Kim Jong Un News | കിമ്മിന്‍റെ ആരോഗ്യത്തെക്കുറിച്ച് ഒമ്പത് ലക്ഷത്തോളം രൂപ വില വരുന്ന വാച്ച് പറയുന്നത് എന്ത്?

Last Updated:

അടുത്തിടെ കിം ജോങ് ഉൻ ഏറെ കാലം മുഖ്യധാരയിൽനിന്ന് അപ്രത്യക്ഷനായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹത്തിന്‍റെ വാച്ചിൽ നിന്നുള്ള ശരീര ഭാരം വാർത്തയാകുന്നത്.

കിം ജോങ് ഉൻ
കിം ജോങ് ഉൻ
പാങ്കോംഗ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾ കുറച്ചു കാലമായി സജീവമാണ്. കിം അത്യാസന്ന നിലയിലാണെന്ന് വാർത്തകൾ വന്നിരുന്നു. പല ഡിറ്റക്ടീവ് ഏജൻസികളും അദ്ദേഹത്തിന്റെ ആരോഗ്യത്തെ തുടർച്ചയായി നിരീക്ഷിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, കഴിഞ്ഞയാഴ്ച പുറത്തു വന്ന ഒരു ചിത്രത്തിൽനിന്ന് കിമ്മിന്റെ മെലിഞ്ഞ ശരീരം വിദഗ്ധരുടെ ശ്രദ്ധ പിടിച്ചുപറ്റി. റിപ്പോർട്ടുകളിൽ, അദ്ദേഹം ധരിച്ചിരിക്കുന്ന ഒമ്പത് ലക്ഷത്തോളം വില വരുന്ന സ്വിസ് വാച്ചിൽനിന്ന് കിം ജോങ് ഉന്നിന്‍റെ ഭാരം വളരെയധികം കുറഞ്ഞുവെന്ന് പറയപ്പെടുന്നു. അടുത്തിടെ കിം ജോങ് ഉൻ ഏറെ കാലം മുഖ്യധാരയിൽനിന്ന് അപ്രത്യക്ഷനായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹത്തിന്‍റെ വാച്ചിൽ നിന്നുള്ള ശരീര ഭാരം വാർത്തയാകുന്നത്.
ഉത്തര കൊറിയയിലെ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ട കിമ്മിന്റെ പുതിയ ഫോട്ടോകളിൽ, അദ്ദേഹം ധരിച്ചിരിക്കുന്ന ഐ ഡബ്ല്യു സി ഷാഫൗസെൻ പോർട്ടോഫിനോ വാച്ച് സസൂക്ഷ്മം നിരീക്ഷിച്ച ശേഷമാണ് കിം ജോങ് ഉന്നിന്‍റെ ശരീരം ഭാരം കുറഞ്ഞതായി റിപ്പോർട്ടുകൾ വരുന്നത്. പ്രമുഖ മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ഈ വിശകലനം ചൊവ്വാഴ്ച എൻ ‌കെ ന്യൂസിൽ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ നിന്നുള്ള ഫോട്ടോകളുമായി വിലയിരുത്തിയ ശേഷമാണ് വാച്ചിലെ വിവരങ്ങൾക്ക് അനുസരിച്ച് ഉത്തര കൊറിയൻ ഭരണാധികാരിയുടെ ശരീരഭാരം വളരെയധികം കുറഞ്ഞതായി വിലയിരുത്തപ്പെടുന്നത്.
advertisement
ഉത്തരകൊറിയയിലെ അധികാരത്തിന്റെ സ്ഥിരത കണക്കിലെടുത്ത് രഹസ്യാന്വേഷണ ഏജൻസികൾ കിമ്മിന്റെ ഭാരം നിരീക്ഷിക്കുന്നു. ഉത്തരകൊറിയൻ മേധാവിയുടെ കുടുംബത്തിലെ പലർക്കും ഹൃദ്രോഗങ്ങളുണ്ട്. കിമ്മിന്റെ ഭാരം 140 കിലോഗ്രാം ആണെന്ന് ദക്ഷിണ കൊറിയയുടെ ചാര ഏജൻസി നവംബറിൽ അവിടുത്തെ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, അധികാരത്തിലെത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ ഭാരം 50 കിലോഗ്രാം വർദ്ധിച്ചതെന്നും പറയപ്പെടുന്നു.
advertisement
എൻ‌ കെ ന്യൂസിന്റെ സീനിയർ ലേഖകൻ കോളിൻ ജിർകോ പറയുന്നത് ഇങ്ങനെയാണ്: “കിം ഇപ്പോഴും ഒരു ഭരണാധികാരിയായി തുടരാൻ അയോഗ്യനാണോ എന്ന് വിദേശ രഹസ്യാന്വേഷണ ഏജൻസികൾ അറിയാൻ ആഗ്രഹിക്കുന്നു.” അദ്ദേഹം അസുഖബാധിതനാണെങ്കിൽ, തിരശ്ശീലയ്ക്ക് പിന്നിൽ എന്താണ് നടക്കുന്നത്? ഉത്തരകൊറിയയിൽ ആണവായുധങ്ങളുണ്ടെങ്കിൽ അത് മേഖലയിലെ സുരക്ഷയെ എങ്ങനെ ബാധിക്കും. കഴിഞ്ഞ വർഷം ഏകദേശം 20 ദിവസമാണ് കിമ്മിനെ കാണാതായത്. അതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യം ആഗോള തലത്തിൽ ചർച്ചാ വിഷയമായി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Kim Jong Un News | കിമ്മിന്‍റെ ആരോഗ്യത്തെക്കുറിച്ച് ഒമ്പത് ലക്ഷത്തോളം രൂപ വില വരുന്ന വാച്ച് പറയുന്നത് എന്ത്?
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement