ഗർഭിണിയായ കാമുകിയോട് ഇൻസ്റ്റാഗ്രാമിലൂടെ ക്ഷമാപണം നടത്തി നെയ്മർ
- Published by:Anuraj GR
- news18-malayalam
Last Updated:
കാമുകിയോട് ക്ഷമാപണം നടത്താനായി നെയ്മർ നീണ്ട കുറിപ്പാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്
വഞ്ചിച്ചുവെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെ ഫുട്ബോൾ താരം നെയ്മർ ജൂനിയർ തന്റെ ഗർഭിണിയായ കാമുകി ബ്രൂണ ബിയാൻകാർഡിയോട് പരസ്യമായി ക്ഷമാപണം നടത്തി. ഇൻസ്റ്റാഗ്രാമിലൂടെയാണ് നെയ്മർ ബിയാൻകാർഡിയോട് ക്ഷമാപണം നടത്തിയത്. അറിയപ്പെടുന്ന മോഡൽ കൂടിയായ ബിയാൻകാർഡി ഗർഭിണിയാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. കാമുകിയോട് ക്ഷമാപണം നടത്താനായി നെയ്മർ നീണ്ട കുറിപ്പാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
തങ്ങൾക്കിടയിലെ പ്രശ്നം പരിഹരിക്കാൻ ഇത് കാണമാകുമോയെന്ന് അറിയില്ലെങ്കിലും അതിനുവേണ്ടി ശ്രമിക്കാൻ താൻ തയ്യാറാണെന്ന് ബ്രസീലിയൻ ഫുട്ബോൾ താരം തന്റെ കുറിപ്പിൽ പറഞ്ഞു. തന്റെ കാമുകിയ്ക്കൊപ്പമുള്ള ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്ന് നെയ്മർ വ്യക്തമാക്കി. ഇപ്പോഴുണ്ടായ പ്രശ്നത്തിന് ബിയാൻകാർഡിയോടും കുടുംബാംഗങ്ങളോടും ക്ഷമ ചോദിക്കുന്നതായി നെയ്മർ കുറിപ്പിൽ എഴുതി.
“ഞാൻ ഇത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി ചെയ്യുന്നു … നമ്മൾ മുന്നോട്ടുപോകുമോ എന്ന് എനിക്കറിയില്ല, പക്ഷേ ഇന്ന്, ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, ഞാൻ അതിനുവേണ്ടി പരിശ്രമിക്കാൻ ആഗ്രഹിക്കുന്നു. നമ്മുടെ ലക്ഷ്യം വിജയിക്കും, നമ്മുടെ കുഞ്ഞിനോടുള്ള സ്നേഹം വിജയിക്കും പരസ്‌പരമുള്ള സ്‌നേഹം നമ്മളെ കൂടുതൽ ശക്തരാക്കും,” എന്നായിരുന്നു അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ്.
advertisement
“നീതീകരിക്കാനാവാത്തതിനെ ന്യായീകരിക്കാൻ” തനിക്ക് താൽപ്പര്യമില്ലെന്നും എന്നാൽ തന്റെയും പിഞ്ചു കുഞ്ഞിന്റെയും ജീവിതത്തിൽ ബ്രു (കാമുകിയെ സ്നേഹപൂർവ്വം വിളിക്കുന്നത്) ആവശ്യമാണെന്നും നെയ്മർ പറഞ്ഞു. “നീയില്ലാതെ (എന്റെ ജീവിതം) സങ്കൽപ്പിക്കാൻ കഴിയില്ല,” അദ്ദേഹം എഴുതി.
2020-ൽ കോവിഡ് മഹാമാരി സമയത്താണ് നെയ്മർ ബിയാൻകാർഡിയുമായി അടുപ്പത്തിലാകുന്നത്. എന്നാൽ പിന്നീട് ഇരുവരുടെയും ബന്ധത്തിൽ വിള്ളലുകൾ വീണു. ഇക്കഴിഞ്ഞ വേനൽക്കാലത്ത് ഇരുവരും വേർപിരിയുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഈ വർഷം ജനുവരിയിൽ അവർ അടുപ്പത്തിലായി. ഏപ്രിൽ പകുതിയോടെ, ദമ്പതികളുടെ സന്തോഷകരമായ ചിത്രങ്ങൾക്കൊപ്പം ബിയാൻകാർഡി, താൻ ഗർഭിണിയാണെന്ന വിവരം പരസ്യപ്പെടുത്തി.
advertisement
എന്നാൽ നെയ്മർ ബിയാൻകാർഡിയെ വഞ്ചിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഫെർണാണ്ട കാംപോസുമായി നെയ്മർക്ക് അടുപ്പമുണ്ടെന്ന തരത്തിലാണ് വാർത്തകൾ വന്നത്. ഡിസംബറിലാണ് നെയ്മറും കാംപോസുമായി അടുപ്പത്തിലായത്. ജനുവരിയോടെ, താനും ബിയാൻകാർഡിയും “അത്ര നല്ല ബന്ധത്തിലല്ല” എന്ന് വ്യക്തമാക്കുന്ന തരത്തിൽ നെയ്മർ കാംപോസിന് അയച്ച സന്ദേശങ്ങൾ പുറത്തുവന്നതാണ് കോളിളക്കമുണ്ടാക്കിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 22, 2023 5:19 PM IST