ഇതാണ്ടാ പ്രതികാരം! മുന്‍ ബോസിന്റെ മാളിക വാങ്ങി 'ബില്ല്യണയര്‍ സ്‌റ്റൈലില്‍' ഇടിച്ചുനിരത്തി
- Published by:Sarika N
- news18-malayalam
Last Updated:
2010ല്‍ തന്റെ പ്രമോഷൻ തടഞ്ഞ മുന്‍ ബോസിന്റെ മാളികയാണ് ശതകോടീശ്വരന്‍ വാങ്ങിയശേഷം ഇടിച്ചുനിരത്തിയത്
വാള്‍സ്ട്രീറ്റിലെ ഏറ്റവും വിജയകരമായ നിക്ഷേപകരില്‍ ഒരാളും കരോലിന പാന്തേഴ്‌സിന്റെ ഉടമസ്ഥനുമായ ശതകോടീശ്വരന്‍ ഡേവിഡ് ടെപ്പര്‍ ബിസിനസ് രംഗത്തെ അതികായനാണ്. എന്നാല്‍, തന്നോടാരെങ്കിലും ഒരു തെറ്റ് ചെയ്താല്‍ അത് മറക്കാതിരിക്കുന്നത് അദ്ദേഹത്തിന്റെ ശീലമാണ്. 2010ല്‍ തന്റെ പ്രമോഷൻ തടഞ്ഞ മുന്‍ ബോസിന്റെ മാളിക വില കൊടുത്തു വാങ്ങിയശേഷം അത് ഇടിച്ചുനിരത്തി അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
67കാരനായ ടെപ്പര്‍ തന്റെ ഹെഡ്ജ് ഫണ്ടായ അപ്പലൂസ് മാനേജ്‌മെന്റിലൂടെയും പ്രശസ്തനാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോള്‍ഡ്മാന്‍ സാക്‌സില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കരിയറിലെ പാത എന്നന്നേക്കുമായി മാറ്റിമറിക്കേണ്ടിയിരുന്ന ഒരു അവസരം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ബോസിന്റെ മാളിക വാങ്ങിയശേഷം അദ്ദേഹം അത് ഇടിച്ചുനിരത്തിയത്. 'ശതകോടീശ്വര ശൈലിയിലുള്ള പ്രതികാര'മെന്നാണ് ടെപ്പറിന്റെ ഈ പ്രവര്‍ത്തിയെ പലരും വിശേഷിപ്പിച്ചത്.
ഗോള്‍ഡ്മാന്‍ സാച്ചസില്‍ ടെപ്പറിന്റെ പ്രമോഷന്‍ നിഷേധിക്കപ്പെട്ടു
വിപണി തകര്‍ച്ചയ്ക്ക് ശേഷം 1989ല്‍ തിരികെ എത്തിയ ടെപ്പര്‍ കമ്പനിയെ വലിയ സാമ്പത്തിക ബാധ്യതയിൽ നിന്ന് കരകയറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. കമ്പനിയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയിട്ടും അന്നത്തെ സിഇഒയായ ജോണ്‍ കോണ്‍സൈന്‍ സ്ഥാനക്കയറ്റത്തില്‍ അദ്ദേഹത്തെ അവഗണിച്ചു. ഒറ്റപ്പെടുത്തിയായി തോന്നിയ ടെപ്പര്‍ ഗോള്‍ഡ്മാനിൽ നിന്ന് രാജിവെച്ച് പുറത്ത് പോകാന്‍ തീരുമാനിച്ചു. വൈകാതെ തന്നെ അദ്ദേഹം അപ്പലൂസ് മാനേജ്‌മെന്റ് സ്ഥാപിച്ചു. അത് ഫ്‌ളോറിഡയിലെ മിയാമി ബീച്ചില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹെഡ്ജ് ഫണ്ടായി വളര്‍ന്നു.
advertisement
സ്ഥാനക്കയറ്റില്‍ നിന്ന് ഒഴിവാക്കിയത് അദ്ദേഹത്തിന്റെ മനസ്സില്‍ നിന്ന് പോയിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം തന്റെ മുന്‍ ബോസിന്റെ വീട് വാങ്ങി. ഹാംപ്ടണ്‍സിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വസ്തു ഇടപാടായി അത് മാറി.
2010ല്‍ ഹാംപ്ടണ്‍സിലെ കോര്‍സൈന്റെ മുന്‍ വേനല്‍ക്കാല വസതി 43.5 മില്ല്യണ്‍ ഡോളറിന് ടെപ്പര്‍ വാങ്ങി. കോര്‍സൈന്റെ മുന്‍ ഭാര്യ വഴിയാണ് വില്‍പ്പന നടത്തിയത്. അന്നത്തെ ഹാംപ്ടണ്‍സിലെ ഏറ്റവും വില കൂടിയ വസ്തു ഇടപാടായിരുന്നു അത്.
ഏകദേശം 6165 ചതുരശ്ര അടി വലുപ്പമായിരുന്നു ആ വേനല്‍ക്കാല വസതിക്കുണ്ടായിരുന്നത്. അവിടെ താമസിക്കുന്നതിന് പകരം മറ്റ് പദ്ധതികളാണ് ടെപ്പറിനുണ്ടായിരുന്നത്. ഒരു വര്‍ഷത്തിന് ശേഷം ആ മാളിക അദ്ദേഹം പൊളിച്ചുമാറ്റി. ആ സ്ഥാനത്ത് 11200 ചതുരശ്ര അടി വലുപ്പത്തില്‍ കടല്‍കാഴ്ചകള്‍ കാണാന്‍ കഴിയുന്ന വിധത്തില്‍ ഒരു നീന്തല്‍ക്കുളവും ടെന്നീസ് കോര്‍ട്ടുമുള്ള ഒരു പുതിയ വസതി അദ്ദേഹം നിര്‍മിച്ചു. ഏകദേശം നാല് വര്‍ഷത്തോളം സമയമെടുത്താണ് ടെപ്പര്‍ ഈ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മാധ്യമങ്ങളിലും ഇത് വലിയ വാര്‍ത്തയായി.
advertisement
പ്രതികാര നടപടിയുടെ ഭാഗമായാണോ ഇതെന്ന ന്യൂയോര്‍ക്ക് മാഗസിന്റെ ചോദ്യത്തിന് നിങ്ങള്‍ക്ക് വേണമെങ്കില്‍ അങ്ങനെ കരുതാമെന്നാണ് ടെപ്പര്‍ മറുപടി നല്‍കിയത്. ലോകത്ത് അല്‍പം കൂടി നീതി അവശേഷിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാള്‍സ്ട്രീറ്റിലെ മുന്‍നിര ശതകോടീശ്വരന്മാരില്‍ ഒരാളായി മാറിയ ടെപ്പറിന്റെ ഉയര്‍ച്ച ഇപ്പോഴും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന തിരിച്ചുവരവ് കഥകളില്‍ ഒന്നാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 27, 2025 7:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇതാണ്ടാ പ്രതികാരം! മുന്‍ ബോസിന്റെ മാളിക വാങ്ങി 'ബില്ല്യണയര്‍ സ്‌റ്റൈലില്‍' ഇടിച്ചുനിരത്തി