അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് കോവിഡ്; 'ചെകുത്താന്റെ ശാപവാക്കുകൾ' കൊണ്ട് സോഷ്യൽ മീഡിയ നിറയുന്നു

Last Updated:

രോഗവിവരം അറിയിച്ചു കൊണ്ടുള്ള ട്വീറ്റിന് താഴെ വിചിത്രമായ ഭാഷയിലെ പ്രതികരണമാണ് എത്തുന്നത്. ഇത് ചെകുത്താന്‍റെ ശാപവാക്കുകളാണെന്നാണ് നെറ്റിസൺസ് പറയുന്നത്.

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പോസിറ്റീവ് ആണെന്നും ക്വറന്‍റീനിൽ പ്രവേശിക്കുകയാണെന്നുമുള്ള വിവരം ട്രംപ് തന്നെയാണ് ട്വീറ്റിലൂടെ പുറത്തുവിട്ടതും. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ പ്രവർത്തനങ്ങൾ സജീവമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ക്വറന്‍റീനില്‍ പ്രവേശിക്കുന്നത് പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. എന്നാൽ ട്രംപിന്‍റെ രോഗവിവരത്തോട് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം വിചിത്രമായി പ്രതികരിക്കുന്നതാണ് ഇപ്പോള്‍ വൈറലാകുന്നത്.
കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിച്ചു കൊണ്ടുള്ള ട്രംപിന്‍റെ ട്വീറ്റിന് താഴെയാണ് ഒരു 'വിചിത്ര പ്രതിഭാസം' അരങ്ങേറുന്നത്. രോഗവിവരം അറിയിച്ചു കൊണ്ടുള്ള ട്വീറ്റിന് താഴെ വിചിത്രമായ ഭാഷയിലെ പ്രതികരണമാണ് എത്തുന്നത്. ഇത് ചെകുത്താന്‍റെ ശാപവാക്കുകളാണെന്നാണ് നെറ്റിസൺസ് പറയുന്നത്. മന്ത്രങ്ങളും പൈശാചിക ഭാഷയിലുള്ള ശാപങ്ങളുമാണ് ഇതെന്നാണ് ഇവരുടെ വാദം. അമച്വേർ മജിഷ്യൻസ് എന്ന് സംശയിക്കുന്ന ആളുകളാണ് ഇതിന് പിന്നിലെന്നും കരുതപ്പെടുന്നുണ്ട്.
advertisement
advertisement
advertisement
advertisement
ലാറ്റിൻ അക്ഷരമാലയ്ക്ക് പകരമായി ഉപയോഗിച്ചിരുന്ന തീബൻ അക്ഷരങ്ങൾക്ക് സമാനമാണ് ചില ട്വീറ്റുകളിലെ ഭാഷയെന്നും സംശയം ഉയരുന്നുണ്ട്. എന്നാൽ ഈ മന്ത്രങ്ങളും ശാപങ്ങളും യഥാർഥമാണോ അതോ ഗൂഗിൾ ട്രാൻസ്ലേറ്റ് വഴിയുള്ള കോപ്പി പേസ്റ്റ് ആണോയെന്ന കാര്യത്തിലും പലരും സംശയം ഉന്നയിക്കുന്നുണ്ട്. ഭയാനകമായ ചിത്രങ്ങൾക്കൊപ്പമാണ് പല ട്വീറ്റുകളും എന്നതാണ് ശ്രദ്ധേയം. ഇതാദ്യമായാണ് ഒരു പ്രസിഡന്‍റിന് നേരെ ചെകുത്താന്റെ ശാപവാക്കുകൾ ചൊരിയപ്പെടുന്നതെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് കോവിഡ്; 'ചെകുത്താന്റെ ശാപവാക്കുകൾ' കൊണ്ട് സോഷ്യൽ മീഡിയ നിറയുന്നു
Next Article
advertisement
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
  • ജെമീമ റോഡ്രിഗസിന്റെ 127 റൺസിന്റെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ 2025 വനിതാ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു.

  • ഹർമൻപ്രീത് കൗറിന്റെ 89 റൺസും ജെമീമയുടെ 167 റൺസിന്റെ കൂട്ടുകെട്ടും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

  • ഓസ്ട്രേലിയയുടെ 15 തുടർച്ചയായ ജയങ്ങൾക്ക് ശേഷം തോൽവി; ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

View All
advertisement