ഇതെങ്ങനെയുണ്ട്? മൂന്നാമത്തെ ശ്രമത്തില്‍ സിവില്‍ സര്‍വീസ് മിന്നും ജയം നേടി ഉടൻ ഇരുവരും കല്യാണവും കഴിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരായ പ്രവീണ്‍ കുമാറിന്റെയും അനാമിക സിംഗിന്റെയും പ്രണയകഥയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ വൈറലാവുന്നത്
ബിഹാറില്‍ നിന്നുള്ള ഐഎഎസ് ദമ്പതിമാരുടെ പ്രണയവും വിവാഹവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരായ പ്രവീണ്‍ കുമാറും അനാമിക സിംഗുമാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നത്. ബീഹാര്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ നിലവില്‍ ബീഹാറില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. അനമികയാകട്ടെ ഉത്തരാഖണ്ഡിലാണ് സേവനം അനുഷ്ഠിക്കുന്നത്.
സിവില്‍ സര്‍വീസില്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കി ഇരുവരും അടുത്തിടെ വലിയ ആഘോഷത്തോടെയാണ് വിവാഹിതരായത്. ഇരുവരുടെയും വിവാഹച്ചടങ്ങില്‍നിന്നുള്ള ഫോട്ടോകള്‍ അതിവേഗം വൈറലാകുകയും ആളുകള്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയുമായിരുന്നു.
ഐഐടി ബിരുദധാരിയില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക്; പ്രവീണ്‍ കുമാറിന്റെ ഐഎഎസ് യാത്ര
ബീഹാറിലെ ജാമുയി സ്വദേശിയാണ് പ്രവീണ്‍ കുമാര്‍. അദ്ദേഹത്തിന്റെ അച്ഛന്‍ അവിടെ ഒരു മെഡിക്കല്‍ സ്റ്റോര്‍ നടത്തുകയാണ്. അമ്മ ഒരു വീട്ടമ്മയും. ജെഇഇ പരീക്ഷ പാസാകുന്നതിന് മുമ്പ് പ്രവീണ്‍ ജാമുയിയിൽ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം കാണ്‍പൂര്‍ ഐഐടിയില്‍ ബിടെക് ബിരുദത്തിന് ചേര്‍ന്നു. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയശേഷം സിവില്‍ സര്‍വീസ് നേടുക എന്ന സ്വപ്നം പിന്തുടരാന്‍ അദ്ദേഹം തീരുമാനിച്ചു. ആദ്യ രണ്ട് ശ്രമങ്ങളിലും തിരിച്ചടി നേരിട്ടെങ്കിലും മൂന്നാമത്തെ ശ്രമത്തില്‍ അദ്ദേഹത്തിന്റെ ദൃഢനിശ്ചയം ഫലം കണ്ടു. 2020ലെ യുപിഎസ് സി പരീക്ഷയില്‍ അദ്ദേഹം അഖിലേന്ത്യാ തലത്തില്‍ ഏഴാം റാങ്ക് സ്വന്തമാക്കി. ഒരു വര്‍ഷത്തെ കഠിന പരിശീലനത്തിന് ശേഷം പ്രവീണ്‍ കുമാറിനെ ബീഹാര്‍ കേഡറില്‍ ഐഎഎസ് ഓഫീസറായി നിയമിച്ചു.
advertisement
അനാമിക സിംഗ്: ബിപിഎസ്‌സിയില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക്
ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ ബഖ്രി ഗ്രാമത്തില്‍നിന്നാണ് അനാമിക സിംഗ് വരുന്നത്. സൈനിക സേവനത്തില്‍നിന്ന് വിരമിച്ചയാളാണ് അവരുടെ പിതാവ്. പിതാവ് സൈനികനായതിനാല്‍ യമുനനഗറിലെ ഒരു സൈനിക സ്‌കൂളിലാണ് അവര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പ്ലസ് ടുവിന് ശേഷം അനാമിക ഐഐടി പൂനെയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക് നേടി.
ഇതിന് ശേഷം സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്നതിന് അവര്‍ ഡല്‍ഹിയിലേക്ക് പോയി. ഈ സമയം അവര്‍ ബീഹാര്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (ബിപിഎസ് സി) പരീക്ഷയും എഴുതി. 65ാമത് ബിപിഎസ്‌സി പരീക്ഷയില്‍ അവര്‍ എട്ടാം റാങ്ക് കരസ്ഥമാക്കുകയും ചെയ്തു. സിവില്‍ സര്‍വീസിൽ ആദ്യ രണ്ട് ശ്രമങ്ങളില്‍ പരാജയമായിരുന്നു ഫലം. എങ്കിലും നിരാശയാകാതെ സ്ഥിരോത്സാഹത്തോടെ അവര്‍ നടത്തിയ ശ്രമത്തില്‍ 2020ല്‍ അവര്‍ 348ാം റാങ്ക് നേടി. ഒരു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം 2021ല്‍ ഉത്തരാഖണ്ഡില്‍ ഐഎഎസ് ഓഫീസറായി നിയമിതനായി.
advertisement
ഖൊരഖ്പൂരില്‍ വിവാഹ ആഘോഷം
ഉത്തര്‍പ്രദേശിലെ ഖൊരഖ്പൂരില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അനാമികയെ പ്രവീണ്‍ മിന്നു ചാര്‍ത്തിയത്. ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. നിലവില്‍ ബിഹാറിലെ നളന്ദ ജില്ലയിലെ ഹില്‍സ സബ്ഡിവിഷന്റെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായി(എസ്ഡിഎം) പ്രവര്‍ത്തിക്കുകയാണ് പ്രവീണ്‍ കുമാര്‍. അതേസമയം, അനാമിത സിംഗ് ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ ജില്ലയിലെ എസ്ഡിഎം പദവിയാണ് വഹിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bihar
First Published :
Feb 28, 2025 10:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇതെങ്ങനെയുണ്ട്? മൂന്നാമത്തെ ശ്രമത്തില്‍ സിവില്‍ സര്‍വീസ് മിന്നും ജയം നേടി ഉടൻ ഇരുവരും കല്യാണവും കഴിച്ചു






