advertisement

COVID 19 | 5 പേർക്ക് കൂടി കോവിഡ്; ഡൽഹി ജയിലുകളിൽ രോഗബാധിതർ 45 ആയി

Last Updated:

പുതുതായി രോഗം സ്ഥിരീകരിച്ച അഞ്ച് പേരേയും ഐസൊലേഷനിൽ മാറ്റിയതായി ഡ‍ൽഹി ജയിൽ വകുപ്പ് ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ അറിയിച്ചു.

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്നലെ മണ്ഡോളി ജയിലിലെ അഞ്ച് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിൽ ജയിലുകളിലെ കോവിഡ് ബാധിതരുടെ എണ്ണം 45 ആയി.
ജൂൺ 15 ന് മണ്ഡ‍ോളി ജയിലിൽ മരിച്ചയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തോടൊപ്പം കഴിഞ്ഞ 29 പേർക്ക് നടത്തിയ പരിശോധനയിൽ 17 പേർക്ക് ഫലം പോസിറ്റീവായി. മണ്ഡ‍ോളി സെൻട്രൽ ജയിൽ 14 ലെ തടവുപുള്ളി കൻവർ സിങ് ആണ് മരിച്ചത്.
പുതുതായി രോഗം സ്ഥിരീകരിച്ച അഞ്ച് പേരേയും ഐസൊലേഷനിൽ മാറ്റിയതായി ഡ‍ൽഹി ജയിൽ വകുപ്പ് ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ അറിയിച്ചു.
You may also like:ശബരിമല കയറിയ കനകദുർഗ വിവാഹ മോചിതയായി; വേർപിരിയൽ ഉഭയസമ്മത പ്രകാരം [NEWS]Power Bill Shock| ഇലക്ട്രിസിറ്റി ബില്ല് ഷോക്കേറ്റ് തപ്സി പാനുവും; ജൂൺ മാസത്തെ ബില്ല് കണ്ട് കണ്ണു തള്ളി താരം [PHOTO] മറ്റ് സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്ന് പോയവരും; ഉറവിടം കണ്ടെത്താന്‍ നിർദേശം [NEWS]
രോഗം സ്ഥിരീകരിച്ച 45 പേരിൽ 17 പേർ രോഗമുക്തരായി. ഒരാൾ മരിച്ചതായും ജയിൽ വകുപ്പ് അറിയിച്ചു. അതേസമയം, തടവുപുള്ളികൾക്ക് പുറമേ, ജയിൽ ഉദ്യോഗസ്ഥർക്കും രോഗബാധയേറ്റിട്ടുണ്ട്.
advertisement
ഇതുവരെ 75 ഉദ്യോസ്ഥരാണ് കോവിഡ് പോസിറ്റീവ് ആയത്. ഇതിൽ 15 പേർ രോഗമുക്തരായി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | 5 പേർക്ക് കൂടി കോവിഡ്; ഡൽഹി ജയിലുകളിൽ രോഗബാധിതർ 45 ആയി
Next Article
advertisement
ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
  • പാക് ഭീകര ഗ്രൂപ്പുമായി ബന്ധമുള്ള നാല് പേരെ യു.പി എടിഎസ് ലഖ്‌നൗയിൽ ഭീകരാക്രമണത്തിന് മുമ്പ് അറസ്റ്റ് ചെയ്തു

  • ലഖ്‌നൗ റെയിൽവേ സിഗ്നലുകൾ തകർക്കാൻ പദ്ധതിയിടുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്

  • സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഹാൻഡ്‌ലർമാരുമായി ബന്ധം പുലർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി

View All
advertisement