കാമുകിയുമായുള്ള വഴക്കിനിടെ പറയുന്ന കാര്യങ്ങൾ കുറിച്ച് വെക്കുന്ന കാമുകൻ; എന്നാൽ ഈ ബന്ധമൊന്ന് അവസാനിപ്പിച്ചൂടെ?
- Published by:Naseeba TC
- news18-malayalam
Last Updated:
കുറിപ്പുകൾ എഴുതുന്നത് തുടരും എന്ന് പറഞ്ഞപ്പോൾ സുഹൃത്ത് തന്നോട് മിണ്ടാതെയായെന്നും യുവാവ്
കാമുകിയുമായുള്ള വഴക്കിനിടെ താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കാതിരിക്കാനും ശരിയായ മറുപടികളാണ് പറയുന്നതെന്ന് ഉറപ്പ് വരുത്താനും തർക്കത്തിനിടയിലെ സംഭാഷണങ്ങൾ കുറിച്ച് വയ്ക്കാറുണ്ടെന്ന് യുവാവ്. റെഡ്ഡിറ്റിൽ പങ്കുവെച്ച ഒരു പോസ്റ്റിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ വഴക്കിനിടെ ഇങ്ങനെ കുറിപ്പുകൾ എഴുതുന്നത് തന്റെ കാമുകിയ്ക്ക് ഇഷ്ടമല്ലെന്നും യുവാവ് പറയുന്നു. എന്നാൽ താൻ കുറിപ്പുകൾ എഴുതുന്നത് തുടരും എന്ന് പറഞ്ഞപ്പോൾ സുഹൃത്ത് തന്നോട് മിണ്ടാതെയായെന്നും, രണ്ട് ദിവസത്തോളം പരസ്പരം സംസാരിക്കാതെയിരുന്നുവെന്നും യുവാവ് പോസ്റ്റിൽ കുറിച്ചു.
ഒരു ദിവസം കൊണ്ട് തന്നെ പോസ്റ്റിന് 1000 ലധികം അപ് വോട്ടുകളും (Upvote) 300 ഓളം കമന്റുകളും ലഭിച്ചു. “ നിങ്ങൾ കുറിപ്പ് എഴുതുന്നത് ഒരു നല്ല രീതിയാണ് പക്ഷെ എഴുതുന്നതും അത് സൂക്ഷിക്കുന്നതും നിങ്ങൾ തന്നെ ആയതുകൊണ്ട് അത് നിങ്ങൾക്കിഷ്ടമുള്ള പോലെ മാറ്റിയെഴുതാം എന്ന് എതിരെ നിൽക്കുന്നയാൾക്ക് വാദിക്കാൻ കഴിയും. അല്ലെങ്കിൽ നിങ്ങൾ ഈ കുറിപ്പിൽ അയാളുടെ ഒപ്പ് കൂടി വാങ്ങണം” എന്നായിരുന്നു പോസ്റ്റിന് ലഭിച്ച ഒരു മറുപടി. എന്നാൽ “ എഴുതുന്നതിനേക്കാൾ നല്ലത് അത് റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നതാണെന്നായിരുന്നു” മറ്റൊരാളുടെ അഭിപ്രായം.
advertisement
എന്റെ അച്ഛന് ഇത്തരത്തിൽ ഒരു സ്വഭാവം ഉണ്ടായിരുന്നു, അദ്ദേഹം എന്തെങ്കിലും വഴക്കിൽ ഏർപ്പെടുമ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മറന്നു പോവുകയും എതിരെയുള്ളയാൾ പറഞ്ഞത് ഓർത്തിരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ അച്ഛൻ പറഞ്ഞത് അച്ഛന് തന്നെ സ്ഥിരീകരിക്കാൻ കഴിയാതെ വന്നപ്പോഴാണ് അദ്ദേഹം ഒരിക്കൽ വഴക്കിനിടെ സംസാരിച്ച കാര്യങ്ങൾ റെക്കോർഡ് ചെയ്ത് വച്ചത്. ഇതേ തുടർന്ന് എതിർത്ത് സംസാരിച്ച വ്യക്തിക്ക് മുന്നിൽ അച്ഛന് കാര്യങ്ങൾ പിന്നീട് തെളിയിക്കാൻ സാധിച്ചുവെന്നായിരുന്നു ഒരു റെഡ്‌ഡിറ്റ് ഉപഭോക്താവിന്റെ മറുപടി.
advertisement
എന്നാൽ ഇങ്ങനെ തർക്കിക്കാനാണെങ്കിൽ നിങ്ങൾ ഈ ബന്ധം തുടരരുത് എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം. നിങ്ങൾ ഒരിക്കൽപോലും ഒന്നിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെന്നും പരസ്പരം പറഞ്ഞ് ജയിക്കാൻ ശ്രമിക്കുകയാണ് എന്നും ഈ ബന്ധം അവസാനിപ്പിക്കണമെന്നുമായിരുന്നു ചിലരുടെ അഭിപ്രായം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 19, 2024 8:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കാമുകിയുമായുള്ള വഴക്കിനിടെ പറയുന്ന കാര്യങ്ങൾ കുറിച്ച് വെക്കുന്ന കാമുകൻ; എന്നാൽ ഈ ബന്ധമൊന്ന് അവസാനിപ്പിച്ചൂടെ?