'ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങ്'; ജോസഫ് അന്നംകുട്ടി ജോസ് വിവാഹിതനായി
- Published by:Rajesh V
- news18-malayalam
Last Updated:
ആരോ പറഞ്ഞ പോലെ, മുറിവേറ്റ രണ്ടു മനുഷ്യർ ഒരായുസ്സുകൊണ്ട് പരസ്പരം സുഖപ്പെടുത്താൻ ശ്രമിക്കുന്ന ഒന്നാണ് വിവാഹം എന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലുണ്ട്
എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ് വിവാഹിതനായി. ആന്‍ ആണ് വധു. ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹം എന്ന് ജോസഫ് അന്നംകുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. വിവാഹം വിവരം അറിയിച്ചു കൊണ്ടുള്ള കുറിപ്പില്‍ പള്ളിയില്‍ നിന്നുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.
കുടുംബവും വധുവിന്‍റെ കുടുംബവും വിവാഹം നടത്തിയ സുഹൃത്തുക്കളായിട്ടുള്ള പുരോഹിതരും, ഏറ്റവും വേണ്ടപ്പെട്ടവരായ ഈശോയും ഫാമിലിയും മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ആരോ പറഞ്ഞ പോലെ, മുറിവേറ്റ രണ്ടു മനുഷ്യർ ഒരായുസ്സുകൊണ്ട് പരസ്പരം സുഖപ്പെടുത്താൻ ശ്രമിക്കുന്ന ഒന്നാണ് വിവാഹം എന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലുണ്ട്.
എഴുത്തുകാരന്‍, റേഡിയോ ജോക്കി നിലകളില്‍ അറിയപ്പെടുന്ന ജോസഫ് അന്നംകുട്ടി ജോസ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിജയ് സൂപ്പറും പൗര്‍ണമിയും, ദ ഗാംബ്ലര്‍, സകലകലാശാല, ചതുരം എന്നിയാണ് ജോസഫ് അഭിനയിച്ച ചിത്രങ്ങള്‍. കൂടാതെ ഇൻസ്റ്റാഗ്രാമിൽ 1 മില്യണിൽ അധികം ആളുകൾ പിന്തുടരുന്ന വ്യക്തികൂടിയാണ്.
advertisement
കുറിപ്പിന്‍റെ പൂര്‍ണ രൂപം
ഇന്ന് ഞങ്ങൾ വിവാഹിതരായി, വധുവിന്റെ പേര് ആൻ. എന്റെ ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹം. എന്റെ കുടുംബവും, ആനിന്റെ കുടുംബവും, വിവാഹം നടത്തിയ സുഹൃത്തുക്കളായിട്ടുള്ള പുരോഹിതരും, ഏറ്റവും വേണ്ടപ്പെട്ടവരായ ഈശോയും ഫാമിലിയും മാത്രമേ ഉണ്ടായിരുന്നുള്ളു.
ആരോ പറഞ്ഞ പോലെ, മുറിവേറ്റ രണ്ടു മനുഷ്യർ ഒരായുസ്സുകൊണ്ട് പരസ്പരം സുഖപ്പെടുത്താൻ ശ്രമിക്കുന്ന ഒന്നാണ് വിവാഹം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
August 18, 2025 11:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങ്'; ജോസഫ് അന്നംകുട്ടി ജോസ് വിവാഹിതനായി