advertisement

കോഴിക്കോട് ഫ്ലാറ്റിൽ നിന്നും 50000 രൂ​പ​യും 20 സ്വ​ര്‍​ണനാ​ണ​യ​ങ്ങ​ളും മോഷ്ടിച്ച വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ൽ

Last Updated:

ഓരോ പവൻ വീതം തൂക്കം വരുന്ന 20 സ്വർണ്ണനാണയങ്ങളും 50,000 രൂപയുമാണ് പ്രതി കവർന്നത്

News18
News18
കോഴിക്കോട്: ഫ്ലാറ്റിൽ നിന്നും പണവും സ്വ​ര്‍​ണനാ​ണ​യ​ങ്ങ​ളും മോഷ്ടിച്ച വീട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ൽ. ചേളന്നൂർ സ്വദേശിനി പുതിയോട്ടിൽ മിനി (44) ആണ് പിടിയിലായത്. നടക്കാവ് പോലീസാണ് പ്രതിയെ പിടികൂടിയത്. എരഞ്ഞിപ്പാലം സദനം റോഡിലെ സ്‌കൈലൈൻ മെഡോസ് വില്ലയിലെ ഫ്ലാറ്റിലായിരുന്നു മോഷണം നടന്നത്.
ഫ്ലാറ്റ് ഉടമയായ ഷാഹിദ് ഷൗക്കത്തലിയുടെ പരാതിയിലാണ് പോലീസ് നടപടി. ഓരോ പവൻ വീതം തൂക്കം വരുന്ന 20 സ്വർണ്ണനാണയങ്ങളും 50,000 രൂപയുമാണ് മിനി കവർന്നത്. വീട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം സമർത്ഥമായാണ് ഇവർ മോഷണം നടത്തിയത്. സ്വർണ്ണവും പണവും കാണാതായതിനെ തുടർന്ന് ഷാഹിദ് നൽകിയ പരാതിയിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് ഫ്ലാറ്റിൽ നിന്നും 50000 രൂ​പ​യും 20 സ്വ​ര്‍​ണനാ​ണ​യ​ങ്ങ​ളും മോഷ്ടിച്ച വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ൽ
Next Article
advertisement
എംഎഫ് ഹുസൈനെ മറികടന്ന് 'യശോദയും കൃഷ്ണനും'; രാജാ രവിവർമ ചിത്രം വിറ്റുപോയത് 167.20 കോടി രൂപയ്ക്ക്!
എംഎഫ് ഹുസൈനെ മറികടന്ന് 'യശോദയും കൃഷ്ണനും'; രാജാ രവിവർമ ചിത്രം വിറ്റുപോയത് 167.20 കോടി രൂപയ്ക്ക്!
  • ഏപ്രിൽ 1ന് മുംബൈയിൽ നടന്ന ലേലത്തിലാണ് ചിത്രം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയത്

  • മുമ്പ് ഈ റെക്കോർഡ് എം എഫ് ഹുസൈന്റെ 'ഗ്രാം യാത്ര' (1954) എന്ന ചിത്രത്തിന്

  • ഒരു ഇന്ത്യൻ ചിത്രം ലേലത്തിൽ നേടുന്ന ഏറ്റവും ഉയർന്ന തുക എന്ന ലോകറെക്കോർഡ്

View All
advertisement