Loco Pilot Saves Life | റെയിൽവേ ട്രാക്കിൽ ജീവിതം അവസാനിപ്പിക്കാനെത്തിയ യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി ലോക്കോ പൈലറ്റ്
- Published by:Naveen
- news18-malayalam
Last Updated:
മുംബൈയിലെ ശിവ്ദി സ്റ്റേഷന് മുന്നിലുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ റെയിൽവേ ട്രാക്കിൽ യുവാവ് തലവെയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാ൦
റെയിൽവേ ട്രാക്കിൽ (Railway Track) തലവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രെയിൻ ഓടിച്ചിരുന്ന ലോക്കോ പൈലറ്റിന്റെ (Loco Pilot) സമയോചിതമായ ഇടപെടൽ കൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചയാൾക്ക് ജീവൻ തിരിച്ചു കിട്ടിയത്. മുംബൈയിലെ (Mumbai) ശിവ്ദി സ്റ്റേഷനിലാണ് സംഭവം നടന്നത്. ലോക്കോ പൈലറ്റ് കൃത്യസമയത്ത് ട്രെയിൻ നിർത്തുന്നതിന്റെയും യുവാവ് രക്ഷപ്പെടുന്നതിന്റെയും വീഡിയോ ദൃശ്യം റെയിൽവേ മന്ത്രാലയം (Railway Ministry) സമൂഹ മാധ്യമത്തിൽ (Social Media) പങ്കുവെച്ചിരുന്നു. വീഡിയോ ഇപ്പോൾ വൈറലായിക്കഴിഞ്ഞു (Viral Video).
മുംബൈയിലെ ശിവ്ദി സ്റ്റേഷന് മുന്നിലുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ റെയിൽവേ ട്രാക്കിൽ യുവാവ് തലവെയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാൻ സാധിക്കും. ശരിയായ സമയത്ത് തീവണ്ടിയുടെ ബ്രേക്ക് പ്രയോഗിച്ച ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് അയാൾക്ക് ജീവൻ തിരിച്ചു കിട്ടിയത്. റെയിൽവേ ട്രാക്കിൽ തലവെച്ചവർ രക്ഷപ്പെടുന്ന സംഭവങ്ങൾ വളരെ അപൂർവ്വമാണ്.
ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ യുവാവ് റെയിൽവേ ട്രാക്കിലെത്തുന്നതും ശേഷം പാളത്തിൽ തലവെച്ചു കിടക്കുന്നതും റെയിൽവേ മന്ത്രാലയം പങ്കുവെച്ച വീഡിയോയിൽ കാണാം. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ട്രെയിൻ യുവാവിന്റെ നേരെ വരുന്നതും അയാൾ കിടക്കുന്നതിന് തൊട്ടടുത്തായി ട്രെയിൻ നിൽക്കുന്നതും കാണാം. ട്രെയിനിന്റെ ലോക്കോ പൈലറ്റ് പാളത്തിൽ യുവാവ് കിടക്കുന്നത് കാണുകയും കൃത്യസമയത്ത് എമർജൻസി ബ്രേക്കുകൾ ഉപയോഗിക്കുകയും ചെയ്തതാണ് യുവാവ് രക്ഷപെടാൻ കാരണമായത്. ഏതാനും സെക്കൻഡുകൾക്ക് ശേഷം, മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ട്രാക്കിലേക്ക് ഓടിവന്ന് അയാളെ അവിടെ നിന്നും രക്ഷപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.
advertisement
"ലോക്കോ പൈലറ്റ് നടത്തിയത് അഭിനന്ദനാർഹമായ പ്രവർത്തനമാണ്. മുംബൈയിലെ ശിവ്ദി സ്റ്റേഷനിലെ ട്രാക്കിൽ ആത്മഹത്യക്ക് ശ്രമിച്ചയാളെ ലോക്കോ പൈലറ്റ് കാണുകയും കൃത്യതയോടും വിവേകത്തോടും കൂടി എമർജൻസി ബ്രേക്ക് പ്രയോഗിച്ച് ആ വ്യക്തിയുടെ ജീവൻ രക്ഷിക്കുകയും ചെയ്തു.", സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് റെയിൽവേ മന്ത്രാലയം കുറിച്ചു.
मोटरमैन द्वारा किया गया सराहनीय कार्य : मुंबई के शिवड़ी स्टेशन पर मोटरमैन ने देखा कि एक व्यक्ति ट्रैक पर लेटा है उन्होंने तत्परता एवं सूझबूझ से इमरजेंसी ब्रेक लगाकर व्यक्ति की जान बचाई।
आपकी जान कीमती है, घर पर कोई आपका इंतजार कर रहा है। pic.twitter.com/OcgE6masLl
— Ministry of Railways (@RailMinIndia) January 2, 2022
advertisement
"നിങ്ങളുടെ ജീവൻ വളരെ വിലപ്പെട്ടതാണ്, എല്ലാവരും നിങ്ങളെ വീട്ടിൽ കാത്തിരിക്കുന്നു", ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വ്യക്തിക്ക് ഉപദേശം നൽകിക്കൊണ്ട് റയിൽവെ മന്ത്രാലയം വീഡിയോയ്ക്ക് താഴെ എഴുതി. വീഡിയോ ഇതുവരെ ഏകദേശം ഒരു ലക്ഷം പേർ കണ്ടു. 6,000 ത്തോളം ആളുകൾ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ലോക്കോ പൈലറ്റിന്റെ ഇടപെടലിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
കമെന്റുകളിൽ ഒരാൾ എഴുതി, "വിലയേറിയ ഒരു ജീവൻ രക്ഷിച്ചതിന് ജാഗ്രതയുള്ള മോട്ടോർമാന് ഹാറ്റ്സ് ഓഫ്". "മോട്ടോർ മാന് സല്യൂട്ട്," മറ്റൊരാൾ കുറിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 04, 2022 1:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Loco Pilot Saves Life | റെയിൽവേ ട്രാക്കിൽ ജീവിതം അവസാനിപ്പിക്കാനെത്തിയ യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി ലോക്കോ പൈലറ്റ്