നഗരത്തിൽ പുലിയിറങ്ങി; വൈറലായി ഗാസിയാബാദിലെ സി.സി ടി.വി ദൃശ്യങ്ങൾ
നഗരത്തിൽ പുലിയിറങ്ങി; വൈറലായി ഗാസിയാബാദിലെ സി.സി ടി.വി ദൃശ്യങ്ങൾ
മുൻ കരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്തുള്ളവർ വീടിനുള്ളിൽ കഴിയണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.
ഗാസിയാബാദ് നഗരത്തിൽ പുലിയിറങ്ങിയതിന്റെ ദൃശ്യം
Last Updated :
Share this:
ജനങ്ങളുടെ ഉറക്കംകെടുത്തി ഗാസിയാബാദ് നഗരത്തിൽ പുലി ഇറങ്ങി. നിരത്തിലൂടെ പുലി നടന്നു പോകുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ചൊവ്വാഴ്ചയാണ് 12 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
ഗാസിയാബാദിലെ രാജ്‌നഗർ പ്രദേശത്താണ് പുലിയെ കണ്ടെത്തിയതെന്നാണ് സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
ഗാസിയാബാദ് ഡവലപ്‌മെന്റ് അതോറിറ്റി (ജിഡിഎ) വൈസ് ചെയർപേഴ്‌സന്റെ ജനറേറ്റർ മുറിയിൽ പുള്ളിപ്പുലിഎത്തിയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ജനറേറ്റർ ഓൺ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാരനെ മുറിയിൽ പതുങ്ങിയിരുന്ന പുലി ആക്രമിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റു ജീവനക്കാർ വടികൾ ഉപയോഗിച്ച് പ്രത്യാക്രമണം നടത്തിയതോടെ പുലി ഒരു മരത്തിൽ കയറി സമീപത്തെ ഒരു ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിലേക്ക് രക്ഷപ്പെട്ടെന്നാണ് വിവരം.
പുലുയെ കണ്ടെത്തി കൂട്ടിലാക്കാൻ വനം വകുപ്പിന്റെ അഞ്ച് സംഘങ്ങളെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അജയ് ശങ്കർ പാണ്ഡെ പറഞ്ഞു. അതേസമയം മുൻ കരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്തുള്ളവർ വീടിനുള്ളിൽ തന്നെ കഴിയണമെന്നും അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.