നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പതിമൂന്നാം വയസിൽ മകൾക്ക് ജന്മം നൽകി; ആളുകൾ അമ്മയെയും തന്നെയും സഹോദരിമാരാണെന്ന് തെറ്റിദ്ധരിക്കുവെന്ന് മകൾ

  പതിമൂന്നാം വയസിൽ മകൾക്ക് ജന്മം നൽകി; ആളുകൾ അമ്മയെയും തന്നെയും സഹോദരിമാരാണെന്ന് തെറ്റിദ്ധരിക്കുവെന്ന് മകൾ

  29 വയസ്സുള്ള അമ്മയ്ക്ക് 16 വയസ്സുള്ള മകൾ

  അമ്മയും മകളും

  അമ്മയും മകളും

  • Share this:
   തന്റെ അമ്മയ്ക്ക് തന്നേക്കാൾ 13 വയസ് മാത്രമേ പ്രായക്കൂടുതൽ ഉള്ളൂ എന്നതിനാൽ പലപ്പോഴും ആളുകൾ തങ്ങളെ സഹോദരിമാരാണെന്ന് കരുതി തെറ്റിദ്ധരിക്കാറുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഒരു യുവതി. ടിക് ടോക്കിലെ താരമായ പാരിസ് ലെഡ്‌ജറാണ് ഒരു വീഡിയോയിലൂടെ കൗതുകകരമായ ഈ വസ്തുത വെളിപ്പെടുത്തിയത്. അടുക്കളയിൽ നിന്ന് പാരിസ് ഷൂട്ട് ചെയ്ത വീഡിയോയിൽ ക്യാമറ തിരിയുമ്പോൾ സുന്ദരിയായ മറ്റൊരു യുവതിയെക്കൂടി സ്‌ക്രീനിൽ കാണാം. പാരിസ് ലെഡ്ജറും അമ്മയും തമ്മിൽ അതിശയകരമാം വിധം സാമ്യങ്ങൾ ഉണ്ടെന്നാണ് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്.

   അമ്മ വീഡിയോയിൽ പ്രത്യക്ഷപ്പെടുമ്പോൾ സ്‌ക്രീനിൽ ഒരു വാചകം കൂടി പാരിസ് എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ട്. "അമ്മ എന്നെ പതിമൂന്നാം വയസിലാണ് പ്രസവിച്ചത്. അതിനാൽ എല്ലാവരും കരുതുന്നത് ഞങ്ങൾ സഹോദരിമാരാണ് എന്നാണ്" എന്ന വാചകത്തോടൊപ്പം രണ്ട് ഇമോജികളും സ്‌ക്രീനിൽ തെളിയുന്നു. ഇതിനകം 6,00,000 തവണയാണ് ടിക് ടോക് ഉപയോക്താക്കൾ ഈ വീഡിയോ കണ്ടു കഴിഞ്ഞത്. അമ്മയും മകളും തമ്മിലുള്ള സാദൃശ്യം കണ്ട് നിരവധി ആളുകളാണ് അത്ഭുതം പ്രകടിപ്പിച്ചത്.

   "നിങ്ങൾ രണ്ടുപേരും അതീവ സുന്ദരിമാരാണ്" എന്നാണ് ഒരു ഉപയോക്താവ് വീഡിയോയ്ക്ക് താഴെ കമന്റായി കുറിച്ചത്. "എന്റെ അമ്മ പതിനഞ്ചാം വയസിലാണ് എന്നെ പ്രസവിച്ചത്, അതിനാൽ ഞങ്ങൾക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്" എന്ന് മറ്റൊരു ഉപയോക്താവ് കമന്റ് ചെയ്തു. "എന്റെ സഹോദരനും ഞാനും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കാൾ കുറവാണല്ലോ നിങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസം" എന്നാണ് അൽപ്പം തമാശ കലർത്തിക്കൊണ്ട് ഒരു ടിക് ടോക് ഉപയോക്താവ് കുറിച്ചത്.   പാരിസിന്റെ അമ്മയെപ്പോലെ പതിമൂന്നാം വയസിൽ ഒരു മകൾക്ക് ജന്മം നൽകിയ മറ്റൊരു അമ്മയും വീഡിയോയ്ക്ക് കമന്റുമായി എത്തി. "ഞാനും എന്റെ മകൾക്ക് പതിമൂന്നാം വയസിലാണ് ജന്മം നൽകിയത്. ഞങ്ങൾ രണ്ടുപേരും ഉറ്റ സുഹൃത്തുക്കളാണ്. പക്ഷേ, ആളുകൾ കരുതുന്നത് ഞങ്ങൾ സഹോദരിമാരാണ് എന്നാണ്", അവർ എഴുതി.

   തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 16 വയസുണ്ടെന്നാണ് പാരിസ് ലെഡ്ജർ രേഖപ്പെടുത്തിയിട്ടുള്ളത്. അതിനാൽ അവരുടെ അമ്മയ്ക്ക് 29 വയസാകും പ്രായം. 23 വയസിന്റെ പ്രായവ്യത്യാസം ഉണ്ടായിട്ടും തങ്ങളെ ആളുകൾ സഹോദരിമാരാണെന്ന് കരുതി തെറ്റിദ്ധരിക്കാറുണ്ടെന്ന് മറ്റൊരു അമ്മയും മകളും നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്.

   34 വയസുകാരിയും രണ്ടു മക്കളുടെ അമ്മയുമായ ആൻഡ്രിയ മാൽസെവ്സ്കി തന്റെ 57കാരിയായ അമ്മ ഷാരോൺ ഗോസ് സഹോദരിയല്ല മറിച്ച് അമ്മയാണ് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഒരുപാട് ബുദ്ധിമുട്ടാറുണ്ട്. ഹെയർഡ്രെസ്സർമാരായി പ്രവർത്തിച്ചു വരുന്ന ആൻഡ്രിയയും അമ്മ ഷാരോണും തുല്യമായി വർക്ക് ഔട്ടിന് പ്രാധാന്യം നൽകുന്നവരാണ്. ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത ഇരുവരും ചേർന്ന് നാല് മാരത്തോണുകൾ പൂർത്തിയാക്കിയിട്ടുണ്ട്.

   Summary: A mom had her daughter at age 13 and people think they are sisters
   Published by:user_57
   First published:
   )}