അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി നേടിയ മലയാളിയെ കണ്ടെത്താനായില്ല; അധികൃതര്‍ പൊതുജനങ്ങളുടെ സഹായം തേടി
- Published by:user_49
Last Updated:
കോടിപതിയായ മലയാളിയെ കണ്ടെത്താനായി ബിഗ് ടിക്കറ്റ് അധികൃതര്‍ മലയാളി സമൂഹത്തിന്‍റെ സഹായം തേടിയിരിക്കുകയാണ്
അബുദാബി ബിഗ് ടിക്കറ്റില്‍ കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ 40 കോടിയുടെ ഒന്നാം സമ്മാനം തേടിയെത്തിയത് ഒരു മലയാളിയെയായിരുന്നു. എന്നാല്‍ കോടിപതിയായ മലയാളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ കണ്ടെത്താനായി ബിഗ് ടിക്കറ്റ് അധികൃതര്‍ മലയാളി സമൂഹത്തിന്‍റെ സഹായം തേടിയിരിക്കുകയാണ്.
മലയാളിയായ എന്‍ വി അബ്ദുള്‍ സലാമിനെയാണ് അധികൃതര്‍ അന്വേഷിക്കുന്നത്. അദ്ദേഹത്തെ വിവരം അറിയിക്കാനായി നൽകിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ പല പ്രാവശ്യം അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 323601 എന്ന നമ്പറിലുള്ള ടിക്കറ്റ് 2020 ഡിസംബര്‍ 29 നാണ് അദ്ദേഹം ഓണ്‍ലൈനായി വാങ്ങിയത്.
Also Read Viral Pic| ഡ്യൂട്ടിക്കിടയിൽ DSPയായ മകളെ അപ്രതീക്ഷിതമായി കണ്ടു; CIയായ അച്ഛൻ ഉഗ്രന്‍ ഒരു സലൂട്ടും നൽകി
വിജയിയെ കണ്ടെത്താന്‍ സാധിക്കുന്നവര്‍ അക്കാര്യം ബിഗ് ടിക്കറ്റ് ഹെല്‍പ് ഡെസ്‌കില്‍ 02 201 9244 എന്ന നമ്പറിലോ അല്ലെങ്കില്‍ help@bigticket.ae എന്ന ഇ- മെയില്‍ വിലാസത്തിലോ അറിയിക്കണമെന്നാണ് അധികൃതരുടെ അഭ്യര്‍ഥന. സമ്മാനം ലഭിച്ച വിവരം ഇ-മേയിലായി അയച്ചിട്ടുണ്ട്. ഇതിന് മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ബിഗ് ടിക്കറ്റ് അധികൃതര്‍.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 04, 2021 4:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി നേടിയ മലയാളിയെ കണ്ടെത്താനായില്ല; അധികൃതര്‍ പൊതുജനങ്ങളുടെ സഹായം തേടി


