ഇത് വിവാഹ സീസണാണ് (wedding season). ആഘോഷപൂർവ്വമായ ഇന്ത്യൻ വിവാഹങ്ങളുടെ വിവിധ ദൃശ്യങ്ങൾ അടങ്ങിയ രസകരവും ചിരിയുണർത്തുന്നതുമായ വീഡിയോകളാൽ ഇന്റർനെറ്റ് നിറഞ്ഞിരിക്കുന്നു. അത്തരത്തിലുള്ള ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. തമാശ നിറഞ്ഞതും, എന്നാൽ അതുപോലെ തന്നെ വരനെ സംബന്ധിച്ചോളം ലജ്ജാകരവുമായ നിമിഷമാണത്. എല്ലാ വിവാഹങ്ങളിലും, പൊട്ടിച്ചിരിപ്പിക്കുന്ന ചില അപ്രതീക്ഷിത സാഹചര്യങ്ങളുണ്ട് എന്ന വസ്തുത ഓർത്താൽ ഈ വീഡിയോയും അത്തരത്തിലാണ്. വധുവിന്റെ കഴുത്തിൽ മാല ചാർത്തി നിമിഷങ്ങൾക്കകം വരന്റെ പാന്റ് താഴേക്ക് തെന്നി വീഴുന്നതാണ് വീഡിയോ.
ഈ വീഡിയോയിൽ, വരനും വധുവും വിവാഹ വേദിയിൽ കൈകളിൽ മാലകളുമായി നിൽക്കുന്നതാണ് ആദ്യ കാഴ്ച. വരൻ വധുവിന്റെ മേൽ ഹാരം ഇട്ടയുടൻ, അയാളുടെ ട്രൗസർ വധുവിന്റെ മുന്നിൽ പെട്ടെന്ന് തെന്നി വീഴുകയും അവിടെ കൂടിയിരുന്ന അതിഥികളെല്ലാം ചിരിക്കാൻ തുടങ്ങുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ വരൻ ഒരു നിമിഷം എടുക്കുകയും സ്വയം ചിരിക്കാൻ തുടങ്ങുകയും ചെയ്യുന്നു. അതേസമയം, വധുവിന് ചിരി അടക്കാനായില്ല.
ഈ വീഡിയോ bhutni_ke_memes എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ, 'ഇതിനായി കാത്തിരിക്കുക' എന്ന ക്യാപ്ഷനോട് കൂടി അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
രണ്ടു ദിവസം മുമ്പ് പങ്കിട്ട വീഡിയോ 8,828-ലധികം കാഴ്‌ചകൾ നേടിക്കഴിഞ്ഞു. രസകരമായ സാഹചര്യത്തിൽ തമാശകൾ പടച്ചുവിടുന്ന ആൾക്കാരെ രസിപ്പിക്കുന്ന വീഡിയോ വൈറലായിക്കഴിഞ്ഞു. കമന്റ് സെക്ഷൻ നിറയെ ചിരിയുടെ ഇമോജികളും രസകരമായ പ്രതികരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
Summary: A video is gaining traction on social media for the hilarious moment from a wedding ceremony. Here a groom had an oops moments as his trousers came slipping down right infront of the bride. Unable to figure out the matter for a moment, he could not hide the laughter. The bride was already laughing at the situation
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.