'ലോകാ സമസ്താ സുഖിനോ ഭവന്തു'; എല്ലാവരും ഒരുമയുടെ ദീപം തെളിയിക്കണമെന്ന് മോഹൻലാൽ

Last Updated:

''എല്ലാ ഇന്ത്യക്കാരും ഒരുമിക്കുന്ന ഈ ഒത്തുചേരലിന് എല്ലാ ആശംസകളും, ഈ വെളിച്ചം നമ്മുടെ മനക്കരുത്തിൻ പ്രതീകമാകട്ടെ, ലോകാ സമസ്താ സുഖിനോഭവന്തു.’'

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഒരുമയുടെ ദീപം എല്ലാവരും വീടുകളിൽ തെളിയിക്കണമെന്ന് നടൻ മോഹൻലാൽ.  ഈ പ്രകാശം നമ്മുടെ പ്രതീക്ഷയുടേയും ഒരുമയുടെയും ദീപസ്തംഭം ആകട്ടെയെന്നും മോഹൻലാൽ ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ പറഞ്ഞു.
‘രാജ്യം മുഴുവൻ കോവിഡ് പകര്‍ച്ച വ്യാധിക്കെതിരെയുള്ള നിശബ്ദ യുദ്ധത്തിലാണ്. ഇതുവരെ ആരും കാണാത്ത ശത്രുവിനെതിരെയുള്ള യുദ്ധം. ഒരേ മനസ്സോടെ ഏവരും ശത്രുവിനെ തുരത്താനുള്ള യജ്ഞത്തിലാണ്. ഈ പോരാട്ടത്തിൽ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രാജ്യം മുഴുവൻ ലോക്ക്ഡൗണിലാണ്. ഇന്ന് വൈകിട്ട് 9ന് 9 മിനിറ്റ് ഏവരുടേയും ആത്മാവുകളെ ഉജ്ജ്വലിപ്പിക്കാനായി വിളക്ക് തെളിയിക്കൽ ക്യാമ്പെയിൻ നടക്കുകയാണ്. നമ്മുടെ വീടിന് മുമ്പിൽ ഏവരും വിളക്കുകൾ തെളിയിക്കൂ. ഈ പ്രകാശം നമ്മുടെ പ്രതീക്ഷയുടേയും ഒരുമയുടെയും ദീപസ്തംഭം ആകട്ടെ. എല്ലാ ഇന്ത്യക്കാരും ഒരുമിക്കുന്ന ഈ ഒത്തുചേരലിന് എല്ലാ ആശംസകളും, ഈ വെളിച്ചം നമ്മുടെ മനക്കരുത്തിൻ പ്രതീകമാകട്ടെ, ലോകാ സമസ്താ സുഖിനോഭവന്തു.’–മോഹൻലാൽ പറഞ്ഞു.
advertisement
advertisement
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇന്ന് രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനിറ്റ് നേരം വീട്ടുകളില്‍ ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത്. ഒരുമയുടെ ദീപത്തിന് വലിയ പിന്തുണയാണ് സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നും ലഭിക്കുന്നത്. ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, ജോയ് മാത്യു, സംവിധായകൻ പ്രിയദർശൻ, ഗായിക കെ എസ് ചിത്ര അടക്കമുള്ളവർ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ലോകാ സമസ്താ സുഖിനോ ഭവന്തു'; എല്ലാവരും ഒരുമയുടെ ദീപം തെളിയിക്കണമെന്ന് മോഹൻലാൽ
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement