മിന്നലെ സിനിമയിലെ വസീഗരാ എന്ന ഗാനം വെറുതെയെങ്കിലും മൂളാത്തവരായി ആരും തന്നെയുണ്ടാവില്ല. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ പാട്ടിന് ആരാധകര്‍ ഏറെയാണ്. എന്നാല്‍ പാട്ടിനേക്കാള്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് പാടിയ വ്യക്തിയാണ്. നിയമസഭയിലെ ഒരു ചടങ്ങിനിടെ വസീഗര പാടി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് എം.എല്‍.എ അഡ്വ. യു. പ്രതിഭ.
തനതായ വ്യക്തിത്വത്തിനുടമയാണ് അഡ്വ.യു പ്രതിഭ. വസ്ത്രധാരണത്തിനു തന്റേതായ സ്റ്റൈല്‍ കാത്തുസൂക്ഷിക്കുന്ന എം.എല്‍.എ സമൂഹമാധ്യമങ്ങളിലും നന്നായി ഇടപഴകുന്ന വ്യകിതി കൂടിയാണ്.
നിയമസഭയിലെ ഒരു ചടങ്ങിനിടയിലാണ് എം.എല്‍.എ അഡ്വ. യു. പ്രതിഭ പാട്ടു പാടിയത്. താന്‍ പാടുന്ന വീഡിയോ എം.എല്‍.എ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്ര്റിലൂടെ പങ്കു വെച്ചത്. പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് എം.എല്‍.എ.
മിന്നലെ എന്ന തമിഴ് ചിത്രത്തിലെ വസീഗരാ എന്ന ഗാനത്തിനു ഈണമിട്ടിരിക്കുന്നത് ഹാരിസ് ജയരാജാണ്. മാധവനും റീമാ സെന്നുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. എക്കാലത്തേയും എവര്‍ഗ്രീന്‍ ഹിറ്റായ വസീഗര ആലപിച്ചിരിക്കുന്നത് ബോംബെ ജസശ്രീയാണ്.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.