ലോകത്തിലെ ഏറ്റവും വിലയേറിയ മുന്തിരിയിതാ; 'റൂബി റോമൻ' ഒരു മുന്തിരിക്ക് 35000 രൂപ
Last Updated:
ഈ മുന്തിരി മാത്രമല്ല ജപ്പാനിലെ ഏറ്റവും വിലയേറിയ പഴം. ജപ്പാനിലെ മിയാസാകി മാങ്ങയാണ് ലോകത്തിലെ ഏറ്റവും വിലയേറിയ മാങ്ങകളിൽ ഒന്ന്.
ലോകത്തിലെ ഏറ്റവും വിലയേറിയ മുന്തിരി കഴിച്ചിട്ടുണ്ടോ. ഉണ്ടെന്ന് ആണെന്നാണോ പറയുന്നത്. എന്നാൽ, ഇതിന് കുറച്ച് ലക്ഷങ്ങൾ ചിലവാകും. എന്നാൽ, ലോഡ് കണക്കിന് മുന്തിരികൾക്കല്ല ഒരു ചെറിയ കൂട്ടം മുന്തിരികൾക്കാണ് ലക്ഷങ്ങൾ ചിലവാകുക. 2019ൽ ജപ്പാനിൽ റെക്കോർഡ് വിലയ്ക്ക് ലേലം ചെയ്തതിനാൽ ഈ ഇനത്തെ റോൾസ് റോയ്സ് മുന്തിരി എന്ന് വിളിക്കാം.
റൂബി റോമൻ മുന്തിരിയെന്നാണ് ഇതിന്റെ പേര്. ഇതിന്റെ പ്രത്യേകത കുറഞ്ഞ അസിഡിറ്റി ആണെന്നുള്ളതും പഞ്ചസാരയുടെ അളവ് ഉയർന്നതാണെന്നുമാണ് ഇതിന്റെ പ്രത്യേകത. ചുവന്ന നിറമുള്ള ഈ മുന്തിരിക്ക് ഒരു പിംഗ് പോംഗ് ബോളിന്റെ വലുപ്പമാണ് ഉള്ളത്. വളരെ അപൂർവമായി മാത്രമാണ് ഈ മുന്തിരി കണ്ടു വരുന്നത്. ഇതിലെ ഓരോ മുന്തിരിക്കും ഇരുപതു ഗ്രാമിൽ കൂടുതൽ ഭാരമുണ്ടാകാറുണ്ട്.
advertisement
ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച് ഈ ചുവന്ന നിറമുള്ള മുന്തിരി 2008ലാണ് മാർക്കറ്റിൽ പ്രീമിയം വ്യത്യസ്ത പഴമായി അവതരിപ്പിച്ചത്. ജപ്പാനിലെ ലക്ഷ്വറിയാണ് ഈ വിലയേറിയ പഴം. സമ്മാനങ്ങളായോ ബിസിനസ് ആവശ്യങ്ങൾക്കായോ മാത്രമാണ് ഈ പഴം ജപ്പാനിലുള്ളവർ വാങ്ങുന്നത്. 2019ൽ ഈ മുന്തിരിയുടെ ഒരു ചെറിയ കെട്ട് വിറ്റുപോയത് 7,55,000 രൂപയ്ക്ക് ആയിരുന്നു. അതായത് ഒരു ചെറിയ മുന്തിരിയുടെ വില 35,000 രൂപയാണെന്ന് ചുരുക്കം.
ഹയാകുരകുസോ എന്ന കമ്പനി ഒരു മൊത്തക്കച്ചവടക്കാരൻ വഴി നിരവധി മുന്തിരിപ്പഴം കനസാവയിലെ സെൻട്രൽ മാർക്കറ്റിൽ നിന്നാണ് ലേലം ചെയ്തത്. ഒരു പതിറ്റാണ്ട് മുമ്പ് വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയതിനു ശേഷം ഏറ്റവും ചെലവേറിയ വിൽപന ആയിരുന്നു അത്. അതിനു ശേഷം മുന്തിരിപ്പഴം വളരെയേറെ പ്രചാരത്തിലായി. ലഭിക്കാൻ വളരെ പ്രയാസമുള്ളത് ആയതിനാൽ ഈ മുന്തിരിക്ക് വലിയ ഡിമാൻഡ് ആണ്.
advertisement
ഈ മുന്തിരി മാത്രമല്ല ജപ്പാനിലെ ഏറ്റവും വിലയേറിയ പഴം. ജപ്പാനിലെ മിയാസാകി മാങ്ങയാണ് ലോകത്തിലെ ഏറ്റവും വിലയേറിയ മാങ്ങകളിൽ ഒന്ന്. മധ്യപ്രദേശിലെ ദമ്പതികൾ ജപ്പാനിലെ മിയാസാകി മാങ്ങ കൃഷി ചെയ്തിരുന്നു. അവരുടെ തോട്ടത്തിൽ വളർന്ന രണ്ട് മിയാസാകി മാങ്ങകൾക്ക് കാവലായി നാല് സുരക്ഷ ഉദ്യേഗസ്ഥരെയും ആറു നായകളെയുമാണ് നിയോഗിച്ചത്.
ജബൽപുർ സ്വദേശിയായ സങ്കൽപ് പരിഹസിന് ചെന്നൈയിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് മാങ്ങയുടെ തൈകൾ നൽകിയത്. സങ്കൽപും ഭാര്യ റാണിയും അവരുടെ തോട്ടത്തിൽ ഈ മാങ്ങകളുടെ തൈ നടുകയായിരുന്നു.
advertisement
സാധാരണ മാവുകളെ പോലെ ഇത് വളരുമെന്ന് ആയിരുന്നു അവർ പ്രതീക്ഷിച്ചത്. എന്നാൽ, പഴുത്ത മാങ്ങയുടെ നിറം മഞ്ഞയോ പച്ചയോ ആയിരുന്നില്ല അതിന് മാണിക്യത്തിന്റെ ചുവപ്പുനിറം ആയിരുന്നു.
ആദ്യം മാമ്പഴം കണ്ട് അമ്പരന്ന ദമ്പതികൾ കൂടുതൽ ഗവേഷണത്തിന് ഒടുവിലാണ് മധുരമുള്ള ഒരു ലോട്ടറിയാണ് തങ്ങൾക്ക് അടിച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. ലോകത്തിലെ വിലയേറിയ മാങ്ങകളിൽ ഒന്നാണ് ജപ്പാനിലെ മിയാസാകി മാങ്ങകൾ. കഴിഞ്ഞവർഷം ഒരു കിലോ മാങ്ങയ്ക്ക് 2.70 ലക്ഷം രൂപയ്ക്കാണ് വിറ്റത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 08, 2021 12:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലോകത്തിലെ ഏറ്റവും വിലയേറിയ മുന്തിരിയിതാ; 'റൂബി റോമൻ' ഒരു മുന്തിരിക്ക് 35000 രൂപ