ഓഫീസ് മുറിയിലെ മേശവലിപ്പിനുള്ളിൽ വിഷപ്പാമ്പിനെ (Snake) കണ്ടെത്തിയ സംഭവത്തിൽ യുവതി കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡിലാണ് സംഭവം. രാവിലെ ജോലിയ്ക്കെത്തിയെങ്കിലും തന്‍റെ ഇരിപ്പിടത്തിൽ അവിടുത്തെ ജീവനക്കാരിയായ യുവതി ഇരുന്നില്ല. മുറിയിൽ എലി ശല്യം രൂക്ഷമായതിനാൽ, വൃത്തിയാക്കാൻ മറ്റൊരു യുവതി എത്തിയിരുന്നു. ഇവർ മുറി വൃത്തിയാക്കുന്നതിനിടെയാണ് മേശവലിപ്പിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. ചുറ്റിപ്പിണഞ്ഞ് ഇരുന്ന പാമ്പിന്‍റെ കടിയേൽക്കാതെ യുവതി അത്ഭുതകരമായാണ് രക്ഷപെട്ടത്. തുടര്‍ന്ന് മുറിയുടെ പുറത്തിറങ്ങിയ ശേഷം വാതില്‍ അടയ്ക്കുകയും പാമ്പുപിടുത്തക്കാരെ വിളിയ്ക്കുകയായിരുന്നു.
അധികം വൈകാതെ ബ്രിസ്‌ബെയ്ന്‍ നോര്‍ത്ത് സ്‌നേക്ക് ക്യാച്ചേഴ്‌സ് ആന്‍ഡ് റീലൊക്കേഷന്‍ എന്ന സംഘടനയിലെ വിദഗ്ധര്‍ അവിടെ എത്തി. ഇവര്‍ ഓഫിസ് മുറിക്കുള്ളില്‍ കയറി പരിശോധിക്കുമ്പോൾ പാമ്പിനെ മേശവലിപ്പിനുള്ളിൽ കണ്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ പാമ്പിനെ മുറിയിലെ അലമാരയ്ക്ക് അടിയിൽ കണ്ടെത്തുകയായിരുന്നു. ബ്രൗണ്‍ സ്‌നേക് ഇനത്തില്‍പ്പെട്ട അഞ്ച് അടി നീളമുള്ള പാമ്പാണ് മേശക്കുള്ളില്‍ പതുങ്ങിയിരുന്നത്. ഓസ്ട്രേലിയയിൽ കാണപ്പെടുന്നതിൽ ഉഗ്രവിഷമുള്ള പാമ്പുകളിൽ ഒന്നാണിത്.
Summary- The young woman miraculously escaped without being bitten when a snake was found inside a desk in the office room. The incident took place in Queensland, Australia.
Dog Abandoned | വളർത്തു നായയെ ഉപേക്ഷിച്ചു; കാരണം സ്വവർഗാനുരാഗം!
സ്വവർഗാനുരാഗിയാണെന്ന (Homosexuals') കാരണം പറഞ്ഞ് വളർത്തുനായയെ (Pet Dog) ഉടമസ്ഥൻ മൃഗസംരക്ഷണകേന്ദ്രത്തിൽ ഉപേക്ഷിച്ചു. അമേരിക്കയിലെ നോർത്ത് കരോലിനയിലെ സ്റ്റാൻലി കൌണ്ടിയിലാണ് സംഭവം. ഫെസ്കോ എന്ന് വിളിപ്പേരുള്ള വളർത്തുനായയെയാണ് ഉടമസ്ഥർ മൃഗസംരക്ഷണകേന്ദ്രത്തിൽ ഉപേക്ഷിച്ചത്.
അഞ്ച് വയസുള്ള ഫെസ്കോയ്ക്കു വേണ്ടി നായപ്രേമികൾ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയതോടെയാണ് ഈ സംഭവം വൈറലായത്. ഗേ ആണെന്നതിന്‍റെ പേരിൽ ഉപേക്ഷിക്കപ്പെട്ട ഫെസ്കോയ്ക്കു വേണ്ടി പ്രത്യേക കൂട്ടായ്മ തന്നെ രൂപീകരിച്ചിരിക്കുകയാണ് മൃഗസ്നേഹികൾ. ഫെസ്കോയുടെ ഉടമസ്ഥർക്കെതിരെ കടുത്ത പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
Also Read-
Lost Cat | നഷ്ടപ്പെട്ട പൂച്ചയെ 17 വർഷങ്ങൾക്ക് ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു; രക്ഷയായത് മൈക്രോചിപ്പ്
അമേരിക്കയിൽ അടുത്തിടെയായി വളർത്തു നായകളെ ഉപേക്ഷിക്കുന്ന സംഭവം കൂടി വരികയാണ്. കഴിഞ്ഞ വർഷമാണ് ഷിബ ഇനു എന്ന് വിളിപ്പേരുള്ള നായയെ ഉപേക്ഷിച്ച സംഭവം വലിയ വാർത്തയായത്. ഒടുവിൽ ഓൺലൈൻ ലേലത്തിൽ ഈ നായയ്ക്ക് 18.52 ലക്ഷം രൂപ വിലയാണ് ലഭിച്ചത്.
ചൈനയിൽ ഡെങ് ഡെങ് എന്ന നായയെ പെറ്റ് ട്രെയിനിങ് കേന്ദ്രത്തിൽ ഉപേക്ഷിച്ചതും വലിയ വാർത്തയായിരുന്നു. ഏഴ് വർഷം മുമ്പായിരുന്നു ഇത്. സമൂഹമാധ്യമങ്ങളിൽ വലിയ ജനപ്രീതി ഉണ്ടായിരുന്ന ഡെങ് ഡെങ് എന്ന നായ ഓൺലൈൻ ലേലത്തിൽ വെക്കാൻ ബീജിങ്ങിലെ ഒരു കോടതി ഉത്തരവിടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.