"മാപ്പ് പറയേണ്ടത് അന്നയല്ല;നട്ടെല്ലില്ലാത്ത യൂട്യൂബർമാരാണ്"; അന്നാ രാജന് പിന്തുണയുമായി മാധവ് സുരേഷ്
- Published by:Sneha Reghu
- news18-malayalam
Last Updated:
തന്റെ വസ്ത്രധാരണമോ ഭാവങ്ങളോ ആരുടെയെങ്കിലും മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് അന്ന വൈകാരികമായ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ പകർത്തിയ വീഡിയോയുടെ പേരിൽ സൈബർ ആക്രമണം നേരിടുന്ന നടി അന്ന രാജന് പിന്തുണയുമായി മാധവ് സുരേഷ്. ഈ വിഷയത്തിൽ അന്ന മാപ്പ് പറയേണ്ട ഒരു സാഹചര്യവുമില്ലെന്നും, വ്യൂസിനായി സ്ത്രീകളുടെ അന്തസ്സ് കെടുത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിക്കുന്നവരാണ് യഥാർത്ഥത്തിൽ മാപ്പ് പറയേണ്ടതെന്നും മാധവ് വ്യക്തമാക്കി.
"പൂജ ചെയ്യുന്ന സ്ത്രീകളുടെ വീഡിയോ അവരുടെ അന്തസ്സിന് വില കൽപ്പിക്കാതെ, ക്ലിക്ക് ലഭിക്കുന്നതിനായി ചില യൂട്യൂബർമാർ പകർത്തി പങ്കുവെക്കുന്നു. ഇതിന്റെ പേരിൽ പിന്നീട് സെലിബ്രിറ്റികൾക്ക് മാപ്പ് പറയേണ്ടി വരുന്നത് നിർഭാഗ്യകരമാണ്. അന്ന രാജൻ ഒരു തെറ്റും ചെയ്തിട്ടില്ല. പൊതുജനങ്ങളോട് മാപ്പ് പറയേണ്ടത് ലജ്ജയില്ലാതെ ഇത്തരം ദൃശ്യങ്ങൾ പകർത്തിയ നട്ടെല്ലില്ലാത്ത ആ കൂട്ടരാണ്. നമ്മൾ ലജ്ജയില്ലാത്ത ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്, ഇത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു," മാധവ് കുറിച്ചു.
പൊങ്കാല ഇടുന്നതിനിടെ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അന്ന രാജനെതിരെ ചിലർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന്, തന്റെ വസ്ത്രധാരണമോ ഭാവങ്ങളോ ആരുടെയെങ്കിലും മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് അന്ന വൈകാരികമായ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ശുദ്ധമായ ഭക്തിയോടെയാണ് താൻ പൊങ്കാലയിട്ടതെന്നും തന്റെ മനസ്സ് ആറ്റുകാലമ്മയ്ക്ക് അറിയാമെന്നും അന്ന പ്രതികരിച്ചിരുന്നു. അന്നയുടെ ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് മാധവ് സുരേഷ് പിന്തുണ അറിയിച്ചത്.
advertisement
ആറ്റുകാൽ പൊങ്കാലയുടെ പുണ്യദിനത്തിൽ താൻ പങ്കെടുത്ത ദൃശ്യങ്ങളിലെ ചില ഭാഗങ്ങൾ മാത്രം എടുത്ത് മോശം വീഡിയോകളായി ചിലർ പ്രചരിപ്പിച്ചു. ഇതൊരിക്കലും തന്റെ ഉദ്ദേശ്യമായിരുന്നില്ല. ആ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നിന്ന് ശ്രദ്ധ മാറ്റുന്ന തരത്തിലുള്ള ഇത്തരം പ്രചരണങ്ങൾ മനോവിഷമമുണ്ടാക്കി. ഈ വീഡിയോകൾ ഏതെങ്കിലും ഭക്തരുടെ വികാരങ്ങളെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നാണ് അന്ന കുറിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 06, 2026 8:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
"മാപ്പ് പറയേണ്ടത് അന്നയല്ല;നട്ടെല്ലില്ലാത്ത യൂട്യൂബർമാരാണ്"; അന്നാ രാജന് പിന്തുണയുമായി മാധവ് സുരേഷ്









