• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'വെറൈറ്റി അല്ലേ?' നവജാത ശിശുവിന് 'ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ' എന്ന് പേരിട്ട് മാതാപിതാക്കൾ

'വെറൈറ്റി അല്ലേ?' നവജാത ശിശുവിന് 'ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ' എന്ന് പേരിട്ട് മാതാപിതാക്കൾ

മകന് ‘ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ’ എന്ന് പേര് നൽകിയാണ്പിതാവായ യോഗ വഹുദി (38) വാർത്തകളിൽ ഇടം നേടിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  നവജാത ശിശുക്കൾക്ക് അസാധാരണമായ പേരുകൾ നൽകുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. കുട്ടികൾ ആളുകൾക്കിടയിൽ വ്യത്യസ്തരാകണം എന്ന ചിന്തയാണ് മാതാപിതാക്കളെ ഇത്തരത്തിലുള്ള വിചിത്രമായ പേരുകൾ നൽകാൻ പ്രേരിപ്പിക്കുന്നത്. പേരുകൾ വ്യത്യസ്തമാക്കുന്നതിന് സിനിമകൾ, സ്ഥലങ്ങൾ, കോമ്പിനേഷൻ കോഡുകൾ, കാർട്ടൂൺ കഥാപാത്രങ്ങൾ, കൂടാതെ റാൻഡം നമ്പറുകൾ എന്നിവ മാതാപിതാക്കൾ തിരഞ്ഞെടുക്കുന്നത് മുമ്പും കണ്ടിട്ടുണ്ട്.

  എന്നാൽ ഇപ്പോൾ ഇതാ, ഇന്തോനേഷ്യക്കാരനായ ഒരു പിതാവ് തന്റെ കുഞ്ഞിന് അതിലും വെറൈറ്റിയായ പേരാണ് നൽകിയിരിക്കുന്നത്. തന്റെ മുൻ ജോലിസ്ഥലത്തിന്റെ ഓർമ്മയ്ക്കായി മകന് ‘ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ’ എന്ന് പേര് നൽകിയാണ്പിതാവായ യോഗ വഹുദി (38) വാർത്തകളിൽ ഇടം നേടിയത്.

  Also Read 3500 വർഷം പഴക്കമുള്ള തേൻ കണ്ടെത്തി; ആഫ്രിക്കയിലെ തേൻ ശേഖരണത്തിന്റെ ഏറ്റവും പഴക്കമുള്ള തെളിവ്

  ഒരു മകനെ പ്രസവിച്ചാൽ പേര് താൻ തിരഞ്ഞെടുക്കുമെന്ന് യോഗ ഗർഭിണിയായ ഭാര്യയോട് നേരത്തെ തന്നെ പറഞ്ഞിരുന്നതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. റിറിൻ ലിൻഡ തുങ്കൽ സാരി (31) എന്നാണ് ഭാര്യയുടെ പേര്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഈ ദമ്പതികൾക്ക് ആൺകുഞ്ഞ് ജനിച്ചത്. മുമ്പ് പറഞ്ഞുറപ്പിച്ചതു പോലെ തന്നെ കുഞ്ഞിന് പേര് തിരഞ്ഞെടുക്കാൻ റിറിൻ തന്റെ ഭർത്താവിനെ അനുവദിച്ചു.

  ‘ദിനാസ് കൊമുനികാസി ഇൻഫോർമാറ്റിക്ക സ്റ്റാറ്റിസ്റ്റിക്’ എന്നാണ് കുഞ്ഞിന്റെ ഇന്തോനേഷ്യൻ പേര്. ‘ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ’ എന്നാണ് വിവർത്തനം ചെയ്യുമ്പോഴുള്ള പേര്.

  കുഞ്ഞിന് താനിട്ട പേര് വിചിത്രമാണെങ്കിലും ഭാര്യ അതിൽ എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നും പിതാവ് പറയുന്നു. മകനെ ‘ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ’ എന്ന് നാമകരണം ചെയ്യുന്നതിൽ മാതാപിതാക്കൾ സന്തുഷ്ടരാണെങ്കിലും, കുഞ്ഞിന്റെ പേരിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ ഈ വിമർശനങ്ങളൊന്നും മാതാപിതാക്കളുടെ തീരുമാനത്തെ ബാധിച്ചില്ല.

  2009ലാണ് യോഗ ഇന്തോനേഷ്യൻ സിവിൽ സർവീസിൽ പ്രവേശിച്ചത്. 10 വർഷത്തോളം പൊതുസേവകനായി പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് റേഡിയോ അനൗൺസറായി ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് സ്റ്റാറ്റിസ്റ്റിക്കൽ കമ്മ്യൂണിക്കേഷനിൽ ജോലി ചെയ്തു. തന്റെ മകൻ കുടുംബത്തോട് സ്നേഹമുള്ളവനായി വളരുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗ പറഞ്ഞു.

  സ്പേസ് എക്സ്, ടെസ്ല കമ്പനികളുടെ സി ഇ ഒ ആയ എലോൺ മസ്കിനും സംഗീതജ്ഞ ഗ്രിംസിനും കഴിഞ്ഞ വർഷം പിറന്ന കുഞ്ഞിന്റെ പേരും വാർത്തകളിൽ ഇടം നേടിയിരുന്നു. ‘X Æ A-12’ എന്നാണ് മകന്റെ പേരെന്ന് ലക്ഷക്കണക്കിന് വരുന്ന ട്വിറ്ററിലെ ഫോളോവേഴ്സിനെ എലോൺ മസ്ക് അറിയിച്ചു അറിയിച്ചു. പിന്നാലെ, ട്രോളുകളുടെയും മീമുകളുടെയും പെരുമഴ ആയിരുന്നു. മിക്കവരും പേര് കേട്ട് അന്തംവിട്ട് നിന്നപ്പോൾ പേര് എങ്ങനെ ഉച്ചരിക്കുമെന്ന് ആയിരുന്നു ഭൂരിഭാഗം ആളുകളുടെയും സംശയം. ഒരു വെറൈറ്റിക്ക് വേണ്ടി മകന് നൽകിയ പേരിന്റെ ഉച്ചാരണം അച്ഛൻ തന്നെ മറന്നു പോയെന്നും പിന്നീട് വാർത്തകളുണ്ടായിരുന്നു.
  Published by:Aneesh Anirudhan
  First published: