക്കാരാണ് ഈ കാലയളവിൽ സിയാൽ വഴി കടന്ന് പോയത്. മൂന്ന് മാസകാലയളവിലെ മൊത്തം യാത്രക്കാരുടെ എണ്ണം 13,59,055 ആണ്.2020- സമാന കാലയളവിൽ   ഇത് 6,46,761 ആയിരുന്നു.
വിമാനത്താവളത്തെ സുരക്ഷിതമായ യാത്ര കേന്ദ്രമാക്കി മാറ്റാനുള്ള കമ്പനിയുടെ ശ്രമമാണ് വ്യോമയന മേഖലയിലെ സ്ഥിരമായ വളർച്ചയുടെ കാരണമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. ചെയർമാന്റേയും ഡയറക്ടർ ബോർഡിന്റെയും നിർദ്ദേശപ്രകാരം, യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ സിയാൽ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളതിന് മുൻ വർഷത്തേക്കാളും കൂടുതൽ സർവീസുകൾ നടപ്പാക്കാൻ ഈ വർഷം സാധിച്ചുവെന്നും എസ്.സുഹാസ് വ്യക്തമാക്കി.
advertisement
2021 ഡിസംബർ 10ന്  23,029 യാത്രക്കാരും 154 വിമാനങ്ങളുമായി  കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഉയർന്ന  ട്രാഫിക്കിന് സാക്ഷ്യം വഹിച്ചു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഗൾഫിലേക്ക് മാത്രമായി സിയാൽ ഇപ്പോൾ 182 പ്രതിവാര സർവീസുകൾ കൈകാര്യം ചെയ്യുന്നു. കൂടാതെ യു.കെ, ശ്രീലങ്ക, മാലി എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും സിയാലിൽ നിന്നുമുണ്ട്. 20 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സിയാൽ സിംഗപ്പൂരിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചു. കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ വിപുലീകരിക്കാൻ ഇതോടെ സിയാലിനു സാധിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജോലിക്കിടയിൽ ഉറങ്ങിപ്പോയി; ചുമട്ടുതൊഴിലാളി ചെന്നിറങ്ങിയത് അബുദാബിയിൽ
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement