'മിയ ഖലീഫയില്‍ വിദഗ്ധന്‍'; വിചിത്ര ബയോഡാറ്റയുമായി മുന്‍ ഗൂഗിള്‍ ജീവനക്കാരന്‍ ഒരു മാസത്തില്‍ പങ്കെടുത്തത് 29 ഇന്റര്‍വ്യൂവിൽ
- Published by:Nandu Krishnan
- trending desk
Last Updated:
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് തന്നെ ക്ഷണിച്ച കമ്പനികളുടെ പട്ടികയും അദ്ദേഹം സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു
തന്റെ ബയോഡാറ്റയില്‍ വിചിത്രവും അസംബന്ധം നിറഞ്ഞതുമായ 'യോഗ്യതകള്‍' നിറച്ച് മുന്‍നിര കമ്പനികളുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് മുന്‍ ഗൂഗിള്‍ ജീവനക്കാരന്‍. മുന്‍നിര കമ്പനികള്‍ തന്റെ ബയോഡാറ്റയിലെ വിവരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടോയെന്ന് അറിയുന്നതിനാണ് ന്യൂയോര്‍ക്ക് സ്വദേശിയായ യുവാവ് ബോധപൂര്‍വം ഇപ്രകാരം ചെയ്തത്. മുന്‍നിര കമ്പനികളുടെ നിയമനപ്രക്രിയയിലെ പിഴവാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഗൂഗിളിലെ മുന്‍ സ്ട്രാറ്റജി ആന്‍ഡ് ഓപ്പറേഷന്‍സ് മാനേജറായ ജെറി ലീയാണ് വിചിത്രമായ അവകാശവാദങ്ങളുമായി ബയോഡാറ്റ തയ്യാറാക്കിയത്. ജെറിയുടെ പരീക്ഷണത്തില്‍ നിയമനപ്രക്രിയകളില്‍ മുന്‍ നിര കമ്പനികള്‍ വീഴ്ച വരുത്തുന്നതായി കണ്ടത്തെി.
'മിയ ഖലീഫയില്‍ വിദഗ്ധന്‍', 'ഒരൊറ്റ രാത്രികൊണ്ട് ഏറ്റവും കൂടുതല്‍ വോഡ്ക കുടിച്ചയാള്‍', 60 ശതമാനം ഇന്റേണ്‍ ടീമിലേക്കും ചൊറി പടര്‍ത്തുന്നു തുടങ്ങിയ കാര്യങ്ങളാണ് ജെറി തന്റെ ബയോഡാറ്റയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇത്രയേറെ ഗൗരവകരമായ വിഷയങ്ങള്‍ ഉണ്ടായിട്ടും റിക്രൂട്ടര്‍മാര്‍ അതൊന്നും ശ്രദ്ധിച്ചതേയില്ല. റെഡ്ഡിറ്റ്, മോംഗോഡിബി, റോബിന്‍ഹുഡ് എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര കമ്പനികളില്‍ നിന്ന് ഒന്നരമാസത്തിനുള്ളില്‍ 29 ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനാണ് ക്ഷണം ലഭിച്ചത്.
തന്റെ ബയോഡാറ്റയിലെ വിവരങ്ങള്‍ റിക്രൂട്ടര്‍മാര്‍ വിശദമായി പരിശോധിക്കുന്നുണ്ടോ അതോ ഗൂഗിള്‍ എന്ന പേര് മാത്രമാണോ ശ്രദ്ധിക്കുന്നത് എന്നതറിയാനാണ് ജെറി ഇപ്രകാരം ചെയ്തത്.
advertisement
തന്റെ അനുഭവം വിവരിച്ചുകൊണ്ട് ജെറി സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വളരെ വേഗമാണ് വൈറലായത്. റിക്രൂട്ട്‌മെന്റ് രീതികളെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് ഇത് വഴിവെച്ചു. ഈ പരീക്ഷണത്തിലൂടെ നമ്മള്‍ എന്താണ് പഠിച്ചതെന്ന് ജെറി തന്റെ ഫോളോവേഴ്‌സിനോട് ചോദിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് തന്നെ ക്ഷണിച്ച കമ്പനികളുടെ പട്ടികയും അദ്ദേഹം പങ്കുവെച്ചു. കമ്പനികളുടെ റിക്രൂട്ട്‌മെന്റ് നടപടികളില്‍ നാണക്കേട് തോന്നുകയാണ് ഒരാള്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 03, 2024 6:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മിയ ഖലീഫയില്‍ വിദഗ്ധന്‍'; വിചിത്ര ബയോഡാറ്റയുമായി മുന്‍ ഗൂഗിള്‍ ജീവനക്കാരന്‍ ഒരു മാസത്തില്‍ പങ്കെടുത്തത് 29 ഇന്റര്‍വ്യൂവിൽ