പെണ്ണിനെ നിലത്തു വെക്കാത്ത ചെക്കൻ എന്ന് കേട്ടാൽ പോര, കാണണം; ഈ പ്രീ-വെഡിങ് ഷൂട്ട് പോലെ
- Published by:Sarika KP
- news18-malayalam
Last Updated:
വധു തലകീഴായി കിടക്കുന്ന ചിത്രത്തിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു വീഡിയോയിലുളളത്.
മലയാളികള്‍ എന്നും വ്യത്യസ്തത കൊണ്ടുവരാൻ അഗ്രഹിക്കുന്നവരാണ്. പലപ്പോഴും അത് തെളിയിക്കുന്ന വീഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ കാണാറുണ്ട്. ഈ വ്യത്യസ്തതകൾ ചിലർ അവരുടെ പ്രീവെഡ്ഡിംഗ് ഷൂട്ടുകളിലും പ്രയോഗിക്കാറുണ്ട്. ഇത്തരത്തിൽ വിചിത്രമായ പ്രീ വെഡ്ഡിംഗ് ഷൂട്ടുകള്‍ നെറ്റിസണ്‍സ് ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഒരു പ്രീ വെഡ്ഡിംഗിന്റെ വീഡിയോയാണ് ഴിഞ്ഞ ദിവസം ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. വ്യത്യസ്ത രീതിയിൽ ഫോട്ടോ എടുക്കുന്നതിന്റെ ഭാഗമായി വരനും വധുവും ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
The “Undertaker” PreWedding shoot😭😭😭😭 pic.twitter.com/36MPqgJIji
— Hasna Zaroori Hai 🇮🇳 (@HasnaZarooriHai) July 26, 2023
Hasna Zaroori Hai എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു,’ “അണ്ടർടേക്കർ” പ്രീവെഡ്ഡിംഗ് ഷൂട്ട്. വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി. ഒറ്റ ദിവസം കൊണ്ട് ഏതാണ്ട് ആറ് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്.പിങ്ക് നിറത്തിലുള്ള ഗൗൺ ധരിച്ച വധുവും കാഷ്വലായി നീല ജീന്‍സും പിങ്ക് ബനിയനും ധരിച്ച വരനുമാണ് വീഡിയോയിലെ താരങ്ങൾ. ഒരു റബര്‍ തോട്ടത്തില്‍ വച്ചാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
advertisement
മുഖാമുഖം നോക്കിനിൽക്കുന്ന വരനും വധുവും പിന്നീട് വരന്‍ വധുവിന്‍റെ മുന്നില്‍ കുത്തിയിരിക്കുകയും വധു വരന്‍റെ തേളിലേക്ക് തന്‍റെ കാലുകള്‍ എടുത്ത് വയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വധുവിന്‍റെ ഭാരവും വരന്‍റെ ഇറുകിയ വസ്ത്രങ്ങളും ഈ ഉദ്യമം ഏറെ നേരം നീണ്ട് നില്‍ക്കുന്നു. ഈ സമയമത്രയും മലയാള സിനിമയിലെ ചില ഡയലോഗുകള്‍, പ്രത്യേകിച്ചും സുരജ് വെഞ്ഞാറമൂടിന്‍റെ ചില വളിപ്പന്‍ തമാശാ ഡയലോഗുകളാണ് കേള്‍ക്കാന്‍ കഴിയുക. പരിശ്രമങ്ങൾക്കൊടുവിൽ ക്യാമറാ അസിസ്റ്റന്‍റിന്‍റെ സഹായത്തോടെ വരന്‍ ഒരു വിധത്തില്‍ വധുവിനെ തോളില്‍ കയറ്റുന്നു. പിന്നെ വീഡിയോയില്‍ ഒരു ഇമേജാണ് പ്രത്യക്ഷപ്പെടുന്നത്. വരന്‍റെ തോളില്‍ കാല്‍ തൂക്കിയിട്ട് വധു തലകീഴായി കിടക്കുന്ന ചിത്രം. ഇത്തരത്തിലുളള ഒരു ഫോട്ടോയ്ക്ക് വേണ്ടിയുളള കഷ്ടപ്പാടാണ് ആ വീഡിയോയിൽ കാണുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
July 27, 2023 10:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പെണ്ണിനെ നിലത്തു വെക്കാത്ത ചെക്കൻ എന്ന് കേട്ടാൽ പോര, കാണണം; ഈ പ്രീ-വെഡിങ് ഷൂട്ട് പോലെ