advertisement

'ഒരു നിമിഷം അസ്ലമാണെന്ന് തോന്നി'; ധുരന്ധർ 2-ലെ സഞ്ജയ് ദത്തിന്റെ പ്രകടനത്തെ കുറിച്ച് പാക് പൊലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യ

Last Updated:

സഞ്ജയ് ദത്തിന്റെ പ്രകടനം കണ്ടപ്പോൾ ഒരു നിമിഷം അസ്ലമാണെന്ന് തോന്നിപോയിയെന്നും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ സഞ്ജയ് ദത്ത് മനോഹരമായി അവതരിപ്പിച്ചുവെന്നും നൗരിൻ പ്രതികരിച്ചു.

News18
News18
ധുരന്ധർ-2 ലെ പാക് പൊലീസ് ഉദ്യോ​ഗസ്ഥൻ ചൗധരി അസ്ലമിന്റെ വേഷം അവതരിപ്പിച്ച സഞ്ജയ് ദത്തിനെ പ്രശംസിച്ച് അസ്ലമിന്റെ ഭാര്യ നൗരീൻ അസ്ലം. സഞ്ജയ് ദത്തിന്റെ പ്രകടനം കണ്ടപ്പോൾ ഒരു നിമിഷം അസ്ലമാണെന്ന് തോന്നിപോയിയെന്നും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ സഞ്ജയ് ദത്ത് മനോഹരമായി അവതരിപ്പിച്ചുവെന്നും നൗരിൻ പ്രതികരിച്ചു. അജ്തക് റേഡിയോയ്ക്ക് നൽകിയ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അവർ.
സഞ്ജയ് ​ദത്തിന് അസ്ലമിന്റെ വേഷം നന്നായി ചേരുന്നുണ്ട്. സ്ക്രീനിൽ തന്റെ ഭർത്താവിന്റെ സാന്നിധ്യം തനിക്ക് ലഭിച്ചിരുന്നു. സ‍ഞ്ജയ് ​ദത്ത് കാറിനടുത്ത് നിൽക്കുന്ന സീനിൽ അസ്ലം തന്നെയാണെന്ന് തനിക്ക് തോന്നി. തന്റെ മരണത്തിന് ശേഷം തന്റെ ജീവിതത്തെ കുറിച്ച് ഒരു സിനിമ നിർമിക്കുമെന്ന് അദ്ദേഹം തന്നോട് പറഞ്ഞിരുന്നു. അസ്ലമിന്റെ വ്യക്തിത്വത്തെ ചിത്രം പൂർണമായും പകർത്തിയിട്ടില്ലെന്ന് തനിക്ക് തോന്നിയതായും നൗരിൻ പറഞ്ഞു.
സിനിമ നിർമിക്കുമ്പോൾ അദ്ദേഹത്തിന്റെ പോസിറ്റീവ് -നെഗറ്റീവ് വശങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ എന്നെയോ, പൊലീസിനെയോ, മാദ്ധ്യമങ്ങളെയോ സമീപിക്കാമായിരുന്നു. മറ്റ് പൊലീസുകാർക്ക് ഒരിക്കലും ചെയ്യാൻ കഴിയാത്ത ജോലികൾ അദ്ദേഹം ചെയ്തിട്ടുണ്ട്. സിനിമ മുഴുവൻ കണ്ടിട്ടില്ലെന്നും ചില ക്ലിപ്പുകൾ മാത്രമാണ് കണ്ടതെന്നും അവർ വ്യക്തമാക്കി.
advertisement
ആദിത്യ ധാർ സംവിധാനം ചെയ്ത ചിത്രം ആ​ഗോള ബോക്സോഫീസിൽ 1300 കോടിയിലധികം കളക്ഷൻ നേടി. മാർച്ച് 19-ന് പുറത്തിറങ്ങിയ ധുരന്ധർ 2 വിജയഗാഥ തുടരുകയാണ്. റിലീസ് ചെയ്ത ആദ്യവാരത്തിനുള്ളിൽ തന്നെ ഇന്ത്യയിൽ 900 കോടിയിലധികവും ആഗോളതലത്തിൽ 1400 കോടിയിലധികവും നേടിയെന്നാണ് റിപ്പോർട്ട്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഒരു നിമിഷം അസ്ലമാണെന്ന് തോന്നി'; ധുരന്ധർ 2-ലെ സഞ്ജയ് ദത്തിന്റെ പ്രകടനത്തെ കുറിച്ച് പാക് പൊലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യ
Next Article
advertisement
അന്താരാഷ്ട്ര ക്രിക്കറ്റ് കുറയും, ഐപിഎൽ കൂടും? 2027ന് ശേഷം ദൈർഘ്യമേറിയ സീസണും കൂടുതൽ മത്സരങ്ങളും
അന്താരാഷ്ട്ര ക്രിക്കറ്റ് കുറയും, ഐപിഎൽ കൂടും? 2027ന് ശേഷം ദൈർഘ്യമേറിയ സീസണും കൂടുതൽ മത്സരങ്ങളും
  • 2027ന് ശേഷം ഐപിഎൽ മത്സരങ്ങൾ 74ൽ നിന്ന് 94 ആയി ഉയർത്താൻ ചർച്ചകൾ ആരംഭിക്കും

  • ഉഭയകക്ഷി പരമ്പരകളോടുള്ള താൽപ്പര്യം കുറയുന്നത് ഐപിഎൽ വിൻഡോ വിപുലീകരിക്കാൻ സഹായിക്കും

  • ലോകമെമ്പാടുമുള്ള താരങ്ങൾ കൂടുതൽ മത്സരങ്ങൾ ആഗ്രഹിക്കുന്നതിനാൽ ഐപിഎൽ സീസൺ ദൈർഘ്യമേറിയതാകും

View All
advertisement