advertisement

ഭർത്താവിന്റെ മാന്യമായ പെരുമാറ്റം; കുഞ്ഞിന്റെ പിതാവിന്റെ സ്ഥാനത്ത് ഭാര്യയുടെ കാമുകന്റെ പേര് നൽകാൻ ഹൈക്കോടതി

Last Updated:

തൃശൂർ സ്വദേശിനിയായ യുവതി വിവാഹബന്ധം നിലനിൽക്കെ 2017-ൽ കാമുകനിൽ നിന്ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു

News18
News18
കൊച്ചി: സ്ത്രീയെപ്പോലെ തന്നെ അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും പുരുഷനുമുണ്ടെന്ന് ഹൈക്കോടതി. വിവാഹിതയായിരിക്കെ കാമുകനിൽ നിന്ന് ഗർഭം ധരിച്ച് പിറന്ന കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിൻ്റെ പേര് മാറ്റാൻ അനുമതി നൽകിക്കൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ്റെ നിരീക്ഷണം. കുട്ടിയുടെ ഭാവിയും യുവതിയുടെ ആദ്യ ഭർത്താവിൻ്റെ മാന്യമായ നിലപാടും പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി.
തൃശൂർ സ്വദേശിനിയായ യുവതി വിവാഹബന്ധം നിലനിൽക്കെ 2017-ൽ കാമുകനിൽ നിന്ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. അന്ന് ജനന സർട്ടിഫിക്കറ്റിൽ പിതാവിൻ്റെ സ്ഥാനത്ത് ഭർത്താവിൻ്റെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. ആറ് വർഷത്തോളം കുട്ടി തൻ്റേതാണെന്ന് കരുതിയാണ് ഭർത്താവ് വളർത്തിയത്. എന്നാൽ പിന്നീട് കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവുകയും 2023-ൽ ഇരുവരും ഉഭയസമ്മതപ്രകാരം വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു.
വിവാഹമോചനത്തിന് പിന്നാലെ യുവതി കുഞ്ഞിൻ്റെ യഥാർത്ഥ പിതാവായ കാമുകനെ വിവാഹം കഴിച്ചു. തുടർന്ന് ജനന സർട്ടിഫിക്കറ്റിൽ ആദ്യ ഭർത്താവിൻ്റെ പേര് മാറ്റി ഇപ്പോഴത്തെ ഭർത്താവിൻ്റെ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യ ഭർത്താവിനെ അറിയിക്കാതെയാണ് ഹർജി നൽകിയതെങ്കിലും അദ്ദേഹത്തെ കൂടി കക്ഷിയാക്കാൻ കോടതി നിർദ്ദേശിച്ചു.
advertisement
തൻ്റെ മകളാണെന്ന് ആറ് വർഷത്തോളം കരുതിയ കുട്ടിയുടെ സർട്ടിഫിക്കറ്റിൽ നിന്ന് പേര് മാറ്റാൻ തനിക്ക് എതിർപ്പില്ലെന്ന് ആദ്യ ഭർത്താവ് കോടതിയെ അറിയിച്ചു. അദ്ദേഹത്തിൻ്റെ ഈ മാന്യമായ സമീപനത്തെ കോടതി പ്രശംസിച്ചു. ഹർജിക്കാരുടെ ആവശ്യം എന്നതിലുപരി നിരപരാധിയായ ആദ്യ ഭർത്താവിൻ്റെ മാന്യത കാക്കാനും കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാനുമാണ് പിതാവിൻ്റെ പേര് മാറ്റാൻ അനുമതി നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭർത്താവിന്റെ മാന്യമായ പെരുമാറ്റം; കുഞ്ഞിന്റെ പിതാവിന്റെ സ്ഥാനത്ത് ഭാര്യയുടെ കാമുകന്റെ പേര് നൽകാൻ ഹൈക്കോടതി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement