കാമുകനെ തേടി ഇന്ത്യയിലെത്തിയ പാക് യുവതിയെ ഓർക്കുന്നോ? പുതിയ സന്തോഷ വാർത്ത പങ്കുവെച്ച് സീമ ഹൈദർ
- Published by:Naseeba TC
- news18-malayalam
Last Updated:
നാല് കുട്ടികളുമായാണ് യുവതി കാമുകനെ തേടി ഇന്ത്യയിൽ എത്തിയത്
പാകിസ്ഥാനിൽ നിന്നും കാമുകനെ തേടി ഇന്ത്യയിലെത്തിയ സീമ ഹൈദറിനെ ഓർക്കുന്നില്ലേ? നാല് കുട്ടികളുടെ അമ്മയായ സീമ ഹൈദർ നോയിഡയിലുള്ള സച്ചിൻ മീനയെ തേടിയാണ് സീമ എത്തിയത്. ഓൺലൈൻ ഗെയിമിലൂടെയാണ് സീമ സച്ചിനുമായി പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
ഇപ്പോൾ പുതിയ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് സീമ. സച്ചിനുമായുള്ള ബന്ധത്തിൽ ഗർഭിണിയാണെന്ന വാർത്തയാണ് സീമ പങ്കുവെച്ചിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിനോടാണ് സീമയും സച്ചിനും ഇക്കാര്യം പറഞ്ഞത്.
2023 തനിക്ക് ഒരുപാട് സന്തോഷങ്ങൾ നൽകിയ വർഷമാണെന്നും 2024 ലും അങ്ങനെയായിരിക്കുമെന്നും സീമ പറയുന്നു. പാകിസ്ഥാനിൽ നിന്ന് നാല് കുട്ടികളുമായാണ് സീമ നേപ്പാൾ വഴി ഗ്രേറ്റർ നോയിഡയിൽ എത്തിയത്. ഇപ്പോൾ സച്ചിനും കുടുംബത്തിനുമൊപ്പമാണ് സീമയും മക്കളും താമസിക്കുന്നത്.
advertisement
Seema Haidar, who came to India from Pakistan via Nepal, has confirmed her pregnancy. #SeemaHaider #SachinMeena #Pakistan #India #SeemaHaiderPregnancy #IndiaPakistan pic.twitter.com/1wf7kNB2Lt
— News18 (@CNNnews18) January 2, 2024
advertisement
ഇന്ത്യയിലെത്തിയതിനു പിന്നാലെ സ്വന്തം പേരും കുട്ടികളുടെ പേരും സീമ മാറ്റിയിരുന്നു. എട്ട്, ആറ്, നാല് രണ്ട് വയസ്സുള്ള കുട്ടികളാണ് സീമയ്ക്ക് മുൻ ഭർത്താവിലുള്ളത്. ഹിന്ദു മതത്തിലേക്ക് മാറിയതിനു പിന്നാലെ നേപ്പാളിൽ വെച്ച് സീമയും സച്ചിനും വിവാഹിതരായിരുന്നു.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള ഖായ്പൂർ ജില്ലയിൽ നിന്നാണ് സീമ ഇന്ത്യയിലേക്ക് കാമുകനെ തേടി വന്നത്. ആദ്യം നേപ്പാളിലേക്കും അവിടുന്ന് ഇന്ത്യയിലേക്കും കടക്കുകയായിരുന്നു. 12 ലക്ഷം രൂപയ്ക്ക് തന്റെ ഭൂമി വിറ്റാണ് യാത്രയ്ക്കുള്ള പണം കണ്ടെത്തിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Noida,Gautam Buddha Nagar,Uttar Pradesh
First Published :
January 03, 2024 3:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കാമുകനെ തേടി ഇന്ത്യയിലെത്തിയ പാക് യുവതിയെ ഓർക്കുന്നോ? പുതിയ സന്തോഷ വാർത്ത പങ്കുവെച്ച് സീമ ഹൈദർ