കാന്‍സര്‍ ചികിത്സയ്ക്കായി പണം അഭ്യർഥിച്ച് മണിക്കൂറുകൾക്കുള്ളിൽ ലഭിച്ചത് 50 ലക്ഷം രൂപ; സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ് നന്ദു മഹാദേവന്‍

Last Updated:

തന്നെ സഹായിച്ച എല്ലാവരോടുമുള്ള നന്ദി രേഖപ്പെടുത്തി കൊണ്ടുള്ള നന്ദുവിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാണ്

സമൂഹമാധ്യമങ്ങളിൽ പരിചിതനാണ് നന്ദു മഹാദേവൻ. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ നന്ദു മഹാദേവന്‍ കഴിഞ്ഞ നാലു വര്‍ഷമായി കാന്‍സറിന് ചികിത്സ തേടുകയാണ്. സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് നന്ദുവിനെ ഫോളോ ചെയ്യുന്നത്. എന്നാൽ ഇതുവരെയും തന്റെ ചികിത്സക്കായി നന്ദു ആരോടും പണം അഭ്യർഥിച്ചിരുന്നില്ല.
എന്നാൽ ഭാരിച്ച ചികിത്സ ചെലവ് താങ്ങാന്‍ പറ്റാതായതോടെ ഫേസ്ബുക്കിലെ സൗഹൃദങ്ങളോട് നന്ദു ആദ്യമായി കഴിഞ്ഞ ദിവസം സഹായം അഭ്യർഥിച്ചു. സുഹൃത്തുക്കളിൽ നിന്നുമുള്ള പ്രതികരണങ്ങൾ നന്ദുവിനെ ഞെട്ടിച്ചു. സഹായം അഭ്യർഥിച്ച് 12 മണിക്കൂറുകള്‍ കൊണ്ട് നന്ദുവിന‍റെ അക്കൗണ്ടില്‍ എത്തിയത് 50 ലക്ഷം രൂപ. ആവശ്യത്തിലധികം പണം ലഭിച്ച നന്ദു അതോടെ തന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത് നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചു. തന്നെ സഹായിച്ച എല്ലാവരോടുമുള്ള നന്ദി രേഖപ്പെടുത്തി കൊണ്ടുള്ള നന്ദുവിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാണ്.
advertisement
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..
മതി മതി മതി മതി…
മനസ്സു നിറഞ്ഞാണ്‌ ഞാന്‍ പറയുന്നത്..
സത്യത്തില്‍ ഭയങ്കര അത്ഭുതം തോന്നുന്നു..!
ഈ കൊറോണ ദുരിത കാലത്തും തുച്ഛമായ 12 മണിക്കൂറുകള്‍ കൊണ്ട് 50 ലക്ഷത്തോളം രൂപയാണ് എന്റെ ഹൃദയങ്ങളായ നിങ്ങള്‍ എനിക്ക് കണ്ടെത്തി തന്നത്…
ഇപ്പോള്‍ ഞാന്‍ മൗനം പാലിച്ചാല്‍ പൈസ ഇങ്ങനെ വന്നു കൊണ്ടിരിക്കുമെന്ന് എനിക്ക് നന്നായി അറിയാം..
അങ്ങനെ ഒരുപാട് പൈസ വരുന്നതിനല്ല ഞാനീ പോസ്റ്റ് ഇട്ടത്..
advertisement
എനിക്ക് മുന്നോട്ട് പോകാന്‍ കഴിയാതെ വന്നപ്പോള്‍ നിങ്ങളുടെ ഒരു കൈത്താങ്ങ് ചോദിച്ചതാണ്..
അത് ന്റെ ചങ്കുകള്‍ നിമിഷനേരം കൊണ്ട് നല്‍കുകയും ചെയ്തു..
'സഹായിക്കണം എന്നുണ്ട് പക്ഷെ കഴിയുന്നില്ല..'
സഹായിക്കാന്‍ പറ്റാത്തതില്‍ സങ്കടമുണ്ട്..''
പ്രിയപ്പെട്ടവര്‍ അയച്ച മെസ്സേജുകളില്‍ 90 ശതമാനം മെസ്സേജും ഇങ്ങനെ ആണ്..
സത്യത്തില്‍ നിങ്ങളുടെ ഈ വാക്കുകള്‍ എന്റെ കണ്ണു നിറച്ചു..
നിങ്ങളുടെ ഈ മനസ്സല്ലേ എന്റെ ഏറ്റവും വലിയ സമ്ബാദ്യം..
ഈ സ്നേഹമല്ലേ ഏറ്റവും വലിയ നിധി..
advertisement
ഞാനാദ്യമായി ഒരു ചെറിയ സഹായം ചോദിച്ചാല്‍ ഇത്രകണ്ട് സ്നേഹത്തോടെ എന്റെ കൂടെ നില്‍ക്കുന്ന നിങ്ങളുടെ ഈ സ്നേഹത്തോളം വലുതല്ല ഒന്നും..
നന്ദു ആരാണ് എന്നു ചോദിച്ചാല്‍ മ്മടെ വീട്ടിലെ കൊച്ചിനെ പോലെയാണ് എന്നു പറയുന്ന ആ അംഗീകാരത്തോളം വലുതല്ല ഒരു അംഗീകാരവും..
മുന്നോട്ടുള്ള ചികിത്സയ്ക്ക് എത്ര വരും എന്ന് ചോദിച്ചാല്‍ കൃത്യമായി എനിക്കറിയില്ല..
കാരണം എന്റെ മുന്നില്‍ ഇനി എത്ര കീമോ ഉണ്ടെന്നോ ഇനിയെത്ര സര്‍ജറി ഉണ്ടെന്നോ എനിക്കറിയില്ല..
advertisement
എന്റെ ഡോക്ടര്‍മാര്‍ക്കും പറയാന്‍ കഴിയില്ല..
എന്തായാലും ഈ തുകയ്ക്കുള്ളില്‍ അത് സാധിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം..
ഒരു കാര്യം ഞാനുറപ്പ് തരുന്നു..
അത് ഒരു ധാരണ വരുത്തിയ ശേഷം ട്രീറ്റ്മെന്റ് കഴിഞ്ഞ് അധികം വരുന്ന തുക മുഴുവന്‍ നിങ്ങളുടെ സമ്മതത്തോടെ തന്നെ അര്‍ഹതയുള്ള കരങ്ങളില്‍ നമ്മളെല്ലാരും ഒന്നിച്ചു നിന്ന് എത്തിക്കും…
ഞാനെന്നും വേദനിക്കുന്നവരുടെ ഒപ്പം നിന്നവനാണ്..
മരണം വരെ അങ്ങനെ തന്നെ ആയിരിക്കും..
ഓരോരുത്തരുടെയും പേര് പറഞ്ഞു നന്ദി പറയാന്‍ കഴിയാത്ത അത്രയും അനന്തമായ ലിസ്റ്റ് ആണ്..
advertisement
അതുകൊണ്ട് എന്നെ സഹായിച്ച ഷെയര്‍ ചെയ്ത എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഓരോരുത്തരോടും വാക്കുകള്‍ കൊണ്ട് തീരാത്ത നന്ദി അറിയിക്കുകയാണ്..
കേരളം എന്നെ സഹായിക്കുകയല്ല..
എന്റെ അമ്മയാകുകയാണ്..
നിങ്ങളുടെ സ്വന്തം
നന്ദു മഹാദേവ
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കാന്‍സര്‍ ചികിത്സയ്ക്കായി പണം അഭ്യർഥിച്ച് മണിക്കൂറുകൾക്കുള്ളിൽ ലഭിച്ചത് 50 ലക്ഷം രൂപ; സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ് നന്ദു മഹാദേവന്‍
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മെലോണി വരെ; ട്രംപിന്റെ ഗാസയിലെ 'ബോഡ് ഓഫ് പീസി'ല്‍ പങ്കുചേരാന്‍ ആർക്കൊക്കെ ക്ഷണം?
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മെലോണി വരെ; ട്രംപിന്റെ ഗാസയിലെ 'ബോഡ് ഓഫ് പീസി'ല്‍ പങ്കുചേരാന്‍ ആർക്കൊക്കെ ക്ഷണം?
  • യുഎസിന്റെ പിന്തുണയോടെ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ഗാസയില്‍ സമാധാന ബോര്‍ഡ് രൂപീകരിക്കും

  • പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ലോക നേതാക്കളെ ട്രംപിന്റെ 'ബോഡ് ഓഫ് പീസ്' സംരംഭത്തില്‍ ക്ഷണിച്ചു

  • ഗാസയുടെ പുനര്‍നിര്‍മാണം, ഭരണശേഷി വര്‍ധിപ്പിക്കല്‍, ധനസഹായം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം

View All
advertisement