• HOME
  • »
  • NEWS
  • »
  • buzz
  • »
  • പെട്ടി ഓട്ടോ, സ്പീക്കര്‍, അനൗണ്‍സ്‌മെന്റ്..‌ ആക്രി കച്ചവടവും അങ്ങനെ ന്യൂജെനറേഷനായി

പെട്ടി ഓട്ടോ, സ്പീക്കര്‍, അനൗണ്‍സ്‌മെന്റ്..‌ ആക്രി കച്ചവടവും അങ്ങനെ ന്യൂജെനറേഷനായി

കാലം മാറിയതിനനുസരിച്ച് പല ചെറുകിട കച്ചവടക്കാരും പുതിയ വഴികള്‍ സ്വീകരിച്ചത് പോലെ ആക്രി കച്ചവടവും അടിമുടി മാറി കഴിഞ്ഞു. 

  • Share this:

    പഴയ കുപ്പി,പാട്ട, പ്ലാസ്റ്റിക്, പേപ്പര്‍, നോട്ടുബുക്കുകള്‍ കൊടുക്കാനുണ്ടോ എന്ന വിളിച്ചുപറയലും കൈയ്യിലൊരു ചാക്കുമായി വീടുതോറും കയറിയിറങ്ങിയിരുന്ന ആക്രി കച്ചവടക്കാര്‍ കേരളത്തിലെ പതിവ് കാഴ്ചകളിലൊന്നായിരുന്നു. കാലം മാറിയതിനനുസരിച്ച് പല ചെറുകിട കച്ചവടക്കാരും പുതിയ വഴികള്‍ സ്വീകരിച്ചത് പോലെ ആക്രി കച്ചവടവും അടിമുടി മാറി കഴിഞ്ഞു.

    കോഴിക്കോട് പറോപടി ചേവരമ്പലം റോഡില്‍ അടുത്തിടെ കണ്ട ഒരു ന്യൂജെനറേഷന്‍ ആക്രി കച്ചവടക്കാരുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. കാല്‍നടയായും സൈക്കിളിലുമൊക്കെ വീടുകളിലെത്തിയിരുന്ന ആക്രികച്ചവടക്കാര്‍ ബിസിനസ് പെട്ടി ഓട്ടോയിലാക്കി. പഴയ ട്രേഡ് മാര്‍ക്കായിരുന്ന ആ വിളിച്ചു പറയലിലും വന്നു അപ്ഡേഷന്‍. സ്പീക്കറില്‍ റെക്കോര്‍ഡ് ചെയ്ത അനൗണ്‍സ്‌മെന്‍റിലൂടെയാണ് ഇവര്‍ ഇപ്പോള്‍ ആളുകളുടെ ശ്രദ്ധനേടുന്നത്.

    കച്ചവടം അതിപ്പോ എന്തായാലും കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലായിടത്തും അനിവാര്യമാണെന്ന് തെളിയിക്കുകയാണ് ഈ ന്യൂജെന്‍ ആക്രികച്ചവടക്കാര്‍.

    Published by:Arun krishna
    First published: