'മണ്ണാർക്കാട്ടെ ആനയെപ്പോലെ ഈ പശുവും ഗർഭിണിയാണ്; പക്ഷേ ഗോമാതാവിനെച്ചൊല്ലി വിലാപങ്ങളുയരുന്നില്ല'; എംബി രാജേഷ്

Last Updated:

സംഭവം നടന്ന ജില്ല ഏതെന്നോ അവിടുത്തെ ഭൂരിപക്ഷ വിഭാഗം ആരെന്നോ മേനക ഗാന്ധിക്ക് അറിയേണ്ടെന്നും കുറ്റവാളിയുടെ മതം ആരും അന്വേഷിക്കുന്നില്ലെന്നും എംബി രാജേഷ് കുറ്റപ്പെടുത്തി.

പാലക്കാട്: മണ്ണാര്‍ക്കാട്ട് ആന കൊല്ലപ്പെട്ട സംഭവം ദേശീയ തലത്തില്‍തന്നെ ചര്‍ച്ചയായിരുന്നു. നിരവധി പേർ സംഭവത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് മലപ്പുറത്തിനെതിരെ മനേകാ ഗാന്ധി നടത്തിയ പരാമർശവും വിവാദമായി.
അതേസമയം സമാനമായ സംഭവം ഹിമാചൽ പ്രദേശിൽ ഉണ്ടായിട്ടും ആരും വിമർശനവുമായെത്താത്തതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സി.പി.എം നേതാവും മുന്‍ എം.പിയുമായ എം.ബി രാജേഷ്. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ സ്ഫോടകവസ്തു നിറച്ച ഗോതമ്പുണ്ട ഭക്ഷിച്ച്‌ പശുവിന്റെ താടി തകര്‍ന്ന സംഭവത്തില്‍ ചിലര്‍ മൗനം പാലിക്കുകയാണെന്ന് എം.ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
മണ്ണാര്‍ക്കാട്ടെ ആനയെപ്പോലെ ഈ പശുവും ഗര്‍ഭിണിയാണ്.
പക്ഷേ ഗോമാതാവിനെച്ചൊല്ലി വിലാപങ്ങളുയരുന്നില്ലെന്ന് എംബി രാജേഷ് പറയുന്നു. സംഭവം നടന്ന ജില്ല ഏതെന്നോ അവിടുത്തെ ഭൂരിപക്ഷ വിഭാഗം ആരെന്നോ മേനക ഗാന്ധിക്ക് അറിയേണ്ടെന്നും കുറ്റവാളിയുടെ മതം ആരും അന്വേഷിക്കുന്നില്ലെന്നും എംബി രാജേഷ് കുറ്റപ്പെടുത്തി.
advertisement
എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'ദാരുണമായ സംഭവമാണ് ഹിമാചല്‍ പ്രദേശിലെ സംഭവം. സ്ഫോടകവസ്തു തീറ്റിച്ചതാണ്. ബോധപൂര്‍വ്വം.മണ്ണാര്‍ക്കാട്ടെ ആനയെപ്പോലെ ഈ പശുവും ഗര്‍ഭിണിയാണ്.
പക്ഷേ ഗോമാതാവിനെച്ചൊല്ലി വിലാപങ്ങളുയരുന്നില്ല. സംഭവം നടന്ന ജില്ല ഏതെന്നോ അവിടുത്തെ ഭൂരിപക്ഷ വിഭാഗം ആരെന്നോ മേനകക്ക് അറിയേണ്ട. കുറ്റവാളിയുടെ മതം ആരും അന്വോഷിക്കുന്നില്ല.ഇന്ത്യന്‍ സംസ്ക്കാരത്തെക്കുറിച്ച്‌ ക്ലാസെടുത്ത പരിസ്ഥിതി മന്ത്രി ജാവദേക്കര്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല. റിപ്പോര്‍ട്ട് തേടിയിട്ടില്ല. ചാനല്‍ മൈക്കിനു മുമ്ബില്‍ തല നീട്ടിയില്ല. ടിവിയില്‍ രാമായണം ആസ്വദിക്കുകയായിരിക്കും.
advertisement
advertisement
[NEWS]
അദ്ദേഹം തിരുവായ തുറക്കാത്തതിനര്‍ത്ഥം ഇതാണ് ഇന്ത്യന്‍ സംസ്കാരം എന്നായിരിക്കുമോ?ഗോ രക്ഷകരെ മഷിയിട്ടു നോക്കിയിട്ടും കാണുന്നില്ല. ദേശീയ മാദ്ധ്യമങ്ങളിലെ പ്രൈം ടൈം ആങ്കര്‍മാരുടെ അലര്‍ച്ചയും അലമുറയും കേള്‍ക്കുന്നില്ല. ഒറ്റ ദിവസം കൊണ്ട് മൃഗ സ്നേഹികളായ ബോളിവുഡ്, ക്രിക്കറ്റ് സെലിബ്രിറ്റികള്‍ 48 മണിക്കൂറിനുള്ളില്‍ മൃഗ സ്നേഹം ചവറ്റുകൊട്ടയിലെറിഞ്ഞ് അപ്രത്യക്ഷരായി.
ശ്രീനിവാസന്‍ ചിന്താവിഷ്ടയായ ശ്യാമളയില്‍ പറഞ്ഞ പോലെ അവരുടെ മൃഗസ്നേഹം സീസണലാണോ? സ്നേഹമില്ലാഞ്ഞിട്ടാവില്ല. ഇന്‍കം ടാക്സുകാരും ഇ ഡിക്കാരും വീട്ടില്‍ വന്ന് വല്ല കൊറോണയും തന്നിട്ട് പോയാലോ എന്ന് പേടിച്ചിട്ടായിരിക്കാനേ വഴിയുള്ളൂ. സംഘികളാണെങ്കില്‍ മുഖത്തെ മാസ്ക്ക് മാറ്റാന്‍ പറ്റാത്തതു കൊണ്ട് മാത്രം മിണ്ടാതിരിക്കുകയാണ്. സാരമില്ല. കേരളത്തില്‍ കാള പെറ്റെന്ന് പറഞ്ഞു നോക്കു.കയറും കൊണ്ട് എല്ലാവരും കൂടി ഇപ്പൊ ഇങ്ങെത്തും മലപ്പുറം ഹാഷ് ടാഗുമായി.'
advertisement
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മണ്ണാർക്കാട്ടെ ആനയെപ്പോലെ ഈ പശുവും ഗർഭിണിയാണ്; പക്ഷേ ഗോമാതാവിനെച്ചൊല്ലി വിലാപങ്ങളുയരുന്നില്ല'; എംബി രാജേഷ്
Next Article
advertisement
'മാസ്റ്റർപീസ് സിനിമ, നടിയുടേത് ലോകോത്തര പ്രകടനം'; 'എക്കോ'യെ പ്രശംസിച്ച് ധനുഷ്
'മാസ്റ്റർപീസ് സിനിമ, നടിയുടേത് ലോകോത്തര പ്രകടനം'; 'എക്കോ'യെ പ്രശംസിച്ച് ധനുഷ്
  • മലയാള സിനിമ 'എക്കോ'യെ ധനുഷ് മാസ്റ്റർപീസ് എന്ന് വിശേഷിപ്പിച്ച് ബിയാന മോമിന്‍ അഭിനയം പ്രശംസിച്ചു

  • ഒടിടിയിൽ റിലീസായ ശേഷം മികച്ച പ്രതികരണം നേടിയ 'എക്കോ' മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രശംസ നേടി

  • ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബാഹുൽ രമേശ് തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചു

View All
advertisement