വിവാഹ ചടങ്ങിന് എത്തുന്നവർ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് കതിർമണ്ഡപത്തിലേക്കുള്ള വധുവിന്റെ വരവ്. അതുകൊണ്ടു ഇപ്പോൾ നടക്കാറുള്ള പല വിവാഹങ്ങളിലും വധുവിന്റെ വരവ് മാസ് ആക്കാൻ അവരുടെ ബന്ധുക്കൾ ശ്രമിക്കാറുമുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അതും സണ്ണി ലിയോണി സനിമയിലെ ജനപ്രിയ ഗാനത്തിന് ചുവട് വച്ചുള്ള വധുവിന്റെ രംഗപ്രവേശം.
മഹാരാഷ്ട്രയിലാണ് സംഭവം. സണ്ണി ലിയോണി സിനിമയിലെ 'മേരെ സയാൻ സൂപ്പർസ്റ്റാർ' എന്ന ഗാനത്തിന് ചുവടുവച്ചാണ് വധു വിവാഹ മണ്ഡപത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹവസ്ത്രത്തിലും വളരെ അനായാസമായാണ് വധു നൃത്തച്ചുവടുകളുമായി നീങ്ങുന്നത്. സൺഗ്ലാസ് വച്ച് കൂളായുള്ള വധുവിന്റെ മുഖഭാവവും ഏറെ രസകരമാണ്.
Also Read ക്ലാസ് മുറിയിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ വിവാഹം; വീഡിയോ വൈറൽ; ഇരുവരെയും പുറത്താക്കി അധികൃതർ
മനോഹരമായ ചുവടുകള്‍ക്കൊടുവില്‍ വേദിയിലെക്കത്തുന്ന വധു വരന്റെ കൈകളില്‍ ചുംബിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. നിരവധിപേരാണ് വധുവിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
आवडलेलं ❤️ pic.twitter.com/AeziuDdiu6
— Praveen Gavit (@praveengavit10) December 2, 2020
സാരിയും ആഭരണങ്ങളും ധരിച്ച് ഇത്ര ആത്മവിശ്വാസത്തോടെ ചുവടുകള്‍ വെച്ച യുവതിയെ അഭിനന്ദിച്ചേ മതിയാവൂ എന്നും സ്വന്തം വിവാഹത്തിനല്ലെങ്കില്‍ പിന്നെപ്പോഴാണ് ഇത്രയും സന്തോഷം പ്രകടിപ്പിക്കേണ്ടത് എന്നുമാണ് പലരും ചോദിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Viral, Viral dance, Wedding ceremony