അതിർത്തി കടന്നെത്തിയ പാക് യുവതി ഭർത്താവിന്റെ ഐശ്വര്യത്തിനായി കർവാ ചൗത്ത് ആഘോഷിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
പബ്ജി കളിച്ച് പ്രണയത്തിലായ കാമുകനെ തേടി പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയതാണ് മുപ്പതുകാരിയായ സീമ
തന്റെ ആദ്യ കർവ ചൗത്ത് ആഘോഷങ്ങൾ ഗംഭീരമാക്കി സീമ ഹൈദർ. പബ്ജി കളിച്ച് പ്രണയത്തിലായ കാമുകനെ തേടി പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ മുപ്പതുകാരിയായ സീമ. സിന്ധ് സ്വാദേശിയായ സീമ അതിർത്തി നിയമങ്ങൾ പാലിക്കാതെയാണ് ഇന്ത്യയിലേക്ക് കടന്നത്. ഗ്രേറ്റർ നോയിഡകാരനായ സച്ചിൻ മീണയാണ് സീമയുടെ ഭർത്താവ്. ഇരുവരും എല്ലാ ആചാരങ്ങളോടും കൂടി ഹിന്ദു ആഘോഷമായ കർവ ചൗത്ത് ആഘോഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താൻ മതം മാറുന്നുവെന്നും തന്റെ കുട്ടികളുടെ പേര് മാറ്റുമെന്നും സീമ നേരത്തേ അറിയിച്ചിരുന്നു.
സീമയുടെയും സച്ചിന്റെയും പ്രണയ കഥ
2019ലാണ് ഇരുവരുടെയും പ്രണയം തുടങ്ങുന്നത്. ബാറ്റിൽ ഫീൽഡ് ഗെയിമായ പബ്ജിയിലെ പ്രൈവറ്റ് ചാറ്റ് റൂമിലാണ് ഇരുവരും സംസാരിച്ചു തുടങ്ങുന്നത്. തുടർന്ന് പബ്ജിയിൽ നിന്നും ഇരുവരുടെയും സംസാരം പേഴ്സണൽ വാട്സ്ആപ്പ് വരെ എത്തി. തുടർന്ന് പ്രണയത്തിലായ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ഇവർ നേപ്പാളിലെ പശുപതിനാത് ക്ഷേത്രത്തിൽ വച്ച് കഴിഞ്ഞ മാർച്ചിൽ വിവാഹിതരായിരുന്നു. പാകിസ്ഥാനിൽ നിന്നും പതിനഞ്ചു ദിവസത്തെ ടൂറിസ്റ്റ് വിസയിൽ കറാച്ചി – ദുബായ് വഴി നേപ്പാളിലേക്ക് സീമ എത്തി.
advertisement
Seema Haider celebrating karwachauth….#SeemaHaider #KarwaChauth #SeemaSachin pic.twitter.com/le8h3HWFjg
— Surabhi Tiwari🇮🇳 (@surabhi_tiwari_) November 2, 2023
തുടർന്ന് കാഠ്മണ്ഡുവിൽ നിന്നും പൊക്രയിലേക്ക് പോകുന്ന ബസ് സർവീസിനായി ആ രാത്രി മുഴുവൻ സീമ നേപ്പാളിൽ കാത്ത് നിന്നു. മെയ് 12 ന് രാവിലെ പൊക്രയിൽ നിന്നും ബസ് കയറിയ സീമ രൂപന്ധേനീ – കുൻവാ ബോർഡർ വഴി ഇന്ത്യയിലെ സിദ്ധാർഥനഗർ ജില്ലയിൽ എത്തി. പിന്നീട് ലക്നൗ വഴി ഗ്രേറ്റർ നോയിഡയിൽ എത്തി. സീമയ്ക്കൊപ്പം തന്റെ നാല് മക്കളും ഉണ്ടായിരുന്നു. ഇവർ ഇപ്പോൾ സച്ചിനൊപ്പമാണ് താമസിക്കുന്നത്. സീമ തന്റെ ഭർത്താവിനും കുടുംബത്തിനുമൊപ്പം ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതും വാർത്തയായിരുന്നു.
advertisement
“ഭാരത് മാതാ കി ജയ് ” എന്ന വിളിയോടെ ഇന്ത്യൻ പതാക പാറിച്ചാണ് സീമ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. വൈറലായ വീഡിയോയിൽ സീമ ത്രിവർണ പതാക യുടെ നിറത്തിൽ ഒരു സാരി ധരിച്ചുകൊണ്ട് തലയിൽ ‘ ജയ് മാതാ ദി ‘ എന്ന് എഴുതിയ ഒരു റിബൺ കെട്ടിയിരുന്നു. തുടർന്ന് സീമ സച്ചിനും തന്റെ മകൾക്കും ഒപ്പം ” ഭാരത് മാതാ കി ജയ് ” എന്നും ” വന്ദേ മാതരം ” എന്നും ഉറക്കെ പറയുന്നുണ്ടായിരുന്നു. ഇന്ത്യയുടെ കൊടി വീട്ടിൽ നാട്ടിയ സീമ ഇന്ത്യയുടെ ദേശിയ ഗാനം ആലപിക്കുകയും ഇന്ത്യയെ വാനോളം പുകഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നു. ദമ്പതികളുടെ സ്വാതന്ത്ര്യ ദിനാഘോഷ സമയത്ത് പോലീസ് സ്ഥലത്ത് തമ്പടിച്ചിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 03, 2023 10:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അതിർത്തി കടന്നെത്തിയ പാക് യുവതി ഭർത്താവിന്റെ ഐശ്വര്യത്തിനായി കർവാ ചൗത്ത് ആഘോഷിച്ചു