വിവാഹം കഴിഞ്ഞിട്ട് ആഴ്ചകള്‍ മാത്രം; 'തിരുത്താന്‍ കഴിയാത്ത ഒരു തെറ്റ് ചെയ്തതുപോലെ'യെന്ന് 31കാരി
- Published by:Sarika N
- news18-malayalam
Last Updated:
വിവാഹശേഷം പങ്കാളിയില്‍ നിന്ന് തനിക്ക് സ്‌നേഹം അനുഭവപ്പെടുന്നില്ലെന്ന് യുവതി പറയുന്നു
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് 31കാരിയായ യുവതി 30കാരനെ വിവാഹം കഴിച്ചത്. എന്നാല്‍ തന്റെ കാമുകനെ വിവാഹം കഴിച്ച തന്റെ തീരുമാനത്തെ അവര്‍ ചോദ്യം ചെയ്യുകയാണിപ്പോള്‍. വിവാഹത്തിന് ശേഷം തനിക്ക് പങ്കാളിയില്‍ നിന്ന് സ്‌നേഹം അനുഭവപ്പെടുന്നില്ലെന്നും അതിനാല്‍ വൈകാരികമായി അകലം പാലിക്കുകയാണെന്നും അവര്‍ പറഞ്ഞു. സാമൂഹിക മാധ്യമമായ റെഡ്ഡിറ്റിലാണ് യുവതി തന്റെ അനുഭവം പങ്കുവെച്ചത്.
ഭര്‍ത്താവ് ജോലി സംബന്ധമായി ഒരു യാത്ര പോയപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളായതായും അവര്‍ പറഞ്ഞു. ജോലിക്കിടെ തിരക്കായിരിക്കുമെന്ന് കരുതി അദ്ദേഹത്തെ ബഹുമാനിച്ചുകൊണ്ട് പകല്‍ സമയത്ത് ഫോണ്‍ വിളിക്കാതിരിക്കുകയോ സന്ദേശം അയയ്ക്കുകയോ ചെയ്യാതിരുന്നതാണ് പ്രശ്‌നമായതെന്നും അവര്‍ കൂട്ടിച്ചേർത്തു. വൈകുന്നേരം തന്റെ ബുദ്ധിമുട്ടുകള്‍ പങ്കുവയ്ക്കാന്‍ നോക്കിയപ്പോള്‍ അയാള്‍ അവഗണിച്ചുവെന്നും ക്ഷീണിതനാണെന്ന് അറിയിച്ചശേഷം സംഭാഷണം അവസാനിപ്പിച്ച് വിശ്രമിക്കാന്‍ പോയതായും യുവതി കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവില്‍ നിന്ന് ഒരു ആശ്വാസവാക്ക് പ്രതീക്ഷിച്ചുവെങ്കിലും അത് ലഭിക്കുകയുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.
advertisement
''ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ എന്റെ കാമുകനെ വിവാഹം കഴിച്ചത്. എന്നാല്‍ തിരുത്താന്‍ പറ്റാത്ത ഒരു തെറ്റായാണ് ഇപ്പോള്‍ ഈ ബന്ധത്തെ എനിക്ക് തോന്നുന്നത്. ജോലിയുമായി ബന്ധപ്പെട്ട് എന്റെ ഭര്‍ത്താവ് കഴിഞ്ഞയാഴ്ച മറ്റൊരു നഗരത്തിലേക്ക് പോയി. അദ്ദേഹം തിരക്കിലായിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ അധികം ബുദ്ധിമുട്ടിക്കാറില്ല. ജോലി സമയങ്ങളില്‍ സന്ദേശങ്ങള്‍ അയയ്ക്കുകയോ ഫോണ്‍ വിളിക്കുകയോ ചെയ്യാറില്ല. എന്നാല്‍ വൈകുന്നേരം അദ്ദേഹത്തെ വിളിച്ചപ്പോള്‍ തനിക്ക് വിഷമതകളുള്ളതായും മാനസികമായി സമ്മര്‍ദം അനുഭവപ്പെടുന്നതായും അദ്ദേഹത്തോട് പറഞ്ഞു. നാല് ദിവസമായി ഞാന്‍ ജോലി ചെയ്തിരുന്നില്ല. വിവാഹദിനത്തില്‍ പോലും ബാക്കിയുള്ള ജോലികള്‍ തീര്‍ത്തയാളാണ് ഞാന്‍. അതിനാല്‍ ഇത് എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. ഭര്‍ത്താവ് എന്നെ ആശ്വസിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ അദ്ദേഹം എന്നോട് വളരെകുറച്ച് മാത്രമാണ് സംസാരിച്ചത്. ഇതിന് പിന്നാലെ താന്‍ ക്ഷീണിതനാണെന്നും വിശ്രമിക്കണമെന്നും ഭർത്താവ് പറഞ്ഞു,'' യുവതി പറഞ്ഞു.
advertisement
ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സംസാരിക്കാന്‍ ഇപ്പോള്‍ പറ്റുമോയെന്ന് ചോദിച്ച് യുവതി ഭര്‍ത്താവിന് സന്ദേശം അയച്ചു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സുഹൃത്തുക്കളോടൊപ്പം ഇരുന്ന് ബിയര്‍ കുടിക്കുന്ന ഒരു ഫോട്ടോ മറുപടിയായി ഭര്‍ത്താവ് നല്‍കി. അത് അവരെ കൂടുതല്‍ വിഷമിപ്പിച്ചു. തനിക്ക് അല്‍പം ഇടം ആവശ്യമാണെന്നും കുറച്ചുനേരം മാത്രമായി സംസാരിക്കാന്‍ താത്പര്യമില്ലെന്നും അവര്‍ ഭര്‍ത്താവിനെ അറിയിച്ചു. തന്റെ വികാരങ്ങള്‍ തുറന്ന് പറഞ്ഞതിന് ശേഷം തന്നെ അന്വേഷിച്ചുകൊണ്ടുള്ള ഭര്‍ത്താവിന്റെ ഒരു സന്ദേശമോ ഫോണ്‍കോളോ ആയിരുന്നു തനിക്ക് ശരിക്കും വേണ്ടെതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, അതിന് പകരം അടുത്ത രണ്ടുദിവസം ഭര്‍ത്താവില്‍ നിന്ന് വളരെ കുറച്ച് സന്ദേശങ്ങള്‍ മാത്രമാണ് ലഭിച്ചത്.
advertisement
''അവഗണനയും വേദനയും ആഴത്തില്‍ അനുഭവപ്പെട്ട ഞാന്‍ ഒടുവില്‍ അദ്ദേഹത്തിന് ഒരു സന്ദേശം അയച്ചു. കുറച്ചുദിവസമായി എനിക്ക് മാനസികമായി സുഖമില്ലെന്ന് പറഞ്ഞിട്ടും ഒരു ശത്രുവിനോട് പെരുമാറുന്നതിനേക്കാള്‍ മോശമായാണ് നിങ്ങള്‍ എന്നോട് പെരുമാറിയത്. ഇതുപോലെയുള്ള ഒരു പങ്കാളിയെയല്ല ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു പ്രധാന്യവുമില്ലാത്ത കാര്യങ്ങളെ എങ്ങനെ ഞാന്‍ കൈകാര്യം ചെയ്യുമോ അതുപോലെ തന്നെയായിരിക്കും ഇനി ഞാന്‍ ഈ വിവാഹബന്ധത്തെയും പരിഗണിക്കുക. നിങ്ങള്‍ക്ക് സുരക്ഷിതമായ ഒരു യാത്ര ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ വീ്ട്ടില്‍ തന്നെ തുടരും,'' യുവതി പറഞ്ഞു.
advertisement
ഭര്‍ത്താവ് വീട്ടിലേക്ക് തിരിച്ചെത്തിയിട്ട് രണ്ട് ദിവസമായെന്നും എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് ഒരു ആശ്വാസവാക്ക് പോലും ലഭിച്ചില്ലെന്നും യുവതി വ്യക്തമാക്കി. ''എനിക്ക് അദ്ദേഹത്തിന് നല്‍കാന്‍ ഉള്ളില്‍ ധാരാളം സ്‌നേഹമുണ്ട് എന്നതാണ് കൂടുതല്‍ വേദനിപ്പിക്കുന്ന കാര്യം. ഞാന്‍ അദ്ദേഹത്തെ വളരെയധികം സ്‌നേഹിക്കുന്നു. വിവാഹത്തിന് ശേഷം ചെറിയ കാര്യങ്ങളില്‍ പോലും ഞാന്‍ ആവേശത്തിലായിരുന്നു. എല്ലാ മാസവും ഞങ്ങളുടെ വിവാഹ തീയതിയില്‍ അദ്ദേഹത്തിന് ഒരു സമ്മാനം നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു,'' യുവതി പറഞ്ഞു.
എന്നാല്‍ തിരിച്ച് താന്‍ സമ്മാനമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും പകരം ഒരു റോസാപ്പൂവോ ഒരു കുറിപ്പോ നല്‍കിയാല്‍ മതിയെന്നും യുവതി ഭർത്താവിനോട് പറഞ്ഞു. എന്നാല്‍ ഭര്‍ത്താവ് അത് ചിരിച്ചു തള്ളുകയാണുണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ''ഞങ്ങളുടെ വിവാഹബന്ധത്തില്‍ എനിക്ക് ഒരിക്കല്‍പോലും അദ്ദേഹത്തില്‍ നിന്ന് ഒരു സന്ദേശം കുറിപ്പായി ലഭിച്ചിട്ടില്ല. ഒരിക്കല്‍ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടപ്പോള്‍ അത് എഴുതി നല്‍കിയതായും എന്നാല്‍ ഈ വിവാഹബന്ധത്തില്‍ താന്‍ ഒറ്റയ്ക്കായതുപോലെ തോന്നുകയാണെന്നും'' യുവതി പറഞ്ഞു.
advertisement
തന്റെ മാനസികാരോഗ്യത്തില്‍ ഭര്‍ത്താവിന് യാതൊരു ആശങ്കയില്ലെന്നും തനിക്ക് വിഷാദമുണ്ടെന്ന് പറഞ്ഞതിന് ശേഷം തന്നെ ഒഴിവാക്കുകയാണന്നും ഈ ബന്ധത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമുണ്ടോയെന്നും അവര്‍ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ചോദിച്ചു.
''ചില പുരുഷന്മാര്‍ സമൂഹത്തിന്റെ കണ്ണില്‍ മാന്യനായി കാണുന്നതിന് വിവാഹം കഴിക്കുന്നു. അവര്‍ക്ക് അരികിലായി ഒരു പെണ്‍കുട്ടിയുണ്ടാകും. അയാള്‍ നിങ്ങളുടെ സ്‌നേഹം നിങ്ങളിലേക്ക് തന്നെ പ്രതിഫലിപ്പിക്കുകയായിരിക്കാം. അതുകൊണ്ടാണ് നിങ്ങള്‍ അയാളെ വിവാഹം കഴിച്ചത്. ഇപ്പോള്‍ നിങ്ങള്‍ ഇവിടെ താമസിക്കാന്‍ വന്നതാണെന്ന് അയാള്‍ക്ക് അറിയാം. അതിനാല്‍ അയാള്‍ നിങ്ങളെ നിസ്സാരമായി കാണുന്നു'', ഒരു ഉപയോക്താവ് പറഞ്ഞു.
advertisement
അതേസമയം, രണ്ടുപേരും കൗണ്‍സിലിംഗിന് പോകണമെന്നും കുടുംബത്തിനോ സമൂഹത്തിനോ വേണ്ടിയോ അല്ലെങ്കില്‍ ശാരീരികമായ അടുപ്പത്തിനുവേണ്ടിയോ മാത്രം ഭാര്യയെ ആഗ്രഹിക്കുന്ന പുരുഷന്മാരെ താന്‍ കണ്ടിട്ടുണ്ടെന്നും അവര്‍ ഭാര്യമാരെ ബന്ധപ്പെടുകയോ സ്‌നേഹിക്കുകയോ ചെയ്യുന്നില്ലെന്നും മറ്റൊരാള്‍ ഉപദേശിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 13, 2025 7:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹം കഴിഞ്ഞിട്ട് ആഴ്ചകള്‍ മാത്രം; 'തിരുത്താന്‍ കഴിയാത്ത ഒരു തെറ്റ് ചെയ്തതുപോലെ'യെന്ന് 31കാരി