എംഎസ് ധോണിയുടെ പഴയ നിയമന ഉത്തരവ് വൈറല്‍; ശമ്പളം എത്രയെന്നോ?

Last Updated:

ഇന്ത്യ സിമന്റ്സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജോലി വാഗ്ദാനം ചെയ്തുള്ളതാണ് ഈ ഉത്തരവ്

ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളുടെ പട്ടികയിലുള്ള താരമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനുമായ എം.എസ്. ധോണി. 1040 കോടി രൂപയാണ് ധോണിയുടെ ആസ്തി. ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരംഭിച്ച 2008 മുതല്‍ എം എസ് ധോണിയാണ് ടീമിന്റെ ക്യാപ്റ്റന്‍.
ഐപിഎല്ലിലൂടെ എല്ലാ വര്‍ഷവും കോടികള്‍ സമ്പാദിക്കുന്ന ധോണിക്ക് മാസശമ്പളത്തില്‍ ഒരു ജോലിയുടെ നിയമന ഉത്തരവ് ലഭിച്ച വാർത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
2012-ല്‍ സിമന്റ് കമ്പനിയായ ഇന്ത്യ സിമന്റ്സിൽ ധോണിക്ക് ജോലി വാഗ്ദാനം ചെയ്തു കൊണ്ടുള്ള നിയമന ഉത്തരവാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യ സിമന്റ്സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജോലി വാഗ്ദാനം ചെയ്തുള്ളതാണ് ഈ ഉത്തരവ്. ധോണിയ്ക്ക് ഈ ജോലിക്കായി വാഗ്ദാനം ചെയ്ത പ്രതിഫലം 43,000 രൂപയായിരുന്നു എന്നതാണ് ആരാധകര്‍ക്ക് കൗതുകമായിരിക്കുന്നത്.
advertisement

View this post on Instagram

A post shared by Lalit Modi (@lalitkmodi)

advertisement
2012 ജൂലൈയില്‍ ചെന്നൈയിലെ ഇന്ത്യ സിമന്റ്സ് ഹെഡ് ഓഫീസില്‍ വൈസ് പ്രസിഡന്റായി (മാര്‍ക്കറ്റിംഗ്) ജോലി വാഗ്ദാനം ചെയ്തുള്ള കത്താണിത്.ഡി.എ. ആയി 21,970 രൂപയും സ്പെഷ്യല്‍ പേയായി 20,000 രൂപയും സഹിതം 43,000 രൂപയാണ് അദ്ദേഹത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്നപ്രതിമാസ ശമ്പളമെന്ന് ഉത്തരവില്‍ പറയുന്നു.
ചെന്നൈയില്‍ തന്നെ ജോലിയില്‍ തുടര്‍ന്നാല്‍ എച്ച്ആര്‍എ (ഹൗസ് റെന്റ് അലവന്‍സ്) 20,400 രൂപയും സ്‌പെഷ്യല്‍ എച്ച്ആര്‍എയായി പ്രതിമാസം 8,400 രൂപയും നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. ചെന്നൈക്ക് പുറത്താണെങ്കില്‍ എച്ച്ആര്‍എയായി പ്രതിമാസം 800 രൂപയും പ്രതിമാസം 60,000 രൂപ പ്രത്യേക അലവന്‍സും വിദ്യാഭ്യാസം, പത്രം തുടങ്ങിയ ചെലവുകള്‍ക്കായി 175 രൂപയും കമ്പനി നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു.
advertisement
എം എസ് ധോണി ക്യാപ്റ്റനായ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഉടമയായ എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഇന്ത്യ സിമന്റ്സ് എന്നതാണ് ശ്രദ്ധേയമായ കാര്യം. എംഎസ് ധോനിക്ക് പ്രതിമാസം 43,000 രൂപ ജോലി വാഗ്ദാനം ചെയ്ത നിയമന ഉത്തരവ് ലഭിച്ച അതേ വര്‍ഷം തന്നെയാണ് 8.82 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായി അദ്ദേഹത്തെ വീണ്ടും നിയമിച്ചത്.
അടുത്തിടെ ചെപ്പോക്ക് സ്റ്റേഡിയത്തിലെ സീറ്റുകള്‍ക്ക് ധോണി പെയിന്റടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായിരുന്നു. ചെന്നൈ സൂപ്പര്‍കിങ്‌സ് അവരുടെ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍, സ്റ്റാന്‍ഡിലെ സീറ്റുകള്‍ക്ക് ചായംപൂശാന്‍ സഹായിക്കുന്ന ധോണിയെ കാണാം. ഏതാനും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കൊപ്പം, ഫ്രാഞ്ചൈസിയുടെ മഞ്ഞ, നീല ഷേഡുകള്‍ ഉപയോഗിച്ചാണ് കസേരകള്‍ക്ക് നിറം നല്‍കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ധോണിയെ പ്രശംസിച്ച് രംഗത്തെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എംഎസ് ധോണിയുടെ പഴയ നിയമന ഉത്തരവ് വൈറല്‍; ശമ്പളം എത്രയെന്നോ?
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement