ഇത്ര ഫാഷൻ വേണ്ട! തിരക്കേറിയ തെരുവില്‍ ബ്രാ ധരിച്ച് റീല്‍സ് ഷൂട്ട് ചെയ്ത യുവാവിനെ നാട്ടുകാര്‍ പൊതിരെ തല്ലി
- Published by:Vishnupriya S
- news18-malayalam
Last Updated:
ആള്‍ക്കുട്ടത്തിനിടയില്‍ ബ്രാ ധരിച്ച് വീഡിയോയെടുക്കുകയായിരുന്ന യുവാവിനെയാണ് കടയുടമകളും നാട്ടുകാരും ചേര്‍ന്ന് തല്ലിച്ചതച്ചത്
തിരക്കേറിയ മാര്‍ക്കറ്റില്‍ ബ്രാ ധരിച്ച് റീല്‍സ് ഷൂട്ട് ചെയ്ത യുവാവിനെ നാട്ടുകാര്‍ തല്ലിച്ചതച്ചു. ഹരിയാനയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. പാനിപ്പത്തിലെ ഇന്‍സാര്‍ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. ആള്‍ക്കുട്ടത്തിനിടയില്‍ ബ്രാ ധരിച്ച് വീഡിയോയെടുക്കുകയായിരുന്ന യുവാവിനെയാണ് കടയുടമകളും നാട്ടുകാരും ചേര്‍ന്ന് തല്ലിച്ചതച്ചത്. തന്നെ മര്‍ദ്ദിച്ചയാളോട് തല്ലരുതെന്നും താന്‍ പോയ്ക്കോളാമെന്നും യുവാവ് പറയുന്നതും വീഡിയോയില്‍ കാണാം.
ഇതോടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ഏതറ്റം വരെയും പോകുമെന്ന് ചിലര്‍ കമന്റ് ചെയ്തു.'ഇന്നത്തെ തലമുറ റീല്‍സ് എടുക്കാന്‍ ഭ്രാന്തമായ രീതിയില്‍ പെരുമാറുന്നു. മറ്റുള്ളവരുടെ അന്തസിനെ പോലും മാനിക്കാതെയാണ് പലരും വീഡിയോകള്‍ ഷൂട്ട് ചെയ്യുന്നത്,' എന്ന് ഒരാള്‍ കമന്റ് ചെയ്തു. സമാനമായി തിരക്കേറിയ റോഡില്‍ വാഹനം നിര്‍ത്തി റീല്‍സ് എടുക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
advertisement
People are going crazy these days over making reels. Misusing reels in public can harm others’ comfort and dignity.
In Haryana’s Panipat, a man wearing a bra was dancing in Insar Market, causing discomfort among women present.
Locals intervened, stopped him, and thrashed him… pic.twitter.com/XU9HbS68wp
— Younish P (@younishpthn) November 27, 2024
advertisement
ഈ വര്‍ഷമാദ്യമാണ് സംഭവം നടന്നത്. ഡല്‍ഹി ഫ്ളൈ ഓവറിലാണ് യുവാക്കള്‍ തങ്ങളുടെ വാഹനം നിര്‍ത്തി റീല്‍സ് എടുക്കാന്‍ ശ്രമിച്ചത്. ഇത് നീണ്ട ട്രാഫിക് കുരുക്കിലേക്കാണ് നയിച്ചത്. ഫ്ളൈ ഓവറിന്റെ മധ്യഭാഗത്ത് കാര്‍ നിര്‍ത്തിയായിരുന്നു യുവാക്കളുടെ റീല്‍സ് ഷൂട്ട്. ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലും വൈറലായിരുന്നു. വാഹനഗതാഗതം തടസപ്പെടുത്തി റീല്‍സ് എടുത്ത യുവാക്കളെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തി. ഇവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Haryana
First Published :
November 28, 2024 8:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇത്ര ഫാഷൻ വേണ്ട! തിരക്കേറിയ തെരുവില്‍ ബ്രാ ധരിച്ച് റീല്‍സ് ഷൂട്ട് ചെയ്ത യുവാവിനെ നാട്ടുകാര്‍ പൊതിരെ തല്ലി