'ഇത് തികച്ചും നിരാശാജനകം'; ഡീപ് ഫേക്കിൽ രശ്മിക മന്ദാനയ്ക്ക് പിന്തുണയുമായി നടൻ നാഗചൈതന്യ
- Published by:Sarika KP
- news18-malayalam
Last Updated:
ഇത്തരം പ്രവൃത്തികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും താരം പോസ്റ്റിൽ പറയുന്നു.
നടി രശ്മിക മന്ദാനയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ വീഡിയോ തികച്ചും നിരാശാജനകമെന്ന് നടൻ നാഗചൈതന്യ. ഡീപ് ഫേക്ക് വീഡിയോ പുറത്തു വന്നതിൽ ശക്തമായി പ്രതികരിച്ച രശ്മിക മന്ദാനയ്ക്ക് പിന്തുണയര്‍പ്പിച്ചു കൊണ്ടാണ് താരം സമൂഹ മാധ്യമങ്ങളില്‍ പോസറ്റിട്ടത്. ഇത്തരം പ്രവൃത്തികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും താരം പോസ്റ്റിൽ പറയുന്നു.
It’s truly disheartening to see how technology is being misused and the thought of what this can progress to in the future is even scarier.
Action has to be taken and some kind of law has to be enforced to protect people who have and will be a victim to this .Strength to you. https://t.co/IKIiEJtkSx— chaitanya akkineni (@chay_akkineni) November 6, 2023
advertisement
സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഇത് നിരാശാജനകമാണെന്നും ഭാവിയിൽ എന്താകുമെന്ന ഭയം ഉണ്ടാകുന്നുവെന്നും നാഗചൈതന്യ പ്രതികരിച്ചു. ഇതിന്റെ ഇരകളാകുന്ന ആളുകളെ സംരക്ഷിക്കാൻ നടപടിയെടുക്കുകയും ഏതെങ്കിലും തരത്തിലുളള നിയമം നടപ്പിലാക്കുകയും വേണമെന്നും താരം എക്സിൽ കുറിച്ചു.
അമിതാഭ് ബച്ചനാണ് വീഡിയോ പുറത്ത് വന്നതിന് ശേഷം ആദ്യം പ്രതികരിച്ചത്. ഇതിനു പിന്നാലെ താരത്തിനു പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. രശ്മിക മന്ദാനയുടേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയ വ്യാജമാണെന്ന് സ്ഥിരീകരിച്ച് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഒരു മാധ്യമപ്രവർത്തകൻ രംഗത്തെത്തി. അതേസമയം നടി രശ്മിക മന്ദാനയ്ക്ക് പിന്നാലെ ഡീപ്ഫേക്ക് തട്ടിപ്പില്‍ കുരുങ്ങി ബോളിവുഡ് താരം കത്രീന കെയ്ഫ്. സല്‍മാന്‍ ഖാന്‍ നായകനാകുന്ന ‘ടൈഗര്‍ 3’ സിനിമയിലെ വൈറലായ കത്രീനയുടെ ടവ്വല്‍ ഫൈറ്റ് രംഗമാണ് ഡീപ്ഫേക്കിലൂടെ വ്യാജമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 07, 2023 9:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇത് തികച്ചും നിരാശാജനകം'; ഡീപ് ഫേക്കിൽ രശ്മിക മന്ദാനയ്ക്ക് പിന്തുണയുമായി നടൻ നാഗചൈതന്യ