HOME » NEWS » Buzz » KOLKATA MAN DONNING SAREE TO HIGHLIGHT ANDROGYNOUS FASHION IS WINNING THE INTERNET AA

ആൻഡ്രോജൈനസ് ഫാഷൻറെ ഭാഗമായി സാരി ധരിച്ച പുരുഷന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

ഏപ്രിൽ 15-ന് ബംഗാളി പുതുവത്സര ദിനത്തിലാണ് പുഷ്പക്സെൻ ഈ ഫോട്ടോകൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

News18 Malayalam | news18-malayalam
Updated: April 21, 2021, 2:13 PM IST
ആൻഡ്രോജൈനസ് ഫാഷൻറെ ഭാഗമായി സാരി ധരിച്ച പുരുഷന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ
Pushpak, who is originally from Kolkata and now lives in Italy, posted the photos on his Facebook account on the event of the Bengali New Year. (Credit: Pushpak Sen/Facebook)
  • Share this:
മന്ദഗതിയിലാണെങ്കിലും വിവിധ ജെൻഡറുകളുടെ പങ്കാളിത്തത്തെ സംബന്ധിച്ച കൂടുതൽ ചർച്ചകൾ ഇപ്പോൾ ഉയർന്നു വരുന്നുണ്ട്. പോപ്പുലർ കൾച്ചറിന്റെ മേഖലയിൽ അതിന്റെ ഭാഗമായി ഉയർന്നു വന്ന ആശയമാണ് ആൻഡ്രോജൈനസ് ഫാഷൻ. പുരുഷ സ്റ്റൈലിങ്ങിനെക്കുറിച്ചുള്ള പരമ്പരാഗതമായ ധാരണകളെ നിരാകരിച്ചുകൊണ്ട്സാരി ധരിച്ചുംഅതിന് അനുസൃതമായ മേക്കപ്പ് അണിഞ്ഞുമുള്ള ഒരു വ്യക്തിയുടെ ഫോട്ടോസ്ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. മനോഹരമായി പച്ച സാരി ധരിച്ചുകൊണ്ട്ഫോട്ടോയ്ക്ക്പോസ് ചെയ്യുന്ന ആ വ്യക്തിയുടെ പേര് പുഷ്പക്സെൻ എന്നാണ്. സാരിയ്ക്ക്പുറമെ ചുവന്ന ലിപ്സ്റ്റിക്കും മനോഹരമായ ഐ മെയ്ക്കപ്പും അദ്ദേഹം അണിഞ്ഞിട്ടുണ്ട്. കൊൽക്കത്ത സ്വദേശിയായ പുഷ്പക്ഇപ്പോൾ ഇറ്റലിയിലാണ് താമസിക്കുന്നത്. ഏപ്രിൽ 15-ന് ബംഗാളി പുതുവത്സര ദിനത്തിലാണ് പുഷ്പക്സെൻ ഈ ഫോട്ടോകൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

നിരവധി ആളുകളാണ് പുഷ്പകിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള കമന്റുകളുമായി പോസ്റ്റിന്കീഴിൽ എത്തുന്നത്. ഒരു ഫെയ്‌സ്ബുക്ക് ഉപയോക്താവ് 'ഇന്ന് പുരികംചുളിക്കാനുള്ള നിമിഷം' എന്ന് കമന്റ് ചെയ്തപ്പോൾ മറ്റൊരാൾ അത്ഭുതകരമായ ഫോട്ടോസ് എന്ന് അഭിപ്രായപ്പെട്ടു. ഫോട്ടോസ്മനോഹരമാണെന്നും ക്യാപ്‌ഷൻ അതിലേറെ മനോഹരമായെന്നും മറ്റു ചിലരും അഭിപ്രായപ്പെടുന്നു.

Also Read യു. പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്കിലെ പോസ്റ്റുകൾ അപ്രത്യക്ഷമാകുന്നു; രണ്ടു മണിക്കൂറിനിടെ സംഭവിച്ചത് രണ്ടു തവണ

കഴിഞ്ഞ വർഷം ചുവന്ന ലിപ്സ്റ്റിക് ധരിച്ചതിന്റെ പേരിൽ പുഷ്പക്വൈറലായി മാറിയിരുന്നു. 54-കാരിയായ തന്റെ അമ്മ ചുവന്ന ലിപ്സ്റ്റിക് ധരിച്ചതിനെ തുടർന്ന് ബന്ധുക്കളിൽ നിന്ന് അധിക്ഷേപത്തിനിരയായതിൽ പ്രതിഷേധിച്ച് പുഷ്പക്ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ്ബന്ധുക്കൾക്ക് മെസേജ്അയയ്ക്കുകയായിരുന്നു. ഈ അനുഭവം പുഷ്പക്സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വെയ്ക്കുകയുണ്ടായി. "കുടുംബത്തിനകത്തെ ഒരു ചടങ്ങിൽ ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ്പങ്കെടുത്തതിനെ തുടർന്ന് 54 വയസുകാരിയായ എന്റെ അമ്മയെ ചില അടുത്ത ബന്ധുക്കൾ അധിക്ഷേപിക്കുകയുണ്ടായി. അതുകൊണ്ട് ഇന്ന് രാവിലെ അവർക്കെല്ലാവർക്കും ഞാൻ ഈ ഫോട്ടോയോടൊപ്പം 'ഗുഡ് മോർണിങ്. വേഗം സുഖമാവട്ടെ.' എന്നൊരു മെസേജ്അയച്ചു", ചുവന്ന ലിപ്സ്റ്റിക്കോടുകൂടിയ തന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട്പുഷ്പക്കുറിച്ചു.

Also Read 'വെറൈറ്റി അല്ലേ?' നവജാത ശിശുവിന് 'ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ' എന്ന് പേരിട്ട് മാതാപിതാക്കൾ

സെലിബ്രിറ്റികളും സാധാരണക്കാരും ഒരുപോലെ ജെൻഡർ ന്യൂട്രൽ വസ്ത്രങ്ങൾ സ്വീകരിക്കാനും ധരിക്കാനുംതുടങ്ങിയതോടെ അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ആൻഡ്രോജൈനസ് ഫാഷന്വലിയ പ്രചാരം ലഭിക്കുന്നുണ്ട്. രൺവീർ സിങ്, ആയുഷ്മാൻ ഖുറാന, അപർശക്തി ഖുറാന, ജിം സർബ് തുടങ്ങിയ അഭിനേതാക്കൾ ഇത്തരത്തിലുള്ള ഫാഷൻ പരീക്ഷണങ്ങൾ നടത്തുകയും വസ്ത്രധാരണത്തിൽ കൂടുതൽ വൈവിധ്യം കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ രൺവീർ സിങ് ഹീൽ ഷൂ ധരിച്ചുകൊണ്ടുള്ള ഫോട്ടോ സാമൂഹ്യ മാധ്യമത്തിൽ വൈറലായി മാറിയിരുന്നു. ട്വിറ്ററിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ആ ഫോട്ടോയ്ക്ക് ഹോമോഫോബുകളും ട്രാൻസ്‌ഫോബുകളുമായ നിരവധി പേരാണ് അധിക്ഷേപകരമായ കമന്റുകളുമായി എത്തിയത്. അതുകൊണ്ട് തന്നെ ആൻഡ്രോജൈനസ് ഫാഷന് സമ്പൂർണമായ സ്വീകാര്യത ലഭിക്കണമെങ്കിൽ ഇനിയും ഒരുപാട് കാലം കാത്തിരിക്കേണ്ടി വരും.
Published by: Aneesh Anirudhan
First published: April 21, 2021, 2:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories