'ഭാരമുള്ള സാധനങ്ങൾ ഓർഡർ ചെയ്യരുത്;ചുമന്ന് മടുത്തു'; വീഡിയോ പങ്കുവച്ച ജീവനക്കാരനെ ആമസോൺ പുറത്താക്കി
- Published by:Naseeba TC
- news18-malayalam
Last Updated:
വീഡിയോ പങ്കുവെച്ച ഉടനെ ഇത് വളരെ തമാശയായാണ് പലരും എടുത്തതെങ്കിലും പിന്നീട് സംഭവം മാറിമറിയുകയായിരുന്നു
ടിക് ടോക്കിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ജോലിയിൽ നിന്ന് ആമസോൺ പിരിച്ചുവിട്ടതായി ജീവനക്കാരൻ. ആമസോണിൽ നിന്ന് ഭാരം ഉള്ള സാധനങ്ങൾ ഓർഡർ ചെയ്യുന്നത് നിർത്താൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു കൊണ്ടുള്ള വീഡിയോ ടിക് ടോക്കിൽ പങ്കുവച്ചതിന് പിന്നാലെയാണ് കെൻഡാൽ എന്ന ജീവനക്കാരനെ പിരിച്ചുവിട്ടത്. കഴിഞ്ഞ മാസമാണ് ഈ വീഡിയോ ഇയാൾ പങ്കുവെച്ചത്. തുടർന്ന് സംഭവം വിവാദമായതോടെ തന്നെ ജോലിയിൽ നിന്ന് കമ്പനി പിരിച്ചുവിട്ടു എന്ന് ജീവനക്കാരൻ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. ഏഴു വർഷത്തോളം ആമസോണിൽ ജോലി ചെയ്ത ആൾ കൂടിയാണ് ഇദ്ദേഹം.
"ഏകദേശം നാലാഴ്ച മുമ്പ് ഞാൻ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. അതിൽ ആമസോണിൽ നിന്ന് ഭാരമുള്ള സാധനങ്ങൾ വാങ്ങുന്നത് നിർത്താൻ ഞാൻ ആളുകളോട് പറഞ്ഞു. കാരണം, ഒരു ആമസോൺ തൊഴിലാളി എന്ന നിലയിൽ, ഭാരം ചുമന്ന് ഞാൻ മടുത്തു” എന്നാണ് കെൻഡാൽ നേരത്തെ വീഡിയോയിൽ പറഞ്ഞത്. എന്നാൽ വീഡിയോ പങ്കുവെച്ച ഉടനെ ഇത് വളരെ തമാശയായാണ് പലരും എടുത്തതെങ്കിലും പിന്നീട് സംഭവം മാറിമറിയുകയായിരുന്നു. നിരവധി ആളുകൾ ജീവനക്കാരന്റെ വീഡിയോയ്ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തി.
advertisement
എന്നാൽ തന്റെ വീഡിയോ, ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നതായി അദ്ദേഹം പിന്നീട് അറിയിച്ചു. ഒരു തമാശ രൂപേണ വീഡിയോ ചെയ്യാൻ ആണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. " ഞാൻ വെറുതെ പറയുന്നതല്ല. എനിക്ക് ഇതിനകം എന്റെ ജോലി നഷ്‌ടപ്പെട്ടു. വീണ്ടും ഈ ജോലിയിൽ നിയമിതനാകാൻ എനിക്ക് യോഗ്യതയില്ല. അതിനാൽ എന്നോട് ക്ഷമിക്കൂ,” എന്നും മുൻ ആമസോൺ ജീവനക്കാരൻ കൂട്ടിച്ചേർത്തു.
advertisement
അതേസമയം ആമസോൺ വെയർഹൗസിൽ ജോലി ചെയ്യുന്ന സമയത്ത് ഇയാൾ അനാവശ്യ പാക്കേജുകളെക്കുറിച്ച് പരാതിപ്പെടുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആമസോണിൽ തനിക്ക് ലഭിക്കുന്ന പലയിനങ്ങളും ഫിജിയുടേ വെള്ളമോ നായയുടെ ഭക്ഷണമോ ആണെന്നാണ് അതിൽ പറയുന്നത്. അതിനാൽ ആമസോണിൽ വെള്ളം വാങ്ങുന്നത് നിർത്താനും സാധാരണ ആളുകളെപ്പോലെ പുറത്തിറങ്ങി വെള്ളം വാങ്ങാനും ആമസോൺ ഉപഭോക്താക്കളോട് അദ്ദേഹം നിർദേശിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 19, 2024 7:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഭാരമുള്ള സാധനങ്ങൾ ഓർഡർ ചെയ്യരുത്;ചുമന്ന് മടുത്തു'; വീഡിയോ പങ്കുവച്ച ജീവനക്കാരനെ ആമസോൺ പുറത്താക്കി