കോവിഡ് രോഗികളെ സഹായിക്കാൻ പെയിന്റിങ്ങുകൾ വിറ്റ് ഹൈദരാബാദിലെ നൈസാം കുടുംബാംഗം

Last Updated:

കലാകാരി കൂടിയായ സെഹ്റ ഹൈദരാബാദിലെ അവസാനത്തെ രാജാവിന്റെ രണ്ടാമത്തെ മകനായ മുഅസ്സം ജായുടെ പേരമകനായ ഹിമായത് അലി മിർസയുടെ മകളാണ്.

News18
News18
ഹൈടെക്ക് നഗരമായ ഹൈദരാബാദിൽ കോവിഡ് രോഗം ബാധിച്ച് ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്തമായ നൈസാം കുടുംബത്തിലെ അംഗമായഏഴാമനായ മീർ ഉസ്മാൻ അലി ഖാന്റെ പേരമകളായ മിർസ തന്റെ ഗാലറിയിലെ കലാ രൂപങ്ങൾ വിറ്റാണ് കോവിഡ് രോഗികൾക്കും മറ്റു പാവപ്പെട്ട ആളുകളെയും സഹായിക്കാനുള്ള ഫണ്ട് കണ്ടെത്തുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.
ഒരു കലാകാരി കൂടിയായ സെഹ്റ ഹൈദരാബാദിലെ അവസാനത്തെ രാജാവിന്റെ രണ്ടാമത്തെ മകനായ മുഅസ്സം ജായുടെ പേരമകനായ ഹിമായത് അലി മിർസയുടെ മകളാണ്.
ഇതുവരെ പെയിന്റിംഗ് വിറ്റ വകയിൽ കിട്ടിയ തുക നഗരത്തിലെ നിരവധി ആശുപത്രീകളിലേക്കും, കോവിഡ് രോഗികളുടെയും മറ്റു നിർധനരുടെയും സഹായത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾക്ക് നൽകിയിട്ടുണ്ട്. ഇതുവരെ നാല് ലക്ഷം രൂപയാണ് സെഹ്റ സംഭാവന നൽകിയിരിക്കുന്നത്. തെലങ്കാനയിലെ കുട്ടികൾക്കും, ഗര്ഭിണികൾക്കുമുള്ള ഏറ്റവും വലിയ ആശുപത്രിയായ നിലോഫർ ഹോസ്പിറ്റൽ നിർമിച്ച നിർമിച്ച നിലോഫർ രാജകുമാരിയുടെ പേരമകൾ കൂടിയാണ് സെഹ്റ എന്നത് ഏറെ ശ്രദ്ധേയമാണ്. നിലോഫറിന്റെ ദാനധർമ പ്രവർത്തികൾ ഏറെ ശ്രദ്ധേയമായിരുന്നു. വളറ്ന്നു വരുന്ന ഒരു ഫാഷൻ സൈനറും ബിസിനസുകാരിയും കൂടിയാണ് സെഹ്റ.
advertisement
മുമ്പ് കാൻസർ രോഗികൾക്കുള്ള സഹായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരുന്ന സെഹ്റ ഇപ്പോൾ കോവിഡ് രോഗികൾക്കും, ലോക്ഡൌൺ കാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾക്കുമുള്ള സഹായ പ്രവറ്ത്തികളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭാവിയിൽ മുഅസം ജാ ചാരിറ്റി ഓർഗനൈസേഷൻ വഴി തന്റെ പ്രവർത്തങ്ങൾ ഏകീകരിക്കുമെന്ന് സെഹ്റ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
advertisement
ഒരു കലാകാരിയെന്ന നിലക് ആളുകളുടെ ജീവിതങ്ങളെ വളരെ ശ്രദ്ധാപൂർവം വീക്ഷിക്കാറുണ്ട് എന്ന് പറയുന്ന സെഹ്റ കോവിഡ് കാലത്ത് ആളുകൾ മുമ്പത്തേക്കാൾ കൂടുതൽ സഹായം വേണ്ട അവസ്ഥയിലാണ് ഉള്ളത് എന്ന് പറയുന്നു. അതുകൊണ്ട് തന്നെ തന്നാലാവുന്ന ഒരു സംഖ്യ ആളുകൾക്ക് കൊടുക്കുന്നത് ഒരു ഉത്തരവാദിത്വമാണെന്ന് സെഹ്റ പറയുന്നു.
സെഹ്റ മിർസ ഗാലറിയുടെ സ്ഥാപിക കൂടിയാണ് ഈ നൈസാം കുടുംബ പരമ്പരയിലെ സ്ത്രീ. കാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ഇവർ അധികമായും തന്റെ കലാ സൃഷ്ടികൾ വില്പനക്ക് വെക്കാറ്. 1911 ലെ പ്ലേഗ് ദുരന്തത്തിന് ശേഷവും, 1918 ലെ ഫ്ലൂ വിനു ശേഷവും ആധുനിക ഹൈദരാബാദ് രൂപീകരിക്കുന്നതിൽ സിറ്റി ഇംപ്രൂവ്മെന്റ് ബോർഡിന്റെ തലവൻ എന്ന നിലക്ക് സെഹ്റയുടെ മുത്തശ്ശനായ മുഅസം ജായുടെ പങ്ക് എടുത്തു പറയേണ്ടതാണ്.
advertisement
അമേരിക്കയിലെ ഇലിനോയ്‌സിൽ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ സെഹ്റക്ക് ഫാഷൻ ഡിസൈനിൽ ഡിപ്ലോമ ഉണ്ട്. പിന്നീട് റഷ്യയിൽ പോയി ബിസിനസിൽ ഡിപ്ലോമയും നേടിയ സെഹ്റ നിമയ കമ്പനിയിൽ ഇന്റേൺഷിപ് നേടിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കോവിഡ് രോഗികളെ സഹായിക്കാൻ പെയിന്റിങ്ങുകൾ വിറ്റ് ഹൈദരാബാദിലെ നൈസാം കുടുംബാംഗം
Next Article
advertisement
ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു; ഗാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന് സൂചന
ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു; ഗാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന് സൂചന
  • ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന സൂചനയുണ്ട്.

  • ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുമെന്ന് റിപ്പോർട്ട്.

  • ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും തെലുങ്ക്-മലയാളം പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്നു.

View All
advertisement