റസ്റ്ററന്റിനായി പണമുണ്ടാക്കാന്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്തു; ഇപ്പോള്‍ 80000 കോടിയോളം രൂപയുടെ ആസ്തി

Last Updated:

ഫോര്‍ബ്‌സ് പുറത്തുവിട്ട യുഎസിലെ 400 സമ്പന്നരുടെ പട്ടികയില്‍ 107-ാം സ്ഥാനത്താണ് ഇദ്ദേഹം

സ്വന്തമായി ഒരു റസ്റ്ററന്റ് തുടങ്ങാന്‍ ആഴ്ചയില്‍ 90 മണിക്കൂറോളം ജോലി ചെയ്ത് പണമുണ്ടാക്കിയ ടോഡ് ഗ്രേവ്‌സ് എന്ന 52കാരന്‍ ഇന്ന് ഫോര്‍ബ്‌സ് പുറത്തുവിട്ട യുഎസിലെ സമ്പന്നരുടെ പട്ടികയിലും ഇടം നേടിയിരിക്കുകയാണ്. ഫോര്‍ബ്‌സ് പുറത്തുവിട്ട യുഎസിലെ 400 സമ്പന്നരുടെ പട്ടികയില്‍ 107-ാം സ്ഥാനത്താണ് ടോഡ് ഗ്രേവ്‌സ്. 9.5 ബില്യണ്‍ യുഎസ് ഡോളര്‍ (7,97,66,65,50,000 കോടിരൂപ) ആസ്തിയുള്ള വ്യക്തി കൂടിയാണിദ്ദേഹം.
റസ്റ്ററന്റ് ശൃംഖലയായ Raising Cane's Chicken Fingers-ന്റെ ഉടമയാണ് ഗ്രേവ്‌സ്. 30-ാം വയസിലാണ് സ്വന്തമായി ഒരു റസ്റ്ററന്റ് തുടങ്ങാന്‍ ഇദ്ദേഹം പണം സ്വരൂപിക്കാന്‍ തുടങ്ങിയത്. അതിനായി ആഴ്ചയില്‍ 90 മണിക്കൂര്‍ വരെ ഇദ്ദേഹം ജോലി ചെയ്തു. ചില ദിവസങ്ങളില്‍ 20 മണിക്കൂര്‍ വരെയാണ് ഗ്രേവ്‌സ് ജോലി ചെയ്തത്. 1994ല്‍ ഗ്രേവ്‌സ് ലോസ് ഏഞ്ചല്‍സിലെ ഒരു എണ്ണ ശുദ്ധീകരണശാലയില്‍ ജോലിയ്ക്ക് കയറി. അവിടെ അദ്ദേഹം ആഴ്ചയില്‍ 90 മണിക്കൂറോളം ജോലി ചെയ്തു. സ്വന്തമായി ഒരു റസ്റ്ററന്റ് എന്ന തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ വേണ്ടിയായിരുന്നു അദ്ദേഹം കഠിനാധ്വാനം ചെയ്തത്.
advertisement
അപ്പോഴാണ് മത്സ്യബന്ധനത്തിലൂടെ അധികവരുമാനം കണ്ടെത്താനാകുമെന്ന് ഇദ്ദേഹത്തിന്റെ ഒരു സുഹൃത്ത് പറയുന്നത്. ഉടനെ മത്സ്യബന്ധനത്തിലും ഒരു കൈ നോക്കാന്‍ ഗ്രേവ്‌സ് തീരുമാനിച്ചു. പിറ്റേവര്‍ഷം അദ്ദേഹം അലാസ്‌കയിലേക്ക് പോയി. ഒരുമാസത്തോളം അവിടെ ചെലവഴിച്ച് മത്സ്യബന്ധനത്തെപ്പറ്റി പഠിച്ചു. ശേഷം ഒരു ബോട്ടില്‍ ജോലിയ്ക്ക് കയറി. ദിവസവും 20 മണിക്കൂറോളമാണ് അദ്ദേഹം ജോലി ചെയ്തത്. ചിക്കന്‍ ഫിംഗേഴ്‌സ് മാത്രം വില്‍ക്കുന്ന ഒരു റസ്റ്ററന്റ് എന്ന ആശയമായിരുന്നു ഗ്രേവ്‌സിനുണ്ടായിരുന്നത്.
ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന സമയത്താണ് ഈ ആശയം ഗ്രേവ്‌സിന്റെ തലയിലുദിച്ചത്. കോളേജിലെ ഒരു സ്റ്റാര്‍ട്ട്അപ്പ് അസൈന്‍മെന്റിന്റെ ഭാഗമായാണ് ഗ്രേവ്‌സ് ഈ ആശയം അവതരിപ്പിച്ചത്. എന്നാല്‍ ഗ്രേവ്‌സിന്റെ അസൈന്‍മെന്റിന് ഏറ്റവും കുറഞ്ഞ ഗ്രേഡ് ആണ് ലഭിച്ചത്. എന്നാല്‍ ആ സ്വപ്‌നം വിട്ടുകളയാന്‍ ഗ്രേവ്‌സ് തയ്യാറായില്ല.
advertisement
സ്വന്തമായി സ്വരൂപിച്ച പണവും സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും വാങ്ങിയ പണവും കൊണ്ടാണ് ഇദ്ദേഹം തന്റെ റസ്റ്ററന്റിന് തുടക്കമിട്ടത്. ഇന്ന് ഗ്രേവ്‌സിന്റെ റസ്റ്ററന്റിന് 800ലധികം ഔട്ട്‌ലെറ്റുകളുണ്ട്. അതേസമയം തന്റെ ഈ സ്ഥാപനം വില്‍ക്കാന്‍ തനിക്ക് ഉദ്ദേശമില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ശേഷം ഈ ബിസിനസ് ശൃംഖല മക്കള്‍ ഏറ്റെടുത്ത് നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
റസ്റ്ററന്റിനായി പണമുണ്ടാക്കാന്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്തു; ഇപ്പോള്‍ 80000 കോടിയോളം രൂപയുടെ ആസ്തി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement