നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'പണ്ട് ഞാനും ഒന്നു ഡാന്‍സ് കളിച്ചു, അന്ന് ആങ്ങളമാര്‍ ആയിരുന്നെങ്കില്‍ ഇന്ന് അമ്മാവന്‍മ്മാര്‍': ജസ്ല മാടശേരി

  'പണ്ട് ഞാനും ഒന്നു ഡാന്‍സ് കളിച്ചു, അന്ന് ആങ്ങളമാര്‍ ആയിരുന്നെങ്കില്‍ ഇന്ന് അമ്മാവന്‍മ്മാര്‍': ജസ്ല മാടശേരി

  പ്രതികരണവുമായി ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ജസ്ല മാടശ്ശേരി

  ജസ്ല, നവീനും ജാനകിയും

  ജസ്ല, നവീനും ജാനകിയും

  • Share this:
   താൻ ഡാൻസ് കളിച്ച കാലത്ത് വിമർശിച്ചത് ആങ്ങളമാർ ചമഞ്ഞവരെങ്കിൽ ഇന്ന് അത് അമ്മാവന്മാരെന്ന് ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ജസ്ല മാടശ്ശേരി. തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകി, നവീൻ എന്നിവരുടെ വൈറൽ നൃത്ത വീഡിയോയ്ക്ക് നേരെ കടുത്ത സദാചാരാക്രമണം ഉണ്ടായതിനെ തുടർന്ന് തന്റെ പ്രതികരണം രേഖപ്പെടുത്തുകയായിരുന്നു ജസ്ല.

   തൃശൂർ മെ‍ഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനും കോളേജിന്റെ കോറിഡോറിൽ വെച്ച് കളിച്ച 30 സെക്കൻഡ് നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘‘റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോ ആണു തരംഗം തീർത്തത്. എന്നാൽ, ഇതിനെതിരെ കഴിഞ്ഞ ദിവസം ലവ് ജിഹാദ് ആരോപണം ഉയരുകയായിരുന്നു. കൃഷ്ണരാജ് എന്നയാളാണ് നവീന്റെയും ജാനകിയുടെയും നൃത്തത്തിൽ 'എന്തോ ഒരു പന്തികേട് മണക്കുന്നു' - എന്ന തരത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്.

   ഇതിനോടുള്ള ജസ്ലയുടെ പ്രതികരണം ചുവടെ:

   "പണ്ട് ഞാനും ഒന്നു ഡാൻസ് കളിച്ചു. അന്ന് ആങ്ങളമാർ ആയിരുന്നെങ്കിൽ ഇന്ന് അമ്മാവൻമ്മാർ. ആ വ്യത്യാസമേ ഉള്ളു. അന്നെന്റെ വാളിൽ എന്നെ തെറി വിളിച്ചവരൊക്കെ, ഇന്ന് ഡാൻസ് ആഘോഷിക്കുന്നു. മത വിശ്വാസികൾക്ക് യുക്തിയും നീതി ബോധവും വകതിരിവും ഒക്കെ ഉണ്ട്. സ്വന്തം മതത്തിന്റെ കാര്യം വരുന്നത് മാത്രം. അല്ലങ്കിൽ മറ്റൊരു മതത്തിന്റെ കാര്യം വരുമ്പോ മാത്രം ഇതൊക്കെ മുള പൊട്ടും. ഇരട്ടത്താപ്പ് കാണണമെങ്കിൽ അത് ഇവറ്റകളുടെ ഇരട്ടത്താപ്പ് തന്നെ കാണണം," ഫേസ്ബുക് കുറിപ്പിലെ വാക്കുകൾ ഇങ്ങനെ.   "ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം," ഇതാണ് കൃഷ്ണരാജ് എന്നയാളുടെ പോസ്റ്റ്.

   ഇരുവർക്കുമെതിരെ സമാനമായ പരാമർശങ്ങളുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. അതേസമയം ഇരുവരെയും അനുകൂലിച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. 'നവീനും ജാനകിയും ഇനിയും ചുവടുകൾ വെക്കുമെങ്കിൽ കേരള ജനത അതും ഏറ്റുവാങ്ങും. അതും ആസ്വദിക്കും. നിങ്ങളുടെ ജന്മം അറപ്പും വെറുപ്പും വിതയ്ക്കുന്ന വിഷങ്ങളായും തുടരും' എന്നായിരുന്നു പ്രമുഖ ബ്ലോഗർ ബഷീർ വള്ളിക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചത്.

   നൃത്തം ചെയ്തവരെ അഭിനന്ദിച്ചുകൊണ്ടു സന്ദീപ് വാര്യരും കെ.പി. ശശികലയും രംഗത്തെത്തിയിരുന്നു.

   മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ് ജാനകി.
   Published by:user_57
   First published:
   )}